*/

*/

Source

എല്ലാവരുടെയും അറിവിലേക്കായി..

ഇസ്റയേൽ ഒരു ജനാധിപത്യ രാജ്യമല്ല. ജൂതരാഷ്ട്രമാണ്.
പകുതിയോളം ഇസ്‌റയേലികൾ പോലും ജൂത രാഷ്ട്രം എന്നതിനെതിരാണ്.
ഹമാസ് ഒരു രാജ്യമല്ല. ഹമാസ് എത്ര ദീകരരായാൽത്തന്നെയും അതുടലെടുത്തത് സമീപകാലത്ത് ഇസ്റയേലിന്റെ ദീകരതക്കും നീതി നിഷേധത്തിനും എതിരായാണ്.

ഇസ് റയേൽ നൂറുകണക്കിന് യു.എൻ പ്രമേയങ്ങൾ ചവറ്റുകൊട്ടയിലെറിഞ്ഞ തെമ്മാടി രാഷ്ട്രം ( Rogue state) ആണ്.
അതിനെ വെള്ളപൂശുന്നത് സംഘികൾ മാത്രമാണ്. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനവും അവരുടെ നയങ്ങളെ അംഗീകരിക്കുന്നില്ല.

ഇസ്റയേൽ നടപ്പാക്കുന്നത് അപ്പാർത്തീഡ് ആണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ചും യൂറോപ്യൻ യൂണിയനും വിമർശിച്ചിട്ടുള്ളതാണ്.
ദക്ഷിണാഫ്രിക്കയിലെ എം.പിയും നെൽസൻ മണ്ടേലയുടെ ചെറുമകനുമായ എൻകോസി മണ്ടേലയും അതേ വിമർശനം ഉന്നയിക്കുന്നു.

നീതിബോധമുള്ള ഒരു മനുഷ്യനും ഇസ്‌റയേലിനെ പിന്താങ്ങാൻ കഴിയില്ല.

പാലസ്തീൻകാർ ചുണ്ടങ്ങ കൊടുത്ത് വഴുതനങ്ങ വാങ്ങുന്നു (തോണ്ടൽ കൊടുത്ത് അടിച്ചു ശരിപ്പെടുത്തൽ വാങ്ങുന്നു)എന്ന് വളരെഉന്നത ഇടത് പ്രൊഫൈലുകൾ പോലും എഴുതുന്നു.നിയമവാഴ്ച എന്ന പദത്തിന്റെ അർത്ഥമറിയാത്തവരാണ് ഇങ്ങനെ പറയുന്നവർ.
അവരെത്ര ഉന്നതരായാലും ജീവിക്കുന്നത് ഗോത്ര ബോധത്തിലാണ്.

വ്യക്തിക്ക് / രാജ്യത്തിന് കിട്ടിയ ചുണ്ടങ്ങക്ക് അവരവർ വഴുതനങ്ങ കൊടുക്കലല്ല ആധുനിക ജനാധിപത്യം. വ്യക്തി നിയമപരമായി പരാതിപ്പെട്ടോ അതില്ലാതെയോ രാഷ്ട്രം നീതി നടപ്പാക്കലാണ് ജനാധിപത്യം.

കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല് എന്ന പ്രാകൃത പകരം വീട്ടൽ കാഴ്ചപ്പാടിനെതിരെ 2000 കൊല്ലം മുമ്പേ മനുഷ്യരാശി ശക്തമായി രംഗത്തുവന്നു.

ഒരു രാജ്യത്തിനും സ്വന്തം ജനതക്കു നേരെ ക്രൂരതകൾ ചെയ്യാൻ ( വഴുതനങ്ങ കൊടുക്കാൻ ) അവകാശമില്ല. അയൽ രാജ്യത്തിനെതിരെ അതു ചെയ്യാൻ അത്ര പോലും അവകാശമില്ല. അതിന് പരിഹാരം കാണാൻ യുഎൻ അടക്കം അന്താരാഷ്ട്ര വേദികളുണ്ട്.

Report Page