*/

*/

Source

ഫാദർ ജോസ് വള്ളിക്കാട്ടിന്റെ പോസ്റ്റിൽ കമന്റായി എഴുതിയതാണ്.
ഇതിവിടെ സ്വതന്ത്ര പോസ്റ്റായി ഇടുന്നു:

അഞ്ചു വയസ്സുകാരൻഐലൻ കുർദിയും ,അമേരിക്കൻ നാപ്പാം ബോംബു വീണ് തീപിടിച്ച വസ്ത്രങ്ങൾ പറിച്ചെറിഞ്ഞോടിയ വിയറ്റ്നാമീസ് പെൺകുട്ടിയും ലോകത്തെ മനുഷ്യരുടെ മുഴുവൻ വേദനകളായിത്തീർന്നു.
ആ വേദനകൾ ആഗോള പ്രതിഷേധമായപ്പോൾ അത്തരം നിരവധി കുട്ടികളുടെ ജീവൻ രക്ഷപ്പെട്ടു.

ഗാസയും പാലസ്തീനും വിയറ്റ്നാമിനേക്കാൾ നീണ്ട കാലമായി ഒരധിനിവേശ ശക്തിയുടെ കൊടും ക്രൂരതകൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
സിറിയയിൽ ഐ എസിനെ സൃഷ്ടിച്ച് ദശലക്ഷക്കണക്കിന് ഐലൻ കുർദികളുടെ ജീവനെടുത്തതും ഒന്നരക്കോടി മനുഷ്യരെ നാട്ടിൽ നിന്നാട്ടിപ്പായിച്ചതും അമേരിക്കയും ഇസ് റയേലും പതിനേഴ് സുന്നി മുസ്ലിം രാജ്യങ്ങളും ചേർന്നാണ്. എന്നിട്ടത് മൊത്തത്തിൽ മുസ്ലിങ്ങളുടെയും ഖുറാന്റെയും മുകളിൽ കെട്ടി വക്കുന്നു.

ഇതേ മട്ടിൽ ജൂതന്മാരെ അപരവൽക്കരിച്ചും ക്രൂരന്മാരും ദുഷ്ടന്മാരുമായി ചിത്രീകരിച്ചുമാണ് ഹിറ്റ്ലറും നാസികളും 60 ലക്ഷം മനുഷ്യരുടെ ക്രൂരമായ കൂട്ടക്കൊല സാധ്യമാക്കിയത്.
അന്ന് ഹിറ്റ്ലർക്കൊപ്പം നിന്ന സംഘികൾ ഇന്ന് "ക്രിസംഘി "കളെ സൃഷ്ടിച്ച് മുസ്ലിം വിരോധം ആളിക്കത്തിക്കുന്നു.

പാലസ്തീൻ 40 ശതമാനം ക്രിസ്ത്യാനികളുടെ കൂടെ നാടായിരുന്നുവെണെന്ന വസ്തുത കേരളത്തിലെ എത്ര ക്രിസ്ത്യാനികൾക്കറിയാം?പലസ്തീനിലും ലെബനോണിലും ഇസ്റയേലിനെതിരെ ചാവേറുകളായി പൊട്ടിത്തെറിച്ചവരിൽ നിരവധി ക്രിസ്ത്യൻ യുവതികളുമുണ്ട്. അത് കേരളത്തിലെ ക്രിസ്ത്യാനി അറിയാതെ നോക്കാൻ മനോരമക്കും ദീപികക്കും സഭാനേതൃത്യത്തിനും കഴിഞ്ഞു.

ഇസ്രായേൽ പാലസ്തീൻകാരനെ കശാപ്പുചെയ്താൽ കാൽക്കുറക് തനിക്ക് തിന്നാൻ തരുമെന്ന മട്ടിലുള്ള ആവേശപോസ്റ്റുകളാണ് ചില ക്രിസ്ത്യൻ നാമധാരികൾ ഇടുന്നത്.വെളിവിനും വിവേകത്തിനും വേണ്ടി പൊരുതേണ്ടവരിൽ ഭൂരിപക്ഷവും മാറി നിൽക്കുന്നു.
വല്ലാത്ത സാഹചര്യം!!

ഹൈദരാബാദിൽ ബലാത്സംഗക്കേസിലെ പ്രതികളെ സജ്ജനാർ എന്ന പോലീസ് മേധാവി സ്പ്പോട്ടിൽ കൊണ്ടുപോയി വെടിവെച്ചുകൊന്ന സംഭവം കേരള സോഷ്യൽ മീഡിയ ലോകം ആഘോഷിച്ച രീതി നാമോർക്കണം. മുന്നും പിന്നും നോക്കാതെ "കരുത്തനായ "കൊലയാളിക്ക് കൈയ്യടിക്കുന്ന മനോനില .

സജ്ജനാരുടെ സ്ഥാനത്ത് ഇന്ന് ഇസ്റയേലാണ്.

Report Page