*/

*/

Source

എന്റെ ഓർമ ശരിയാണെങ്കിൽ ആദ്യ ഒബാമ ഭരണകാലത്താണ് ഇസ് റയേൽ ലെമ്പനണിലെ ഹിസ്ബൊള്ളയോട് യുദ്ധം ചെയ്ത് തോറ്റത്.

അമേരിക്കൻ സി ഐ എ നല്കിയ രഹസ്യവിവരങ്ങൾ വച്ച് അറബ് സ്വേച്ഛാധിപത്യ രാജ്യങ്ങളുടെ താക്കോൽ സ്ഥാനങ്ങളിൽ ചാരന്മാരെ തിരുകിക്കയറ്റി ഇസ്‌റയേൽ
1973- ലെ യുദ്ധത്തിൽ കണ്ണഞ്ചിക്കുന്ന വിജയം നേടി.

കേരളത്തിലെ മനോരമയും മാതൃഭുമിയും വായിക്കുന്ന മുഴുവൻ വിഭാഗങ്ങളും ഇസ്റയേൽ ആരാധകരായി.
അങ്ങനെ അജയ്യപരിവേഷത്തിൽ നിന്ന ഇസ്റയേലിന് വലിയ നാണക്കേടായി
ഹിസ്ബൊള്ളയോടുള്ള തോൽവി.

ഹിസ് ബൊള്ള തൊടുക്കുന്ന പ്രകൃത മിസൈലുകൾ ഹൈഫയിൽ വന്നു വീഴാതിരിക്കാൻ
ലെബനോന്റെ ലിറ്റനി നദി വരെയുള്ള 50 കി.മീ. പ്രദേശം പിടിക്കാൻ ഒബാമ രണ്ടാഴ്ചയാണ് ഇസ് റയേലിനനുവദിച്ചത്.
അക്കാലയളവിൽ അത് ചെയ്യാൻ അവർക്കായില്ല.

നാണം കെട്ട ഇസ് റയേലി ഭരണകൂടവും അമേരിക്കയും അതേക്കുറിച്ചു പഠിച്ചു.
സദ്ദാമിനു ശേഷം ഇറാക്കിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്ന ഷിയാ ഭൂരിപക്ഷത്തിന്റെ ഭരണ നേതൃത്വം ഇറാനിൽ നിന്ന് ഇറാക്ക് -സിറിയ വഴി ലെബനണിലേക്ക് ഒരു കരമാർഗം അനുവദിച്ചിരിക്കുന്നതായി അവർ കണ്ടെത്തി. ആ വഴി ഇറാനിൽ നിന്നു വന്ന പണവും ആയുധങ്ങളുമാണ് ഹിസ്ബുള്ളക്ക് ഇസ്റയേലിനെ തോല്പിക്കാൻ കരുത്ത് നല്കിയതെന്നും അവർ മനസ്സിലാക്കി.

ആ കരമാർഗം അടക്കാനുള്ള തന്ത്രങ്ങൾ മെനഞ്ഞു. ഷിയാ - സുന്നി ശത്രുത ആളിക്കത്തിക്കാൻ പദ്ധതിയിട്ടു. ഈ വിഭാഗത്തിലുമുള്ള പുരോഹിതപ്രമാണിമാരെ ചോര കുടിയന്മാരായി ഇളക്കിവിട്ടു. ഷിയാ വിരുദ്ധ വഹാബിസത്തെ അന്നത്തെ സൗദി രാജാവ് കയറ്റിയയച്ചു.അതിനായി പെട്രോ - ഡോളർ ഒഴുകി. ഇസ്‌റയേലും അമേരിക്കയും ചേർന്ന് ഐ എസിനെ സൃഷ്ടിച്ചു. പണം മുഖ്യമായും അമേരിക്കയും സൗദിയും ഒഴുക്കി. ആയുധങ്ങൾ തുർക്കിയിൽ നിന്നും വെള്ളം പോലെ സി ഐ എ ഒഴുക്കി. ബാഗ്ദാദി ഖലീഫയായി.

യു എ ഇ അടക്കം മറ്റു പതിനാറ് സുന്നി രാജ്യങ്ങളും ഐ.എസിന് പണമൊഴുക്കി .ഖത്തർ ഇറാൻ പക്ഷത്തുനിന്നു. തുർക്കി റഷ്യനിടപെടൽ വന്നതോടെ മറുപക്ഷം ചേർന്നു.

2014ൽ കൊടുങ്കാറ്റുപോലെ പടർന്നു കയറിയ ഇസ്ളാമിക് സ്റ്റേറ്റ് സിറിയയുടെയും ഇറാക്കിന്റെയും സുന്നി മേഖലകളത്രയും പിടിച്ചടക്കി.ഇറാക്കിലെ ഷിയ ഭുരിപക്ഷ ബാഗ്ദാദും കുർദ്ഭുരിപക്ഷ മേഖലകളും അവരെ തടഞ്ഞു നിർത്തി.സിറിയയിലെ കുർദ് ഭൂരിപക്ഷ കൊബാനിയിലെ സ്ത്രീകൾ ഐ എസിനെ ചെറുക്കുന്നതിൽ ലോക വീര വനിതകളായി.

റഷ്യയും ഇറാനും ഇപ്പുറത്ത് കളി തുടങ്ങിയതോടെ സിറിയയിലെ ബഷർ അൽ അസദ് പി ടിച്ചു നിന്നു. അന്ത്യോക്യ പിടിച്ചെങ്കിലും ഡമാസ്കസിലെ സുന്നി മേഖലകൾപ്പുറം നഗരം കീഴടക്കാൻ ഐ എസിനായില്ല.
ഒന്നരക്കോടി സിറിയക്കാർ നാടുവിട്ടോടി.50 ലക്ഷം മരിച്ചൊടുങ്ങി. എണ്ണമറ്റ ഐലൻ കുർദ്ദിമാർ ആയിരമായിരം മാനവഹൃദയങ്ങളുടെ വേദനയായി, ട്രോമ ആയി.

ഐ എസ് തങ്ങളുടെ മേഖലകളിൽ ഷിയാ - കുർദ് മുസ്ലിങ്ങളെയും യസീദികളെയും ക്രിസ്ത്യാനികളെയും കൊന്നൊടുക്കി. ആ മരണങ്ങൾക്ക് 50 ശതമാനം രാഷ്ട്രീയ ഉത്തരവാദിത്തം ഒബാമക്കും ഹിലാരി ക്ലിന്റണുമാണ്.

30 ശതമാനം ഇസ്റയേലിനും പത്തു ശതമാനം സൗദിയിലെ അബ്ദുള്ള രാജാവിനുമാണ്.

ഈ വസ്തുതകൾ അറിയാതെ ഇന്ന് നമുക്ക് ഇസ് റയേൽ പാലസ്ത്തീൻ സംഭവങ്ങൾ അറിയാനാകില്ല.
പാലസ്തീൻ ജനത 1940 കളിൽ 40 ശതമാനം ക്രിസ്ത്യാനികളും 60 ശതമാനം മുസ്ലീങ്ങളുമായിരുന്നു. അവരിൽ മാരോണൈറ്റ് വിഭാഗമായിരുന്നു പ്രധാനം.
മധ്യപൂർവദേശ'ത്ത് ശുദ്ധ ഖുറാനിക മുസ്ലീം ഇല്ല. അത് കേരളത്തിലെ ബാഖവിമാരുടെയും സാഖവിമാരുടെയും (പുരോഹിതരുടെ) വാചകങ്ങളിൽ മാത്രമേയുള്ളു. ഗോത്ര പിന്തുടർച്ചയുള്ള വിവിധ വിഭാഗക്കാരാണ്, സംസ്കാരക്കാരാണ്, അവിടെയുള്ളവർ.

ഇസ്‌റയേൽ സൃഷ്ടിയായതുകൊണ്ടാണ് ഐ എസ് ഇസ്റയേലിന്റെ ഒരു രോമത്തിന് കേടുവരുത്താതിരുന്നത്.പലസ്റ്റീൻകാർ ഉണ്ടെന്നു പോലും അറിയാതിരുന്നത്.

അറബ് വസന്തത്തെ തകർത്ത് ഈജിപ്തിൽ ഒരു സുന്നി സ്വേച്ഛാധിപതിയെ അധികാരത്തിലേറ്റിയ അമേരിക്ക - ഇസ്റയേൽ സഖ്യം ഐ എസ് ലോകത്തുണ്ടാക്കിയ മുസ്ലീം വിരോധത്തെ മുതലെടുത്ത് ഗാസയിലെ ഹമാസിനെ ഞെരിച്ചൊതുക്കാൻ ശ്രമിച്ചു.
ഗാസ കൂട്ടക്കൊലയഴിച്ചുവിട്ടത് വലതുപക്ഷ നെതന്യാഹുവിന് അധികാരമുറപ്പിക്കാനും ഹിസ്ബുള്ളയോടുള്ള തോൽവിയുടെ കറ കഴുകിക്കളയാനുമായിരുന്നു.
ആ കളിയാണിന്നും നെതന്യാഹു തുടരുന്നത്.

ലോകം എണ്ണയെ പുറന്തള്ളുന്നതോടെ ഇസ്‌റയേലിനെ പാശ്ചാത്യർക്കാവശ്യമില്ലാതാകും.അതോടെ ദക്ഷിണാഫ്രിക്കൻ വർണ്ണ വെറിയൻ ഭരണകൂടം പോലെ ജൂത മതരാഷ്ട്രം ഇല്ലാതാകും.പലസ്റ്റീൻ സ്വതന്ത്രരാജ്യമാകും.
മുസ്ലിം രാജഭരണങ്ങൾ പിടിച്ചു നില്ക്കാനായി ആളിക്കത്തിക്കുന്ന സുന്നി- ഷിയ ശത്രുത പോയി മറയും.അവ ആധുനിക ജനാധിപത്യ രാജ്യങ്ങളാകും.അവരുടെ പണം നിലക്കുന്നതോടെ പൊളിറ്റിക്കൽ ഇസ്ളാം പട്ടിണി കിടന്നു ചാകും.

അപ്പോഴും ക്രിസംഘികൾ ചാണകത്തിൽക്കിടന്നു പുളക്കുകയും ,തനി ബ്രാഹ്മണ സംഘികൾ ദളിത്- പിന്നോക്ക വിഡ്ഡി സംഘികളെ ചാവേറുകളാക്കി ചിരിക്കുന്നത് തുടരുകയും ചെയ്യുമോ?

Report Page