*/

*/

Source

കൗമാരവും പാരന്റിങ്ങും.
_________________________

കൗമാരകാലഘട്ടത്തിലൂടെ കടന്നുപോകുന്ന കുട്ടികൾ ഉളള പാരൻസ് കുട്ടികളുടെ സ്വഭാവംമൂലം വളരെ അധികം സ്ട്രെസ്സ്ഡ് ആയി കാണാറുണ്ട് . എത്ര സെമിനാറുകൾ എടുത്താലോ കൗൺസിലിങ്ങുകൾ ചെയ്താലോ മാറാത്ത ഒന്നാണ് കൗമാരകുട്ടികളുടെ അച്ഛനമ്മമാരുടെ കുട്ടികളോടുളള പെരുമാറ്റങ്ങൾ. ഈ ലോക്ക്ഡൗൺ കാലഘട്ടത്തിൽ ഒരുപാട് കുട്ടികൾ കൗമാര കാലഘട്ടത്തിലേക്ക് പ്രവേശിച്ചിട്ടുണ്ടാകാം.
അവരുടെ പാരൻസ് അറിയാനായാണ് ഞാനീ കുറിപ്പ് എഴുതുന്നത്.

എന്താണ് കൗമാരകാലഘട്ടം.?
_____________________________

കൗമാരം / teenage / adolescence എന്നത് ഒരു മനുഷ്യന്റെ 13- 19 വയസ്സിനെ സൂചിപ്പിക്കുന്ന പിരീഡാണ്. അഡോളസെൻസ് എന്ന വാക്കിന് 'വളരുക' എന്ന അർത്ഥമാണുളളത്.ഒരു കുട്ടിയുടെ സോഷ്യൽ, ഇമോഷണൽ,മെന്റൽ,ഫിസിയോളജിക്കൽ വളർച്ചകൾ അതിവേഗം ആകുന്ന പിരീഡാണിത്. ഒരു മനുഷ്യജീവിയെ പ്രത്യുൽപ്പാദനത്തിന് പ്രാപ്തമാക്കുക എന്ന ജൈവിക കർത്തവ്യമാണ് അഡോളസൻസ് പിരീഡിൽ നിക്ഷിപ്തമായിട്ടുളളത്.

പ്രശസ്ത മനശാസ്ത്രഞ്ജനായ സ്റ്റാൻലി ഹാൾ ഈ അവസ്ഥയെ ' a period of stress and strain ' എന്നും റൂസോ ഈ കാലഘട്ടത്തെ 'period of disturbance 'എന്നും നിർവചിച്ചിരിക്കുന്നു.ഈ സ്റ്റേജിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ശരീരത്തിൽ വരുന്ന മാറ്റങ്ങൾ ചുവടെ ചേർക്കുന്നു.

For girls
__________

Menstruation starts Hip widening Breast development Pitch of voice become higher High appetite High sleeping tendancy Sweat increases Pimples began to start

Growth of hair in pubic region

For boys
__________

Length increases Voice become bold Development of adams apple High appetite High sleeping tendancy Sweat increases Pimples began to start

Growth of hair in pubic region

അഡോളസൻസ് എന്നത് ഹോർമോണൽ ചേയ്ജ്ചുകളുടെ ഒരു പിരീഡാണ്. പെൺകുട്ടികളിൽ ഈസ്ട്രജനും പ്രൊസ്റ്ററോണുമെന്ന പോലെ ആൺകുട്ടികൾ ടെസ്റ്റോസ്റ്റെറോണും ഈ പിരീഡിൽ അധികമായി ഉത്പാദിപ്പിക്കുന്നു.

കോമണായി കണ്ടുവരുന്ന ചില അഡോളസെന്റ് ബിഹേവിയറുകളും അവയുടെ കാരണങ്ങളും.

1. വിശപ്പ്
__________

എന്റെ ക്ലാസ്സിലെ കുട്ടികൾ മിക്കപ്പോഴും എന്തെങ്കിലും തിന്നുകൊണ്ടായിരിക്കും ക്ലാസ്സിൽ ഇരിക്കുക.എന്നേക്കാൾ നാലിരട്ടി തിന്നുന്നത് കണ്ട് എനിക്ക് അത്ഭുതം തോന്നുമെങ്കിലും പെട്ടെന്ന് എനിക്കിതിന് പിന്നിലെ കാരണം ഓർമവരും.കുട്ടികളുടെ ശരീരത്തിനകത്തേയും പുറത്തേയും വളർച്ച വേഗത്തിൽ സംഭവിക്കുന്നതിനാൽ തന്നെ ഈ ഒരു പിരീഡിൽ വിശപ്പ് കൂടുതലാണ്. അതിനാൽ അവരുടെ വളർച്ചക്ക് പോഷകാഹാരങ്ങൾ നൽകുക.

2. അമിതമായ ഉറക്കം.
_______________________

എന്റെ ക്ലാസ്സിലെ കുട്ടികൾ എന്നോട് വന്ന് "പഠിക്കാൻ പറ്റുന്നില്ല; കുറേ സമയം ഉറങ്ങണം; എന്ത് രസമാ ഉറങ്ങാൻ" എന്നൊക്കെ പറയാറുണ്ട്.അഡോളസൻസ് പിരീഡിലെ ഒരു പ്രധാനസവിശേഷതയാണ് അമിതമായ ഉറക്കം. ശരീരത്തിനകത്തും പുറത്തും വളർച്ചയും പ്രവർത്തനങ്ങളും നടക്കുന്നതിനാലാണ് അവരിൽ ഈ ഉറക്കം എന്ന ടെൻഡൻസി ഉണ്ടാകുന്നത്; അത് അവരുടെ കുറ്റമല്ല, allow them to sleep.

3. ദേഷ്യം _________

ഈ ഒരു കാലഘട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ബിഹേവിയറാണ് തൊട്ടതിനും പിടിച്ചതിനും ദേഷ്യം വരിക, പാരൻസിനോട് തട്ടികയറുക, പാരൻസിനെ ഉപദ്രവിക്കുക എന്നത്. ഇതിനെപറ്റി എത്രയെത്ര പറഞ്ഞുകൊടുത്താലും പാരൻസിന് യാതൊരു ബോധവും ഉണ്ടാകാറില്ല.


അഡോളസെൻസിലൂടെ കടന്നുപോകുന്ന കുട്ടികൾ ധാരാളം ഹോർമോൺ വേരിയേഷനു വിധേയമാവുന്നുണ്ട്. അതുകൊണ്ട് തന്നെ അവർ ചെറിയ കാര്യത്തിന് വരെ ദേഷ്യപ്പെടാനും കയർത്ത് സംസാരിക്കാനും സാധ്യതയുണ്ട്.

മിക്ക പാരൻസും കരുതുന്നത് അവരോട് സ്നേഹമില്ലാത്തതിനാലാണ് കുട്ടികൾ ഇങ്ങംഎ പെരുമാറുന്നത് എന്നാണ്. പാരൻസ് മനസ്സിലാക്കേണ്ട കാര്യം അവർക്ക് യാതൊരു സ്നേഹക്കുറവോ ബഹുമാനക്കുറവോ ഇല്ല എന്നതും അവരുടെ ഉളളിലെ ഹോർമോണാണ് അവരെക്കൊണ്ട് ഇങ്ങനെ ചെയ്യിക്കുന്നതുമെന്നാണ്.സോ ദയവ് ചെയ്ത് അവർ ദേഷ്യപ്പെടുമ്പോൾ മിണ്ടാതിരിക്കുക. എന്നിട്ട് പിന്നീട് ശാന്തമാകുമ്പോൾ കാര്യങ്ങൾ സംസാരിക്കുക. അല്ലാതെ അവർ പറയുന്ന അതേ നാണയത്തിൽ തിരിച്ചടിക്കാം എന്ന് കരുതിയാൽ അത് വലിയ വഴക്കായി മാറുകയും കുട്ടികളുടെ മാനസികാരോഗ്യത്തിന് അത് നെഗറ്റീവ് എഫക്ട് ഉണ്ടാക്കുകയും ചെയ്യും.പണിഷ്മെന്റിലൂടെയോ വഴക്കിലൂടെയോ അവരെ നിങ്ങളുദ്ദേശിക്കുന്നവഴിയെ കൊണ്ടുവരാൻ സാധിക്കില്ല.

4. ഐഡന്റിറ്റി ക്രൈസിസ്.
__________________________

അഡോളസൻസ് ഗ്രൂപ്പിലെ കുട്ടികൾ അനുഭവിക്കുന്ന വരിയൊരു പ്രശ്നമാണ് ഐഡന്റിറ്റി ക്രൈസിസ്. സ്വന്തം സത്വം എന്താണെന്ന് തിരിച്ചറിയാനാവാത്ത ഒരു അവസ്ഥയാണിത്.
ഇതിന് മെയിനായി രണ്ട് ഫേസുകൾ ആണ് ഉളളത്.

i. താനൊരു വലിയ കുട്ടി ആയെന്ന് അവർക്ക് തോന്നുകയും അവരെ ആരും ഉപദേശിക്കുന്നതോ ഇൻസ്ട്രക്റ്റ് ചെയ്യുന്നതോ ഇഷ്ടമില്ലാതെ വരിക. തനിക്ക് തന്റെ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുണ്ടായിട്ടും പലരും തന്നെ എന്തിനാണ് ഒരു കുട്ടിയെപോലെ കാണുന്നത് എന്ന ചിന്ത അവരെ വേട്ടയാടുന്നു.

ii. താനൊരു ചെറിയ കുട്ടി ആണെന്ന് അവർക്ക് തോന്നുകയും എല്ലാവരും തന്നെ ശാസിക്കുന്നതെന്തിനാണെന്നും തോന്നുന്ന അവസ്ഥ. താനൊരു കുട്ടിയല്ലേ, തന്നെ ആരെങ്കിലും മനസ്സിലാക്കിക്കൂടെ, തനിക്കാരും സ്നേഹം തരുന്നില്ല എന്നൊക്കെയുളള പരിഭവങ്ങൾ അടങ്ങിയ വേറൊരു ഫേസ്.

ഈ രണ്ട് ഫേസുകൾ എപ്പോഴും മാറി മാറി ഒരു കുട്ടിയിൽ പ്രത്യക്ഷപ്പെടുന്നതിനാൽ അവരിൽ ഒരു സ്ഥിരതയില്ലാത്ത ബിഹേവിയർ കാണപ്പെടുന്നു.

5. താനായിരിക്കണം സെന്റർ ഓഫ് അട്രാക്ഷൻ എന്ന തോന്നലുണ്ടാകുക.
____________________________________________________

ചുറ്റും നോക്കിയാൽ കോലംകെട്ടലെന്ന് നമുക്ക് തോന്നുന്ന ധാരാളം വേഷഭൂഷാദികളോടുകൂടി കൗമാരകാലത്തുളള കുട്ടികളെ കാണാൻ സാധിക്കും. ഈ പ്രായത്തിലുളള കുട്ടികൾ ഒരുങ്ങാനും ധാരാളം സമയം എടുക്കും.
ചില കുട്ടികൾ വില്ലത്തരങ്ങൾ കാണിക്കും. ചില കുട്ടികൾ സൈക്കിൾ അഭ്യാസങ്ങൾ ബൈക്ക് അഭ്യാസങ്ങൾ എന്നിവ കാണിക്കും. ഇതൊക്കെ ചെയ്യുന്നത് മറ്റുളളവരുടെ മുന്നിൽ തനിക്കൊരു ശ്രദ്ധ കിട്ടണമെന്ന ഉദ്ദേശത്തോടുകൂടിയാണ്. താനൊരു ഫോക്കസ് പോയിന്റ് ആകുക എന്നത് അവരുടെ വളരെ ആവശ്യമാണ്.

6.അമിതമായ താരാരാധന / imitation
_____________________________________

എന്റെ കൗമാരകാലഘട്ടത്തിൽ ഞാൻ ഷാരൂഖ്ഖാന്റെ ഭയങ്കര ആരാധിക ആയിരുന്നു. ഒരു നോട്ട്ബുക്ക് നിറയേ ഷാരൂഖ് ഖാന്റെ പടം വെട്ടി വെയ്ക്കുക, അയാളുടെ birthday ക്ക് കൂട്ടുകാർക്ക് മുട്ടായി മേടിച്ചുകൊടുക്കുക, അയാളെ സ്വപ്നം കാണുക എന്നീ വിചിത്ര ആചാരങ്ങൾ ഒക്കെ ഞാൻ പാലിച്ച് പോന്നു. ഇന്ന് മിക്ക കൗമാരക്കാരോടും ചോദിച്ചാൽ അവർ വല്ല കൊറിയൻ സീരിസിന്റേയോ കൊറിയൻ ബാൻഡിന്റ്റേയോ അമിതാരാധകർ ആയിരിക്കാം. ഇതൊന്നും അവരുടെ കുഴപ്പമല്ലെന്നും അവരുടെ വയസ്സിന്റെ സവിശേഷതയാണെന്നും രക്ഷിതാക്കൾ മനസ്സിലാക്കുക.

7. അപാരമായ എനർജി
__________________________

കൗമാരകാലഘട്ടത്തിൽ ഒരു കുതിരയുടെ എനർജി കുട്ടികൾക്ക് ഉണ്ടാവാം എന്ന് നമുക്ക് ലിറ്ററലീ പറയാം. ഇവരുടെ അമിതമായ ഈ എനർജി Runout ചെയ്ത് കളയാനായി ഇവരെ സ്പോർട്ട്സ്, ആർട്ട്സ്, ഡാൻസ് തുടങ്ങിയ ആക്ടിവിറ്റികളിൽ എൻഗേജ് ചെയ്യിക്കാവുന്നതാണ്. സ്പോർട്ട്സിലും ആർട്ട്സിലും പങ്കെടുക്കുമ്പോൾ ഇവർക്ക് ശാരീരിക- മാനസിക ഉല്ലാസം ഉണ്ടാവുകയും അത് ഇവരുടെ ശാരീരിക മാനസിക വികസനത്തി ന് ഇന്ധനം ആയി തീരുകയും ചെയ്യുന്നു.

8. പീയർ ഗ്രൂപ്പ് ഇൻഫ്ലുവൻസ്
______________________________

കുട്ടികൾക്ക് അവരുടേതായ ലോകം ഉണ്ട്. അവരുടെ ലോകം ഒരിക്കലും മുതിർന്നവരുടെ ലോകമല്ല. അവരുടെ ലോകത്തിൽ അവരുടെ കൂട്ടുകാർ എപ്പോഴും നിറഞ്ഞ് നിൽക്കും. സമപ്രായക്കാരായ കൂട്ടുകാരാണ് അവരുടെ കൗമാരജീവിതത്തെ മനോഹരമാക്കി തീർക്കുന്നത്.

ഈ ലോക്ക് ഡൗൺ വന്നതിന് ശേഷം കുട്ടികൾ ഒരു വർഷമായി കൂട്ടുകാരെ കാണാതെ ഇരിക്കുകയാണ്. ഇതിനാൽ തന്നെ ഇവരുടെ മനസ്സിലെ ദുഖങ്ങൾ സന്തോഷങ്ങൾ പങ്കുവെയ്ക്കാൻ ഇവർക്ക് ആൾക്കാരുടെ അഭാവം നേരിടുന്നുണ്ടാവാം. അതിനാൽ തന്നെ കൂട്ടുകാരെ ഫോൺവിളിക്കുന്നതും ഒരുപാട് നേരം വർത്തമാനം / ചാറ്റിങ്ങ് നടത്തുന്നത് ഒരു തെറ്റല്ല എന്നും രക്ഷിതാക്കൾ തിരിച്ചറിയുക.അവർക്ക് സോഷ്യലൈസേഷന് വേണ്ട അവസരങ്ങൾ ഉണ്ടാക്കി കൊടുക്കുക.

9. കേൾക്കാൻ ആൾ ഉണ്ടാവുക.
________________________________

കുട്ടികൾക്ക് പല കാര്യങ്ങളും പറയാനുണ്ടാവും. കൂട്ടുകാരുടെ ലൈനുകളെപ്പറ്റി, ടീച്ചർമാരേപ്പറ്റി, ഓൺലൈൻ ഗെയിമിനെ പറ്റി, യൂ ട്യൂബ് ചാനൽസ് നെ പറ്റി, അവരുടെ വളർത്തുമൃഗങ്ങളെപ്പറ്റി , അവർക്കിഷ്ടപ്പെട്ട കൊറിയൻ ബാൻഡിനെപറ്റി, അവർക്കിഷ്ടപ്പെട്ട സിനിമകളെ പറ്റി, അവർക്കിഷ്ടപ്പെട്ട ഫുഡ്ബോൾ ടീമിനെപ്പറ്റി ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത അത്ര കാര്യം പല ക്ലാസ്സുകളിലും ഞാൻ കേട്ടോണ്ടേ ഇരിക്കുന്നു. എനിക്കീ കാര്യങ്ങളിലൊന്നും വലിയ ഇന്ററെസ്റ്റ് ഇല്ലെങ്കിലും ഞാൻ കഷ്ടപ്പെട്ട് ഇഷ്ടപ്പെട്ടിരുന്ന് കേൾക്കും കാരണം അഡോളസെൻസിലൂടെ കടന്നുപൊകുന്ന കുട്ടിയെ സംബന്ധിച്ച് കേൾക്കാനൊരാളുണ്ടാവുക എന്നത് വളരെ വലിയ കാര്യമാണ്.

നിങ്ങൾക്ക് എത്ര സമയം ഇല്ലെങ്കിലും കുട്ടികൾ സംസാരിക്കാൻ വരുമ്പോൾ അവരെ മടക്കി അയക്കാതെ ഇരിക്കുക. കുട്ടികൾ സംസാരിക്കുമ്പോൾ ഫോൺ വന്നാൽ ആ കോൾ റിജക്ട് ചെയ്ത് അവരുടെ സംസാരം കേൾക്കുക.ഇതൊക്കെ അവരെ നല്ലൊരു മാനസിക ആരോഗ്യമുളള വ്യക്തി ആക്കി മാറ്റാനായി സഹായിക്കുന്നു.

10. ലൈംഗീക താൽപര്യങ്ങൾ
_____________________________

അഡോളസെൻസിലൂടെ കടന്ന് പോകുന്ന കുട്ടിക്ക് പ്രൈവസി നൽകേണ്ടതായുണ്ട്. കാരണം അവർക്ക് ലൈംഗീകതെപ്പറ്റി അറിയാനുളള ആകാംക്ഷയും സ്വയംഭോഗം ചെയ്യാനുളള ഇഷ്ടവും ഒക്കെ തുടങ്ങുന്ന ഒരു പ്രായമാണിത്. കുട്ടിയോട് ചോദിച്ച് കുട്ടിക്ക് കംഫർട്ടബിൾ ആണെങ്കിൽ കുട്ടിയെ ഒരു മുറിയിൽ ഒറ്റക്ക് കിടത്താവുന്നതാണ്.

അഡോളസെന്റ് വയസ്സിലൂടെ കടന്നുപോകുന്ന കുട്ടികൾ എന്തെങ്കിലും തരത്തിലുളള പോൺവീഡിയോ കാണുകയോ സ്വയം ഭോഗം ചെയ്യുന്നതോ ശ്രദ്ധയിൽ പെട്ടാൽ അത് ഒരു കുറ്റം ആയി കാണാതെ സേഫ് സെക്സിനെപ്പറ്റിയും ലൈംഗീകരോഗങ്ങളെപ്പറ്റിയും പോൺവീഡിയോയിൽ കാണുന്നതല്ല യഥാർഥം എന്നതുമൊക്കെ അവരവർക്ക് മനസ്സിലാകുന്ന ഭാഷയിലും ലെവലിലും കുട്ടികളോട് പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുക.

Have a happy parenting lockdown days dears...

- Sreelakshmi Arackal

Report Page