*/

*/

Source

തെരഞ്ഞെടുപ്പ് ഫലം വന്ന് 18 ദിവസത്തിന് ശേഷം പുതിയ മന്ത്രിസഭ വരുകയാണ് 20 ആം തിയതി .

എന്തേ ഇത്ര വൈകുന്നത് എന്ന് ചോദിക്കുന്നില്ല .അതിനു ബന്ധപ്പെട്ടവർക്ക് അവരുടേതായ കാരണങ്ങൾ കാണും .

ഒരു പക്ഷെ കോവിഡിന്റെ അസാധാരണ സാഹചര്യത്തെ നേരിടാൻ വേണ്ടി അസാധാരണമായി വൈകുന്നതാകാം .

അത് പോട്ടെ .

രാജ്ഭവന്റെ മുറ്റത്തു ഒരു പന്തലിട്ട് ചെയ്യാവുന്ന ഒരു നിസ്സാര ചടങ്ങാണ് 750 പേരെ വെച്ചുള്ള ഒരു മിനി കുംഭമേളയായി കൊണ്ടാടാൻ പോകുന്നത് .അതും നല്ല കാര്യം തന്നെ .

പക്ഷെ എല്ലാം കഴിഞ്ഞു നോർത് ബ്ലോക്കിലെ മൂന്നാം നിലയിൽ ചെന്നിരുന്നു ചില കാര്യങ്ങൾ കേരളത്തോട് വിശദമാക്കണം മുഖ്യമന്ത്രി .

പറഞ്ഞുവരുന്നത് കേരളത്തിന്റെ ധനസ്ഥിതിയെ കുറിച്ചാണ് .

കേരളത്തിന്റെ നാളിതുവരെയുള്ള പൊതുകടം എത്രയാണ് ?

കഴിഞ്ഞ 5 വർഷം കൊണ്ട് വാങ്ങിയ കടമെത്ര ?

ഇതുവരെയുള്ള കടത്തിന്റെ മുതലും പലിശയുമടക്കമുള്ള വാർഷിക തിരിച്ചടവ് എത്ര കോടി രൂപയാണ് ?

തിരിച്ചടവിൽ ഇതേ വരെ മുടക്കം വല്ലതും വന്നിട്ടുണ്ടോ ?

കഴിഞ്ഞ അഞ്ചു വര്ഷം മാത്രം എടുത്ത കടത്തിന്റെ ശരാശരി പലിശ നിരക്ക് എത്രയാണ് ?

ഇതിന്റെ തിരിച്ചടവ് എന്ന് മുതലാണ് ആരംഭിക്കുന്നത് ?

ഈ തിരിച്ചടവിനുള്ള ധനാഗമ മാർഗ്ഗം എന്താണ് ?

കിഫ്‌ബി വഴി അകെ സമാഹരിച്ച കടമെത്ര ?

മസാല ബോണ്ടിന്റെ റിഡെംപ്‌ഷൻ എപ്പോഴാണ് തുടങ്ങേണ്ടത് ?

കേരളത്തിന്റെ ഇപ്പോഴത്തെ റവന്യു കമ്മിയും ധനക്കമ്മിയും സംസ്ഥാന ജി ഡി പി യുടെ എത്രശതമാനമാണ് ?

ഇപ്പോഴത്തെ ട്രഷറിയിലെ കമ്മി / മിച്ച നീക്കിയിരുപ്പ് എത്ര രൂപയാണ് ?

ധനക്കമ്മി കുറച്ചു കൊണ്ടുവരാനുള്ള എന്ത് പദ്ധതിയാണ് സർക്കാർ ഉദ്ദേശിക്കുന്നത് ?

വർധിച്ചുവരുന്ന റവന്യു ചെലവ് കുറച്ചുകൊണ്ടുവരാൻ എന്ത് പദ്ധതിയാണ് സർക്കാരിന്റെ മുന്നിലുള്ളത് ?

ഇങ്ങനെ കേരളത്തിലെ സകലമാന ആളുകളെയും ബാധിക്കുന്ന ധാരാളം ചോദ്യങ്ങളുണ്ട് .

ഇതിനു സത്യസന്ധമായ ഒരു മറുപടി വേണം .

അത് ജനങ്ങളുടെ അവകാശമാണ് .

ഭരണകൂടത്തെ നേർവഴിക്കു നയിക്കാൻ അറിവുള്ള പൊതുസമൂഹം അനിവാര്യമാണ് .

അതിനാൽ ഒരു ധവളപത്രം പുറപ്പെടുവിക്കണമെന്നു ആവശ്യപ്പെടുന്നു .

Report Page