*/

*/

Source

ഇനി ഗൌരിയമ്മ ചിതയായി മാറും
ചിതയാളിടുമ്പോള് ഇരുളൊട്ടു നീങ്ങും ചിത കെട്ടടങ്ങും കനല് മാത്രമാകും കനലാറിടുമ്പോള് ചുടുചാമ്പലാകും

ചെറുപുല്ക്കൊടിക്കും വളമായിമാറും


( ബാലചന്ദ്രൻ ചുള്ളിക്കാട് 1995 ൽ എഴുതിയ കവിത- ഗൗരി)

സിവിക് ചന്ദ്രൻ 👇

ഗൗരിയമ്മ മന്ത്രിയായിരിക്കുമ്പോൾ ആദിവാസികളിങ്ങനെ ...

ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ചുനല്കാനുള്ള നിയമത്തെ അട്ടിമറിക്കാൻ നിയമസഭയിലെ 139 പേരും എഴുന്നേറ്റ് നിന്നപ്പോൾ

ഞാൻ നിങ്ങളുടെയല്ല ,അവരുടെ കൂടെ എന്നു വെട്ടിത്തുറന്നു പിന്തുണച്ച അതേ ഗൗരിയമ്മ മന്ത്രിയായിരിക്കുമ്പോൾ ....

ഗോത്രമഹാസഭയുടെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിനു മുമ്പിൽ കുടിൽ കെട്ടി സമരം നടക്കുകയായിരുന്ന ദിവസങ്ങൾ. കുടിൽ പൊളിച്ച് സ്ഥലം വിട്ടോളണമെന്ന് പോലിസ് അന്ത്യശാസനം നൽകിക്കഴിഞ്ഞിരിക്കുന്നു .

ഞാൻ പറഞ്ഞാൽ ആ ജാനു കേൾക്കുമൊടോ ?
ഗൗരിയമ്മ ഇടപെട്ടാൽ കേൾക്കാതിരിക്കുന്നതെങ്ങനെ ?
കേരള രാഷ്ടീയത്തിൽ മറ്റാര് ?

അങ്ങനെയാണ് മുഖ്യമന്ത്രി ആൻ്റണിയോട് നേരിട്ട് സംസാരിച്ച്
സമരം ഒത്തുതീർപ്പാക്കാൻ ഗൗരിയമ്മ മുൻകയ്യെടുക്കുന്നത് .വൻകിട കുടിയേറ്റക്കാരുടെ മിശിഹ കെ എം മാണിയെ എതിർപക്ഷത്തു നിർത്തി മന്ത്രിസഭയിൽ ഒരു കുറു മുന്നണി തന്നെയുണ്ടാക്കി ഗൗരിയമ്മ .

അങ്ങനെയാണാ ഒത്തുതീർപ്പുണ്ടാകുന്നത് .
ആദിവാസിക്ക് ഭൂമി എന്നത് മാത്രമല്ല സ്വയംഭരണവും ഔപചാരികമായി അംഗീകരിക്കപ്പെടുന്നത്
ഈ കരാറിലൂടെയാണ് .

സെക്രട്ടറിയേറ്റിനു മുമ്പിൽ പോലീസും ആദിവാസികളും മുഖാമുഖം നില്ക്കുന്ന അർധരാത്രി . ഒരേറ്റുമുട്ടൽ ലൈവായി കാണാനായി ടി വി സെറ്റുകൾക്കു മുമ്പിൽ മലയാളിപുരുഷാരം ഉറക്കമൊഴിച്ച് കാത്തിരിക്കുന്നു .

എന്നാൽ സംഭവിക്കുന്നത് ജാനുവും ആൻ്റണിയും ഒത്തുതീർപ്പു കരാറിലൊപ്പിട്ട് നൃത്തം ചെയ്യുന്ന ദൃശ്യത്തിൻ്റെ ലൈവ് .ആ രാത്രിയിലെ കയ്പ് ഇനിയും നമ്മുടെ മധ്യവർഗ റാഡിക്കലുകളുടെ നാവിൻ തുമ്പത്തു നിന്നു മാഞ്ഞുപോയിട്ടില്ലല്ലോ .

ആ രാത്രിയെ ഓർത്ത് ജാനു പിന്നീടിങ്ങനെ പറഞ്ഞു: നിങ്ങൾക്കാവശ്യം ഒരേറ്റുമുട്ടൽ നാടകത്തിൻ്റെ സസ്പെൻസ് ത്രില്ലറായിരുന്നു .ഞങ്ങൾക്കാവട്ടെ കേറിക്കിടക്കാനൊരു തുണ്ട് ഭൂമി...

വിട ഗൗരിയമ്മേ ,
നിങ്ങൾ മുഖ്യമന്ത്രിയാവാതെ പോയത് കേരളത്തിൻ്റെ നിർഭാഗ്യം ..

Report Page