*/

*/

Source

കേരള ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ശക്തയായ നേതാവിന് ആദരാഞ്ജലികൾ.
ജീവിതത്തിന്റെ അവസാനകാലത്ത് സ്വയം സ്വീകരിച്ച ഏകാന്ത ജീവിതം എന്ന്‌ പറയാവുന്ന ഒരു ഘട്ടത്തിൽ എടുത്ത ചിത്രമാണിത്. നിയമസഭയുടെ ചരിത്രം രേഖപ്പെടുത്താൻ ഉള്ള ശ്രമത്തിന്റെ ഭാഗമായുള്ള ഡോക്ക്യൂമെന്ററി യ്ക്ക് വേണ്ടി ഒരുകൂട്ടം MLA മാർ കാണാൻ ചെന്നിട്ടു പോലും അനുവദിക്കാതെ, അവരെ കാണാൻ കൂട്ടക്കാതിരുന്നിട്ടും തൊട്ടടുത്ത ദിവസം എന്നെ കാണാൻ സമ്മതം അറിയിച്ചപ്പോൾ ഞാൻ ഞെട്ടി എന്നതാണ് വാസ്തവം. ഓർമ്മക്ക് കുറച്ചു തകരാർ ഉള്ളതായി തോന്നി എങ്കിലും എന്നോട് സമകാലിക വിഷയങ്ങൾ സംസാരിച്ചു. ഞാൻ താഹ -അലൻ വിഷയം സംസാരിച്ച സമയത്തു ഒരു പ്രസ്താവന തയ്യാറാക്കി കൊണ്ട് വരൂ. ഞാൻ ഒപ്പിടാമെന്നു എന്നോട് പറഞ്ഞു എങ്കിലും അത് ചെയ്യാൻ എനിക്ക് സാധിക്കാതിരുന്നതിൽ ദുഃഖം ഉണ്ട്.
ഒപ്പം സുരക്ഷയ്ക്കായി ഉണ്ടായിരുന്ന പോലീസ് ഓഫീസർ ഒരു മകന്റെ സ്നേഹത്തോടെ പെരുമാറുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ കാണുമ്പോൾ വളരെ മുഷിഞ്ഞ ഒരു ഡ്രസ്സ്‌ ആണ് ധരിച്ചിരുന്നത്. കാലിൽ നഖം ഒക്കെ നീണ്ട്‌ ആരും ശ്രദ്ധിക്കാനില്ലാത്ത ദയനീയ സ്ഥിതി എന്നെ ഇടക്കിടക്ക് വേദനിപ്പിച്ചിരുന്നു. പിന്നീട് പോകാൻ തീരുമാനിച്ചിരുന്നു എങ്കിലും കഴിയാതെ പോയി. എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു വിപ്ലവകാരിയുടെ അവസാന കാലം എന്ന്‌ തന്നെ പറയേണ്ടി വരും. ദുഃഖം ഉണ്ട്. മക്കൾ പോലും വേണ്ടെന്നു വെച്ച് രാഷ്ട്രീയ ജാവിതം തെരഞ്ഞെടുക്കുന്നവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം മിനിമം അവരുൾപ്പെട്ട പ്രസ്ഥാനം എങ്കിലും കാണിക്കേണ്ടതാണ്.
സഖാവ് ഗൗരിയമ്മ തെരഞ്ഞെടുത്തത് എന്ന്‌ പറയാമെങ്കിലും, അവസാന കാലത്തു പൂട്ടിയിടപ്പെട്ട ഒരു ജീവിതംതന്നെ ആയിരുന്നു ഗൗരിയമ്മയുടേത് എന്ന്‌ തന്നെ ഞാൻ പറയും. ഞാൻ കാണാൻ ചെന്ന സമയത്തു ഗേറ്റു പൂട്ടി വീടും പൂട്ടിയ നിലയിൽ. രാവിലെ അവിടെ എത്തിയ ഞാൻ നാലുമണിയോടെ ആണ് അമ്മയെ കാണുന്നത്. അതിനിടയിൽ നിരവധി ഫോൺ കാളുകൾ വേണ്ടിവന്നു സുരക്ഷയിലുള്ള പോലീസിന്റെ നമ്പർ കിട്ടാൻ തന്നെ. ആ എനിക്കൂറുകൾക്ക് ശേഷം നമ്പറിൽ വിളിച്ച ശേഷം മാത്രമാണ് ഒരാൾ പുറത്തേക്കു വരുന്നത് തന്നെ. അപ്പോൾ ന്യായമായും എനിക്ക് ഒരു സംശയം തോന്നിയിരുന്നു. കൂടെ ഉള്ളവർ കാണാൻ വരുന്നവരെ അനുവദിക്കാതെ ഇരിക്കുന്നതാണോ എന്ന്‌. അന്ന് ഈ വിഷയം പലരോടും പറഞ്ഞിരുന്നു. അവസാനകാലം ആരാലും ശ്രദ്ധിക്കപ്പെടാതെ പോയ ഒരു ധീര വിപ്ലവ കാരിക്ക് ഹൃദയത്തിൽ നിന്നും ആദരാഞ്ജലികൾ 🌹

Report Page