*/

*/

Source

മാറ്റ് ബീയാക് (2019) Mat Biec (Vietnam Lang :Vietnamese) (in English :Dreamy Eyes in Malayalam :മായക്കണ്ണഴകി എന്റെ തർജ്ജിമ :അണ്ടി കളഞ്ഞ അണ്ണാൻ)

ചിത്രത്തിന്റെ അവസാനമാകുമ്പോൾ ഒരു കഥാപാത്രം പറയുന്ന വാചകമുണ്ട്; "അമ്മൂമ്മ പറയാറുണ്ട് ജീവിതത്തിൽ നമ്മൾ മിസ് ചെയ്യാൻ പാടില്ലാത്ത രണ്ട് കാര്യങ്ങളാണുള്ളത്,ഒന്ന് വീട്ടിലേക്കുള്ള അവസാന ബസ്സ് ,രണ്ട് നമ്മളെ യഥാർത്ഥമായി സ്നേഹിക്കുന്ന ആളെ".പക്ഷെ സിനിമയിൽ പലർക്കും ഇതുരണ്ടും മിസ്സായിപ്പോകുന്നു.പറയേണ്ട കാര്യങ്ങൾ പറയേണ്ട സമയത്ത് പറയാതിരിക്കരുത് എന്നതാണ് ഈ സിനിമയുടെ ഗുണപാഠം.


ഇനി ഒരു നസീർ, ഉമ്മർ, ശാരദ സിനിമ ഒന്ന് മനസ്സിൽ കണ്ടുനോക്കൂ അതാണ് നമ്മുടെ മാറ്റ് ബീയാക് അഥവാ ഡ്രീമി ഐസ് അഥവാ മായക്കണ്ണഴകി.പക്ഷെ സംഭവം വിയട്നാമായതിനാൽ സിനിമക്ക് കുറച്ച് കൂടി ഒരു തീർച്ചയും മൂർച്ചയുമുണ്ട്,തന്നെയുമല്ല ഇതിലെ ശാരദ അത്രയധികം കണ്ണീരൊഴുക്കുന്നുമില്ല. വിയട്നാമിലെ ഗ്രാമാന്തരീക്ഷവും കാടും പുഴകളും പൂന്തോപ്പുകളും ഗ്രാമത്തിനോടടുത്ത് നിൽക്കുന്ന പട്ടണവും ഒക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. കാലമെത്ര കഴിഞ്ഞിട്ടും ആ അന്തരീക്ഷത്തിനു മാത്രം മാറ്റമൊന്നുമില്ല.
ഗ്രാമത്തിലെ പ്രൈമറി ക്ലാസ്സിൽ പഠിക്കുന്ന രണ്ടു കുട്ടികളാണ് ന്യാനും ഹ ലാനും.ഹ ലാന്റെ മനോഹരമായ കണ്ണുകളാണ് ന്യാനെ അവളോടടുപ്പിച്ചത്.കുട്ടികൾ വളരുന്നതനുസരിച്ച് അവരുടെ ബന്ധവും വളരുന്നു.ഒരിക്കൽ കാട്ടിൽ വച്ച് അവർ ആദ്യചുമ്പനത്തിനൊരുങ്ങുന്നു.എന്നാൽ ഇടയിൽ വച്ച് ന്യാൻ പിന്വാങ്ങുമ്പോൾ അവളുടെ മുഖത്തെ നൈരാശ്യ ഭാവം അതിമനോഹരമായിട്ടുണ്ട്.രണ്ടുപേരും ഉന്നത പഠനത്തിന് പട്ടണത്തിൽ ചെല്ലുന്നു.അവൾ പെൺ പള്ളിക്കൂടത്തിലും അവൻ ആൺപള്ളിക്കൂടത്തിലും.എങ്കിലും സ്ഥിരം കാണുമായിരുന്നു.പക്ഷെ പണക്കാരനും എന്തിനും മുൻകൈ എടുക്കുന്നവനും ബൈക്കുള്ളവനും (ന്യാന് സൈക്കിളാണ്) ഇലട്രോണിക്ക് ഗിറ്റാറുള്ളവനും(ന്യാന് സാദാ ഗിറ്റാറാണ്) ആയ ഡങ്ങുമായി ഹ ലാൻ അടുക്കുന്നു ഗര്ഭിണിയാകുന്നു ഡങ്ങ് അവളെ ഉപേക്ഷിക്കുന്നു.പാവം ന്യാൻ അവളുടെ ശുശ്രൂഷ ഏറ്റെടുക്കുന്നു അവൾ ഒരു പെൺകുട്ടിയ്ക്ക് ജന്മം നൽകുന്നു. തുടർന്നുണ്ടാകുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
അസാധ്യമായിത്തന്നെ ചിത്രം പിടിച്ചിട്ടുണ്ട് അണിയറ പ്രവർത്തകർ.പക്ഷെ ഞാൻ കണ്ട വലിയൊരു പാളിച്ച പതതാം ക്ലാസ്സ് വിദ്യാര്ഥികളായി അഭിനയിച്ചവർ തന്നെയാണ് മുപ്പത്തഞ്ചു വയസ്സായും അഭിനയിക്കുന്നത്.അതിനെ കവർ ചെയ്തു നിൽക്കാൻ അൽപ്പമെങ്കിലും ആയത് ഹ ലാനായി വരുന്ന ട്രൂക് ആൻ നാണ്.അമ്മയും മകളും തമ്മിലുള്ള സെന്റി സീനുകളിൽ പോലും അമ്മയേതാ മകളേതാ എന്ന് തിരിച്ചറിയാതെ വരുന്നുണ്ട്.പിന്നെ നന്നായത് ഹ ലാന്റെ മകൾ ട്രെ -ലോങ്ങ് ആയി വരുന്ന ഖാൻ വാൻ ആണ്. നായകൻ ന്യാൻ ആയി അഭിനയിക്കുന്നത് ട്രാൻ ഖിയ ആണ്.
വിയട്നാമിന്റെ ഗ്രാമീണ സൗന്ദര്യം ആവോളം ചിത്രം പകർന്നു തരുന്നു.ഡൊമിനിക് പെരേരിയ ആണ് ക്യാമറാമാൻ.അതുപോലെ തന്നെ സംഗീതവിഭാഗവും മികച്ചതായി.ക്രിസ്റ്റഫർ വോങ്ങ് ആണ് തനത്- പാശ്ചാത്യ റ്റ്യൂണുകൾ മിക്സ് ചെയ്ത പാകത്തിന് വിളമ്പി തരുന്നത്.ഒപ്പം പ്രകൃതീയുടെ യഥാർത്ഥ ശബ്ദങ്ങളും കൂട്ടിച്ചെരുമ്പോൾ ഗംഭീരമായി.വിക്തർ വൂ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്.പറയേണ്ട സമയത്ത് ന്യാൻ തന്റെ പ്രണയം ഹ ലാനോട് തുറന്നു പറയാത്തതുകൊണ്ടാണ് ഈ പ്രശ്നങ്ങളും അത് മനോഹരമായി ചിത്രീകരിച്ച സിനിമയും നമുക്ക് കിട്ടി.അയാളത് തുറന്ന് പറഞ്ഞിരുന്നെങ്കിലോ ?

Report Page