*/

*/

Source

എനിക്ക് പലസ്തീനെ ഓർത്ത് സങ്കടമൊന്നുമില്ല. തോൽക്കാൻ മനസ്സില്ലാത്ത ഒരു ജനതയാണത്. ജനിച്ചു വീഴുന്ന ഓരോ കുഞ്ഞും പിറന്ന മണ്ണിലെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവരാണവർ.

ഗാസയിലെ സുഹൃത്തിന്റെ കൂടെ വർഷങ്ങളോളം ജോലി ചെയ്തിട്ടുണ്ട്. സയണിസ്റ്റ് പട്ടാളം ഓരോ തവണ പലസ്തീനെ അക്രമിക്കുമ്പോഴും അവിടെയുള്ള ചിത്രങ്ങളും വീഡിയോകളും അയാൾ എനിക്ക് കാണിക്കാറുണ്ട്.

പടുകൂറ്റൻ റാലികളിൽ അഞ്ചു വയസ്സുകാരൻ മുതൽ എൺപതു വയസ്സുകാരി വരെ അണിനിരക്കുന്ന മുന്നേറ്റങ്ങൾ.

പ്രതിഷേധ റാലിയിൽ എല്ലാ സംഘടനയിൽ നിന്നുള്ള ആളുകളും ഉണ്ടാവുമെന്ന് അയാൾ പറയും. ബോർഡറിൽ ഇരുമ്പുവേലി വരിഞ്ഞു കെട്ടിയ പടുകൂറ്റൻ മതിലെനിക്ക് അയാൾ കാട്ടിത്തന്നിട്ടുണ്ട്.

പലസ്തീനെ ഭയന്ന് ഇസ്രായേൽ നിർമ്മിച്ച മതിലാണത്രെ അത്. ആ മതിലിനടയിലൂടെ തുരങ്കമുണ്ടാക്കി അതിർത്തി കടന്നു പലസ്തീൻ പതാകയുമായി പ്രതിഷേധിക്കുന്നവരാണ് അവർ.

അക്രമിക്കാൻ വരുന്ന പാറ്റൺ ടാങ്കിന് നേരെ നിന്ന് കല്ലെറിയുന്ന കുട്ടികൾ. മുഷ്ടി ചുരുട്ടി പട്ടാളത്തെ നേരിടുന്ന വൃദ്ധർ. വീൽ ചെയറിലിരുന്ന് പ്രതിരോധം തീർക്കുന്ന യുവാക്കൾ. കണ്ണീര് പൊഴിക്കാതെ രക്തസാക്ഷികളെ യാത്രയാക്കുന്ന ഉമ്മമാർ.

അങ്ങനെ തങ്ങളുടെ ജീവനും ജീവിതവും സമർപ്പിച്ച ഒരു ജനതയെ ഓർത്ത് ഞാൻ എന്തിനാണ് ഭയപ്പെടുന്നത്.

രക്തസാക്ഷിത്വം അനുഗ്രമായി കാണുന്നവർ. അതിൽ അഭിമാനിക്കുന്നവർ. ജയിലറയും വെടിയുണ്ടകളും ചെറു ചിരിയോടെ ഹൃദയത്തോട് ചേർക്കുന്നവർ.

ആ മനുഷ്യരെ കുറച്ചാണ് നിങ്ങൾ ഭയപ്പെടുന്നതെങ്കിൽ നിങ്ങൾ നിങ്ങളെ ഓർത്ത് മാത്രം ഭയപ്പെടുക.

ഒന്നെങ്കിൽ മരണം അല്ലെങ്കിൽ വിജയം. അതിനപ്പുറം യാതൊരു പ്രകോപനങ്ങൾക്ക് മുന്നിലും മുട്ടുമടക്കാത്ത പലസ്തീനിലെ ജനങ്ങൾ ഇന്നലെ എന്നപോലെ ഇന്നും നാളെയും അതിജീവിക്കും. ഇൻ ഷാ അല്ലാഹ.

ഈദ് മുബാറക് പലസ്തീൻസ് ❤️

Report Page