*/

*/

Source

ആഹാ.. കുടുബം മൊത്തം തന്ത നിരീക്ഷകരാണല്ലൊ.. നല്ല ബെസ്റ്റ് ഫാമിലി.. 😁

Ajeesh Lal എഴുതുന്നു:

സ്പ്രിംഗ്‌ളർ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീജിത്ത് പണിയകരുടെ സഹോദരൻ ഇൻബോക്സിൽ തന്തയ്ക്കു വിളിച്ചുകൊണ്ട് മെസ്സേജ് അയയ്ക്കുന്നത്. എന്നെയങ്ങ് എന്തോ ചെയ്ത് കളയും എന്ന മട്ടിലുള്ള സംസാരം മുഴുവനും കേട്ട് കഴിഞ്ഞപ്പോൾ അയാൾക്ക് വന്ന ഇടവും, പറഞ്ഞയാളും മാറിപ്പോയി എന്ന് മനസ്സിലാകുന്നത്. അന്ന് തോന്നിയതാണ് നാട്ടുകാരുടെ തന്തമാരോട് കുടുംബത്തോട് ഒക്കെ എന്തോ ഒരു കരുതൽ ആണ് ഈ മനുഷ്യന്മാർക്ക്.

ആള് പറയുന്നത്
"17 വർഷം ആയി സെൻട്രൽ armed ഫോഴ്‌സ് ഇന്റലിജന്സിൽ ജോലി ചെയ്യുന്നെന്നും ഒരു നേതാവിനെയും നോക്കാതെയുള്ള പ്രവർത്തനം ആണ്, പൊക്കി പണി കൊടുക്കണം എങ്കിൽ കൊടുത്തിരിയ്കും" എന്നാണ്. അപ്പൊ ഞാൻ തിരികെ ചോദിച്ചു

"ഔദ്യോഗിക കാര്യങ്ങൾ ഉപയോഗിച്ച് വിമര്ശിയ്ക്കുന്നവർക്ക് പണി കൊടുക്കും എന്നാണോ പറയുന്നതെന്ന്"

ഉടൻ തന്നെ ചേട്ടൻ ഒന്ന് അയഞ്ഞിട്ട് പറയുവാണ്

"അതും ഇതും ആയി ബന്ധമില്ല, ഒരുത്തനെയും പേടിച്ച് ഒളിയ്ക്കില്ല എന്നാണ് ഉദ്ദേശിച്ചത്" എന്ന്

ഉടൻ തന്നെ അബദ്ധം മനസ്സിലായ ചേട്ടൻ ചാറ്റ് ഡിലീറ്റ് ചെയ്യുന്നു.. അന്നേരം തന്നെ ഞാൻ പറഞ്ഞു "ഡിലീറ്റ് ചെയ്യണ്ട ചേട്ടാ സ്‌ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട് എന്ന്" പാവം ഞാൻ ല്ലേ.. 😔😔😔

ആള് പിന്നെ വളരെ മാന്യമായി സംസാരിച്ച് അവസാമിപ്പിയ്ക്കുകയും പറ്റിയ അബദ്ധം നന്നേ മെഴുകി വൃത്തിയാക്കാൻ ശ്രമിയ്ക്കുകയും ചെയ്തു. എന്നോട് ഒരു ഉപദേശവും തന്നു. സ്‌ക്രീൻ ഷോട്ട് ഒന്നും ഇടത് ഗ്രൂപ്പിൽ ഇടരുത്, അത് ഞാൻ അറിയും എന്ന്. അറിഞ്ഞാൽ മലർപൊടി ആണെന്ന് ഇതുവരെ ചേട്ടന് മനസ്സിലായിട്ടില്ല.

ഇവനൊക്കെ കൂടെ എത്രയോ സാധാരണപ്പെട്ട മനുഷ്യരെ ഇങ്ങനെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടാകണം. അനിയന്റെ വിടുവായത്തരത്തിന് എതിരെ പ്രതികരിച്ചാൽ തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് എങ്ങനെയൊക്കെ ഭീക്ഷണിപ്പെടുത്തിയിട്ടുണ്ടാകണം. ഭയന്ന് പോയ എത്രയോ പേർ അകൗണ്ട് തന്നെ പൂട്ടി ഒതുങ്ങി നിന്നിട്ടുണ്ടാകണം.

ശ്രീജിത്ത് ചേട്ടാ.. കുടുംബത്തോടെ നാട്ടുകാരുടെ തന്തയ്ക്കു വിളിയ്ക്കാൻ ഇറങ്ങിയത് സ്വന്തം ചേട്ടന്റെ ഔദ്യോഗിക പദവിയുടെ പിൻബലത്തിൽ ആണെങ്കിൽ ആ പരിപ്പ് ഇവിടെ വേവില്ല. ശ്രീജിത്തിന്റെ ചേട്ടനോട് പറയട്ടെ.. നിങ്ങൾ സംരക്ഷിയ്ക്കാൻ വെമ്പൽ കൊണ്ട പുന്നാര അനിയൻ എന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിച്ചതാണ്. കാരണം നിങ്ങളുടെ പുന്നാര അനിയൻ പിടഞ്ഞുമരിക്കാന്‍ പോവുന്നൊരു സഹജീവിയെ മരണത്തില്‍ നിന്നെടുത്തുകുതിക്കുന്ന മനുഷ്യരെ കാണുമ്പോള്‍ പോലും റേപ്പിന്റെ സാധ്യതകള്‍ നിരീക്ഷിക്കുന്നയാളായി പോയതുകൊണ്ട്. നിങ്ങൾ അടക്കമുള്ള സാമൂഹിക മാലിന്യങ്ങളെ തുറന്നു കാട്ടുക തന്നെ വേണം. അത്രയെങ്കിലും ചെയ്തില്ലെങ്കിൽ ഇതുപോലുള്ള മനോവൈകൃതവും വെച്ചുകൊണ്ട് നാളെ ജനങ്ങൾക്ക് മുന്നിൽ ഒരു ഉളുപ്പും ഇല്ലാതെ വോട്ട് ഇരന്നു എന്ന് വരും. അന്ന് ജനങ്ങൾ മുഖത്ത് നോക്കി കാർക്കിച്ച് തുപ്പിയെന്ന് വരും.!

അന്ന് ചേട്ടൻ പറഞ്ഞത് തനിയ്ക്കോ ശ്രീജിത്തിനോ കുടുംബത്തിനോ സംഘപരിവാറും ആയി യാതൊരു മുള്ളി തെറിച്ച ബന്ധവും ഇല്ലെന്നാണല്ലോ. എന്നാൽ നിലപാടുകൾ മുഴുവനും അവർക്ക് അനുകൂലം. അതിന്റെ ഗുഡ്ഡൻസ് എങ്ങനെയാണ്. കുടുംബത്തോടെ ജനങ്ങൾ പൊട്ടന്മാർ എന്നാണോ ധരിച്ചു വെച്ചിരിയ്ക്കുന്നത്.

NB: ഇതൊക്കെ നടന്നിട്ട് ഒരു കൊല്ലത്തിന് മുകളിൽ കഴിഞ്ഞു.. അന്ന് തന്നെ സകല സ്‌ക്രീൻ ഷോട്ടും ഡ്രൈവിൽ കയറ്റി ഇടുകയും ചെയ്തു. ഇപ്പോഴെങ്കിലും ഇത് പറഞ്ഞില്ലെങ്കില് ആ ബൈക്കിൽ ഒരു ജീവൻ രക്ഷിയ്ക്കാൻ ഓടിയ ഓട്ടം ഉണ്ടല്ലോ അതിനെ പോലും ഇങ്ങനെ കാണാൻ മാത്രം അറിയാവുന്ന മാനസിക വൈകൃതങ്ങളെയും കണ്ടില്ലെന്ന് നടിയ്ക്കേടി വരും. അതിന് തൽക്കാലം മനസ്സില്ല.

Report Page