*/

*/

Source

കോട്ടയ്ക്കൽ ലീഗ് ഓഫീസിന്റെ ഒരു ചാവി എപ്പോഴും ഇബ്രാഹിംകുട്ട്യാക്കാന്റെ അടുത്തുണ്ടായിരുന്നു.. ഇനി...😔

"എന്താടാ മാശ്റ്റെ...." എന്ന് ഇബ്രാഹിംകുട്ട്യാക്കാന്റെ വിളി ഇനി കേൾക്കാൻ ആവില്ലല്ലോ എന്നത് സങ്കടമായി തുടരും. സ്നേഹവും വാത്സല്യവും ആയിരുന്നു മൂപ്പർക്ക് ലീഗ് കുട്ടികളോട്...

ലീഗ് എന്നാൽ ജീവനായിരുന്നു. മുസ്ലിം ലീഗിന് വേണ്ടി ഇത്രയേറെ യാത്ര ചെയ്ത ഒരാൾ കോട്ടക്കലിൽ വേറെ ഉണ്ടാകുമോ? സംശയമാണ്.

എംഎസ്എഫോ യൂത്ത് ലീഗോ എസ് ടിയുവോ കെഎംസിസിയോ ആകട്ടെ... ദേശീയ സമ്മേളനമോ പഞ്ചായത്ത് സമ്മേളനമോ ആകട്ടെ... മറ്റു ജില്ലകളിലോ മറ്റു സംസ്ഥാനങ്ങളിലോ ആകട്ടെ...

ഇബ്രാഹിംകുട്ട്യാക്ക അവിടെയെത്തും.

മുനിസിപ്പൽ യൂത്ത് ലീഗ് രണ്ടു പ്രാവശ്യമായി അട്ടപ്പാടിയിൽ സംഘടിപ്പിച്ച 'ധ്വനി' ക്യാമ്പുകളിലും മുപ്പർ എത്തി.

ഇബ്രാഹിംകുട്ട്യാക്ക യാത്ര ചെയ്തുകൊണ്ടേയിരിക്കുകയായിരുന്നു.
എവിടെയും ഒരു പാവം ലീഗുകാരൻ മാത്രമായി.

അടുത്ത അറിയണമെങ്കിൽ ഒരിക്കലെങ്കിലും മൂപ്പരുടെ കൂടെ ഒരു യാത്ര പോണം..
തിരുവനന്തപുരത്തേക്ക് ഒരിക്കൽ കൂടെ പോയ ട്രെയിൻ യാത്ര മറക്കാനാകില്ല.😥

കോട്ടക്കൽ ലീഗ് ഓഫീസ് ആണ് പ്രധാന ലോകം. ഒരുപക്ഷേ മൂപ്പരുടെ സമകാലീനർ ആ പരിസരങ്ങളിൽ കൂടെയിരിക്കാൻ ഇല്ലാത്തത് അലോസരപ്പെടുത്തിയിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ദൂരദർശനിലെ വൈകീട്ടുള്ള 7 മണി വാർത്ത ഒഴിവാക്കാത്ത ശീലങ്ങളിലൊന്നായിരുന്നു. അതും ലീഗ് ഓഫീസിൽ തന്നെ.

ഏതുസമയത്തും മുസ്ലിം ലീഗ് ഓഫീസ് തുറക്കാൻ ഇബ്രാഹിംകുട്ട്യാക്കാനെ വിളിച്ചാൽ മതി.. ഒരു ചാവി മൂപ്പരുടെ അടുത്തുണ്ടാകും.

ചിലപ്പോൾ നല്ല ചീത്ത കേൾക്കും ചൂടാകും.. പക്ഷേ ചീത്ത കേട്ട് അസ്വസ്ഥനായ ഒരു ലീഗുകാരനും കോട്ടക്കലിൽ കാണില്ല.

കണക്കെഴുത്ത് മൂപ്പരുടെ ഒരു ടാലന്റ് ആയിരുന്നു. കമ്പ്യൂട്ടർ കണക്കെ കൃത്യവും വൃത്തിയിലുമായി ടാലി ചെയ്തിരിക്കും. ആ വിശ്വസ്തത കോട്ടക്കൽ ലീഗിന്റെ മുഴുവൻ കണക്ക് പുസ്തകങ്ങളും മൂപ്പരുടെ കൈകളിലെത്തിച്ചു.

തിരഞ്ഞെടുപ്പ് കണക്കുകൾ മുതൽ കെഎംസിസി പെൻഷനുകൾ വരെ ആർക്കും സാമ്പത്തിക ഇടപാട് ഏൽപ്പിക്കാവുന്ന അക്കൗണ്ടന്റ് ജനറൽ.

തിരഞ്ഞെടുപ്പുകളിലെ നാമനിർദ്ദേശപത്രിക പൂരിപ്പിക്കുക എന്ന ശ്രമകരമായ ടാസ്കും ഇബ്രാഹിംകുട്ട്യാക്ക ചെയ്താൽ ടെൻഷനടിക്കേണ്ടതില്ലായിരുന്നു.

എല്ലാ കണക്കു പുസ്തകങ്ങളും ആരോടും പറയാതെ അടച്ചുവെച്ച് ഇബ്രാഹിംകുട്ട്യാക്ക പോയി...

കോട്ടക്കൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ നിന്നും മാനേജർ ആയി വിരമിച്ച കല്ലൻ ഇബ്രാഹിംകുട്ടി.

അള്ളാഹു പൊറുത്ത് കൊടുക്കട്ടെ...

Report Page