*/

*/

Source

സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീരമാകും .

പണ്ട് നാട്ടിൻപുറങ്ങളിൽ സൈക്കിൾ യജ്ഞം എന്ന കായികാഭ്യാസപരിപാടി നടത്താറുണ്ടായിരുന്നു .സാധാരണ ഒരാഴ്ചക്കാലത്തേക്കാണ് ഒരു യജ്ഞപരിപാടി ഉണ്ടാവുക .നാലോ അഞ്ചോ അഭ്യാസികൾ സൈക്കിളിൽ വിവിധ അഭ്യാസ പ്രകടനങ്ങൾ നടത്തും .ഒരാൾ എപ്പോഴും സൈക്കിളിൽ തന്നെയായിരിക്കും ഒരാഴ്ചക്കാലം ചെലവഴിക്കുക .

അഭ്യാസം കാണാനെത്തുന്ന നാട്ടുകാർ പണമായും വസ്തുക്കളായും സംഭാവന നൽകും .

അങ്ങിനെ സംഭാവന നൽകുന്നവരുടെ പേരുകൾ ഉച്ചത്തിൽ മൈക്കിൽകൂടി വിളിച്ചുപറയുകയും ചെയ്യും .

കൂടുതൽ പേരെ സംഭാവന നൽകാൻ പ്രേരിപ്പിക്കുകയാണ് ഇങ്ങനെ വിളിച്ചു പറയുന്നതിന്റെ പിന്നിൽ .

തെക്കേതിലെ രാമൻ നേന്ത്രക്കുല സംഭാവന ചെയ്തു എന്ന് പറയുന്നത് കേട്ട് അഭിമാന ക്ഷതം വരാതിരിക്കാൻ വടക്കേതിലെ കോരൻ പൂവൻകോഴി സംഭാവനയായി നൽകും .

കിഴക്കേതിലെ ജാനകി ചക്ക നൽകിയാൽ പടിഞ്ഞാറേതിലെ കല്യാണി നൽകുന്നത് വീട്ടിലെ കിണ്ടിയായിരിക്കും .

ഇതെല്ലം ഘോരഘോരം മൈക്കിൽ കൂടി വിളിച്ചുപറയുമ്പോൾ പിന്നെ തേങ്ങയും മാങ്ങയും അടക്കയും വാഴക്കുലയും കിണ്ടിയും കിണ്ണവും വളയും കമ്മലും മറ്റും മറ്റും സംഭാവനകൾ പെരുമഴയായി വരാൻ തുടങ്ങും .

ഇപ്പോൾ ആടും കുടുക്കയുമാണ് താരം

അഭ്യാസം തീരുന്ന അവസാന ദിവസം ഇവയെല്ലാം വൻപിച്ച ആൾകൂട്ടത്തിൽ വെച്ച് ലേലം ചെയ്തു സാമാന്യം നല്ല തുക അഭ്യാസികൾ സ്വരൂപിക്കും .

പിന്നെ അടുത്ത സൈക്കിൾ യജ്ഞം തുടങ്ങുന്നത് വരെ ഈ തുകകൊണ്ട് നല്ല അടിപൊളി ജീവിതമായിരിക്കും ഇവർക്ക് .

അതെ. സംഭാവന കൂമ്പാരമായാൽ പരിപാടി ഗംഭീരമാകും .

Report Page