*/
Sourceസവർണ്ണ സംവരണം ആർ.എസ്.എസിൻ്റെ ധർമ്മ പദ്ധതിയാണ്.!
നിങ്ങൾക്ക് കോഴിക്കോട് സിറ്റിയിൽ ഒരു 50 സെൻ്റ് സ്ഥലം ഉണ്ടെന്നിരിക്കട്ടെ, പോരാതെ 35 ആയിരം രൂപ മാസവരുമാനവും ഉണ്ടെന്ന് കരുതുക. കോഴിക്കോട് സിറ്റിയിൽ ഒരു സെൻ്റിന് നാൽപത് ലക്ഷം മതിപ്പുവില കരുതിയാൽ 20 കോടി രൂപയുടെ സ്ഥലം.
ഇത്രത്തോളം സാമ്പത്തിക സുസ്ഥിരയുണ്ടായിട്ടും നിങ്ങൾ വലിയങ്ങാടിയിലെ ഒരുകടയിൽ കയറി നിങ്ങളുടെ വീട്ടിലെ ദാരിദ്ര്യം ബോധിപ്പിച്ചു 22000 രൂപ അടിസ്ഥാന ശമ്പളമുള്ള ജോലിക്ക് വേണ്ടി കടയുടെ മുതലാളിയോട് അപേക്ഷിക്കുമോ.? അതും അവിടെ ജോലി ചെയ്യുന്ന ഒരുകൂട്ടം സാധുക്കളുടെ ശമ്പളത്തിൽ നിന്ന് അല്പാല്പമായി പിടിച്ചെടുത്ത് നിങ്ങൾക്ക് ജോലി നൽകാൻ.
:
ഇതാണ് സാമ്പത്തിക സംവരണമെന്ന ഓമനപ്പേരിൽ വിളിക്കപ്പെടുന്ന സവർണ്ണ സംവരണം. അതിനു നിശ്ചയിച്ച ദാരിദ്ര്യാവസ്ഥയെന്നത് നാലുലക്ഷം വാർഷിക വരുമാനവും, ഗ്രാമങ്ങളിൽ 2.5 ഏക്കറും നഗരങ്ങളിൽ അമ്പത് സെൻ്റുമാണ്. സാമ്പത്തികാവസ്ഥ മൂലം പിന്നാക്കം നിൽക്കുന്നുണ്ടെങ്കിൽ അതില്ലാതാക്കാനുള്ള സാമ്പത്തിക പാക്കേജുകൾ കൊണ്ടുവരാം. അല്ലാതെ സംവരണമൊരു പോംവഴിയല്ല. സംവരണത്തിൻ്റെ ലക്ഷ്യം സാമൂഹിക പ്രാതിനിധ്യവും അധികാര പങ്കാളിത്തവുമാണ്. ദാരിദ്ര്യ നിർമ്മാർജ്ജനമല്ല.
ഇനിയൊരാൾക്ക് സമ്പത്ത് അടിസ്ഥാനപ്പെടുത്തി സംവരണം നൽകി എന്ന് ധരിക്കുക, ജോലി/ശമ്പളം ലഭിക്കുന്നതോടെ അല്ലെങ്കിൽ അയാൾ വേറെയേതെങ്കിലും രീതിയിൽ പിറ്റേദിവസം തന്നെ സാമ്പത്തിക സുരക്ഷിതത്വം കൈവരിച്ചാൽ ദാരിദ്ര്യം എന്ന മാനദണ്ഡം അയാൾക്ക് ഇല്ലാതാവില്ലെ.?
നിലവിൽ അമ്പത് ശതമാനത്തിൻ്റെ പുറത്താണ് കേരളത്തിൽ EWS ഉള്ളത്. അമ്പതിൽ കൂടരുതെന്ന നിയമം അടിസ്ഥാനമാക്കിയുള്ള സുപ്രീം കോടതിയുടെ പുതിയ വിധിയുടെ വെളിച്ചത്തിൽ കേരളാ സർക്കാർ പുനക്രമീകരണത്തിന് ശ്രമിക്കുകയാണെങ്കിൽ അപ്പോഴും നഷ്ടം വരിക മറ്റു പിന്നാക്ക വിഭാഗങ്ങൾക്കാണ്. അവരുടേതിൽ നിന്നാണിതെടുക്കുക. അതുകൊണ്ട്, കേരളാ സർക്കാർ സാമ്പത്തിക സംവരണംതന്നേ പിൻവലിക്കണം.!