*/

*/

Source

2021 ജനുവരി 19ന് ഞാനിട്ട പോസ്റ്റാണ് വീണ്ടും
ഒന്നൂടെ ....

ഞാൻ ' സന്തുഷ്ടനാണ് '
' അതേ ഞാൻ സന്തുഷ്ടനാണ് പിണറായി വിജയൻ വീണ്ടും വരുന്നതിൽ........'
കാരണം സി പി എമ്മിൽ ഇപ്പോഴും ചെറിയ രീതിയിൽ എങ്കിലും ' കമ്യൂണിസ്റ്റ് സമരോത്സുകത ' നിലനിൽക്കുന്നു എന്ന് കരുതുന്ന ഒരാളാണ് ഞാൻ. അത് പരിപൂർണ്ണമായി ഇല്ലാതാകണമെങ്കിൽ അവർ വീണ്ടും ഭരണത്തിലേറണം. പ്രതിപക്ഷത്തിരുന്നാൽ പാർട്ടി കുറച്ച് നന്നാവും. പക്ഷേ ഭരണമായാൽ അങ്ങനെയല്ല സകലമാന വെകടത്തരങ്ങളും കാണിക്കും. എൻ്റെ വീക്ഷണത്തിൽ ഇത് മനസിലാക്കിയത് അമിത് ഷായാണ്. പരമാവധി അടുത്ത അഞ്ച് വർഷം BJP ചെയ്യേണ്ടത് CPM നെക്കൊണ്ട് ചെയ്യിക്കും. ' കേന്ദ്ര ബിജെപി 'പിണറായിയെ ഒരിക്കലും ഒടിയ്ക്കില്ല വളയ്ക്കുകയേയുള്ളു. വ്യാജ ഏറ്റുമുട്ടൽ കൊലകൾ, അറസ്റ്റ്, യു എ പി എ ...... അങ്ങനെ എല്ലാം ....
ഇത്തവണകൂടി സി പി എം വന്നാൽ ഒരു ഗുണം കൂടിയുണ്ട്. അവരുടെ സ്വഭാവമനുസരിച്ച് പിന്നീടൊരിക്കലും അവർ വരില്ല.
കേരളത്തിൽ ഭരണത്തുടർച്ചകൊണ്ടുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ചെറുതായിരിക്കില്ല എന്ന് മാത്രമല്ല അത് കാരണം ഉണ്ടാകുന്ന പ്രതിസന്ധികൾ കേരളീയർ സമീപകാലത്തൊന്നും അനുഭവിച്ചിട്ടും ഇല്ല. ഇനി വേറെ ചിലതുണ്ട്.

അധികാരം ഇല്ലാതെ ഒരു രാത്രി പോലും ഉറങ്ങാൻ കഴിയാത്ത ലീഗിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും. അതുപോലെ തന്നെ കേരളാ കോൺഗ്രസിൻ്റെയും.


വെൽഫെയർ നേരത്തെ കാണിച്ച വിഡ്ഡിത്തം കാണിക്കാതെ നിന്നാൽ മ്യൂസിയത്തിൽ വയ്ക്കാനെങ്കിലും ബാക്കിയുണ്ടാവും. എസ് ഡി പി ഐ ഫാഷിസത്തിനെതിരെ ഇപ്പോൾ നിലവിലുള്ളതിനേക്കാൾ കൂടുതൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കേണ്ട സമയം വരും. ദളിത് കക്ഷികൾ / സംഘടനകൾ ഒന്നുകിൽ ഭരണകക്ഷി വിഴുങ്ങും. അല്ലെങ്കിൽ സ്വയം നശിക്കും. ബാക്കിയുള്ളവർ ടിവി ചാനലുകളിൽ ജീവിക്കും.

കോൺഗ്രസ് ബി ജെ പിയായി നിലനിൽക്കും. പിന്നെ ശിവസേനയും ബിജെപിയെയും പോലെ ആരാണ് ഏറ്റവും വലിയ ഹിന്ദുത്വരെന്ന മത്സരത്തിലായിരിക്കും CPM-BJP- CON (I)....

അയ്യോ ....!!! അപ്പോൾ ബി ജെ പി വളരില്ലേ?

പിന്നെ ഇപ്പോഴന്താ വളരുന്നില്ലേ........

Report Page