*/
Sourceപിഷാരടി പ്രചരണത്തിനു പോയിടത്തെല്ലാം തോറ്റു, അതു കൊണ്ട് പിഷാരടി മാൻട്രേക്ക് ആണ് പോലും! സൈബർ സഖാക്കളുടെ പുതിയ കണ്ടുപിടുത്തമാണ്.
മാൻഡ്രേക്ക് എന്ന് പിഷാരടിയെ വിളിക്കുമ്പോൾ "മാടംപള്ളിയിലെ യഥാർത്ഥ മാൻഡ്രേക്ക് " യെനക്കൊന്നുമറിയാത്ത പോലെ ചിരിക്കുകയാണ്. സംശയമുണ്ടെങ്കിൽ ആദ്യം പറത്തിയ പ്രാവിനോട് ചോദിച്ചാൽ മതി. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ അദ്ദേഹം പ്രചരണത്തിനിറങ്ങി 20 ൽ 19 ഉം തോറ്റു, അത്ര വലിയ സ്ട്രൈക്ക് റേറ്റ് സാക്ഷാൽ മാൻഡ്രേക്കിനു പോലുമില്ല.
പിഷാരടി പ്രചരണത്തിനിറങ്ങിയ കുണ്ടറയും, കരുനാഗപ്പള്ളിയും, അങ്കമാലിയും, തൃക്കാക്കരയും, കോട്ടയവും, പാലക്കാടുമടക്കം ഒരു പാട് മണ്ഡലങ്ങൾ UDF ജയിച്ചു എന്നറിയാഞ്ഞിട്ടല്ല സഖാക്കൾ ഈ സൈബർ ഗുണ്ടായിസം നടത്തുന്നത്, അവരുടെ പ്രശ്നം പിഷാരടി കോൺഗ്രസ്സിനു വേണ്ടി പ്രചരണം നടത്തിയതാണ്.
കലാകാരനും സാഹിത്യകാരനുമായാൽ അവർ ഇടതുപക്ഷ സഹയാത്രികരും അടിമകളുമായിരിക്കണം എന്ന സഖാക്കൾ സൃഷ്ടിച്ച പൊതുബോധം വിട്ട് യാത്ര ചെയ്തയാളാണ് താങ്കൾ. സഖാക്കളെ സംബന്ധിച്ചിടത്തോളം അവരല്ലാത്ത എല്ലാം തെറ്റാണ്. അവരുടേതല്ലാത്ത രാഷ്ട്രീയം പറയുന്നവരെ ആക്ഷേപിക്കുകയും, തെറി വിളിക്കുകയും ചെയ്യുക എന്നതാണ് അവരുടെ സംസ്കാരം.
Rahul Mamkootathil
(പിഷാരടി വിഷയത്തിലുള്ള ഒന്നിലധികം പോസ്റ്റിന് ലൈക് ചെയ്തത് കൊണ്ട് ആണ് ഇത് ഷെയർ ചെയ്യുന്നത്)