*/

*/

Source

The Father (2020) Directed By Florian Zeller

Genre - Drama

"ഓർമ്മകൾ നശിക്കുമ്പോഴാണ് മനുഷ്യന് വയസ്സാവുന്നത്..."

അൽഷിമേഴ്‌സ് ബാധിച്ച Anthony എന്ന വൃദ്ധന്റെ ജീവിതമാണ് ചിത്രത്തിലെ പ്രമേയം. Anthony യുടെ മകളായ Anne അയാളെ പരിചരിക്കാൻ പലരെയും കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ടെങ്കിലും തനിക്ക് പരസഹായം വേണ്ടെന്ന് അയാൾ വാശി പിടിക്കുന്നു. പക്ഷെ തന്റെ മകളുടെ അതേ ഛായ ഉള്ളൊരു പെൺകുട്ടിയെ കാണുമ്പോൾ പതിയേ അയാളുടെ പിടിവാശി കുറയുന്നു.

അൽഷിമേഴ്‌സ് എന്ന അവസ്ഥയുടെ ഏറ്റവും മികച്ച portrayal ആണ് സിനിമ. മുൻപിൽ ഉള്ളത് സത്യമാണോ മിഥ്യയാണോ എന്നറിയാത്ത, കാണുന്നതും കേൾക്കുന്നതും തന്റെ മനസ്സിന്റെ നുണകളാണോ എന്ന് സംശയിച്ചു കഴിയേണ്ടി വരുന്ന ഭീതിപ്പെടുത്തുന്ന അവസ്ഥ. സിനിമ ഒട്ടാകെ, പ്രേത്യേകിച്ചു അവസാനത്തെ സീനിലെല്ലാം Anthony എന്ന വൃദ്ധനോട് വല്ലാത്തൊരു സഹതാപവും അടുപ്പവും തോന്നും.

1:30 മണിക്കൂറിനടുത്തു ദൈർഖ്യമുള്ള സിനിമ ഒരിക്കലും ഒരു slow paced drama എന്ന് പറയാൻ സാധിക്കില്ല. Anthony യോടൊപ്പം പ്രേക്ഷകനും മുന്നിൽ കാണുന്നതിന്റെ സത്യം അന്വേഷിച്ചു നടക്കുന്നു. പലപ്പോഴും അത്രയും നേരം കണ്ടത് വാസ്തവമല്ല എന്ന് തിരിച്ചറിഞ്ഞു ഒരു confused state ലേക്ക് പോകുന്നു പ്രേക്ഷകർ.

സിനിമയുടെ പ്രധാന ആകർഷണം Anthony Hopkins എന്ന മനുഷ്യന്റെ അസാധ്യ പ്രകടനമായിരുന്നു. Ma Rainey's Black Bottom എന്ന ചിത്രത്തിന് Chadwick Boseman മികച്ച നടനുള്ള award അർഹിക്കുന്നു എന്ന് പ്രതീക്ഷിച്ച എന്റെ ആഗ്രഹത്തെ അപ്പാടെ മാറ്റിയതാണ് Hopkins ന്റെ പ്രകടനം. വളരെ മികച്ചത് എന്ന് തന്നെ പറയാവുന്ന സംവിധാനവും തിരക്കഥയും ഒപ്പം ചിത്രത്തിന്റെ മൂഡ് set ചെയ്യുന്ന വിധത്തിലുള്ള background music ഉം സിനിമയുടെ ആസ്വാദനത്തെ കുറച്ചു കൂടി മികച്ചതാക്കുന്നു.

Final Verdict - 1:30 മണിക്കൂർ നേരം അത്ഭുതപെടുത്തിയും ചിന്തിപ്പിച്ചും വിഷമിപ്പിച്ചും പോകുന്ന സിനിമയുടെ അവസാന സീൻ അത്രയും നേരം പിടിച്ചു വെച്ച കരച്ചിൽ പുറത്തു കൊണ്ടുവരാൻ കഴിവുള്ളതാണ്. ആ ഒരു സീനിനെ incredibly amazing എന്ന് തന്നെ വിശേഷിപ്പിക്കും. കഴിഞ്ഞ വർഷം ഇറങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്ന്.

Must watch !!!

Report Page