*/

*/

Source

നാളെ ഫലം വരും. പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടിയും പ്രചരണം നടത്തിയിട്ടില്ല. വോട്ട് കൃത്യമായ രാഷ്ട്രീയ ബോധത്തോടെ രേഖപ്പെടുത്തിയതുമാണ്.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിൽ അല്പമെങ്കിലും നീതിബോധത്തോടെ ഇടപ്പെട്ട ചിലരുടെ വിജയം ആഗ്രഹിച്ചെന്നതിനപ്പുറം വ്യക്തിപരമായി വലത് ഭരണം വേണമെന്നോ ഇടതു ഭരണം കൂടുതൽ മെച്ചപ്പെട്ട സ്ഥിതിയിലേക്ക് ഇവിടെയുള്ള അടിസ്ഥാന വിഭാഗങ്ങളെ ഉയർത്തുമെന്നോ കരുതുന്നില്ല.

കേരളത്തിൽ മുൻ സർക്കാരുകാലത്ത് ജനങ്ങൾക്ക് അവകാശമായി ലഭിച്ച ആനുകൂല്യങ്ങൾ നാട്ടുരാജാവിന്റെ ഔദാര്യം പോലെയായി കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് മാറിയിട്ടുണ്ട്. കേന്ദ്രത്തിലും മോദി പടങ്ങൾ ഒട്ടിച്ചു ഇതേ രാഷ്ട്രീയ രീതി തന്നെയാണ് പയറ്റുന്നത്. ഒരുപക്ഷെ മോദി ആയിരിക്കണം ഇൻസ്പിരേഷൻ. ഈ രീതിയിൽ അവകാശബോധം നഷ്ടപ്പെടുന്ന ഒരു ജനത യുപിയായി മാറാൻ അധികം കാലതാമസമൊന്നും വേണ്ട.

വ്യക്തിപരമായി തുടർ ഭരണം ഉണ്ടാവരുത് എന്ന് തന്നെയാണ് ആഗ്രഹം. തുടർ ഭരണത്തിലൂടെ രാഷ്ട്രീയമായി ഉണ്ടാവുന്ന ലാഭ നഷ്ട കണക്ക് നോക്കിയാൽ ഇരുപക്ഷത്തും നഷ്ടം മാത്രമാണ് സംഭവിക്കുക. ലാഭം സംഘപരിവാറിന് മാത്രമായിരിക്കും.

ആര് ഭരണത്തിൽ വന്നാലും സർക്കാരിന്റെ തെറ്റായ നയങ്ങളോട് വിയോജിച്ചും ഭരണകൂട ഭീകരതകളെ വിമർശിച്ചും ഇതുവരെ എന്നപോലെ ഇനിയും സംസാരിക്കും. അത് ഇവിടെയുള്ള മർദ്ദിതർ ഞാൻ അടങ്ങുന്ന മുസ്ലിം കമ്മ്യുണിറ്റിയാണെന്ന കൃത്യമായ ബോധ്യത്തിലാണ്.

Report Page