*/

*/

Source

#രാധ aka #ഉദയചന്ദ്രിക

1981-1991-വരെ തെന്നിന്ത്യയിലെ പൊന്നും വിലയുള്ള താരമായിരുന്നു രാധ.അക്കാലഘട്ടത്തിൽ കല്ലറ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടിരുന്ന അഭിനേത്രിമാരായിരുന്നു അംബികയും രാധയും.

ചേച്ചി അംബിക മലയാളം,തമിഴ്,തെലുഗ് & കന്നഡ ഭാഷകളിൽ ഒരേ പോലെ വെന്നിക്കൊടി പാറിച്ചപ്പോൾ രാധയുടെ തട്ടകം തമിഴ്,തെലുഗ് എന്നിവയായിരുന്നു.കാര്യമായിട്ട് എതിരാളികൾ പോലുമില്ലാതെ 10 വർഷക്കാലം രാധ ഈ രണ്ട് ഭാഷകളിലും നിറഞ്ഞാടി.10 വർഷം കൊണ്ട് 150 ചിത്രങ്ങളിൽ നായിക വേഷമണിഞ്ഞു ഏതൊരു നായിക നടിയും അസൂയപ്പെടുന്ന വിധം മോഡേൺ & വില്ലജ് വേഷങ്ങളിലും ഒരു പോലെ തിളങ്ങാൻ രാധക്ക് കഴിഞ്ഞു.

#മമ്മൂട്ടി ഒഴികെ തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാർസിന്റെയും നായികയാകാൻ രാധക്ക് ഭാഗ്യം ലഭിച്ചു.അതിൽ എടുത്ത് പറയേണ്ട വേഷമാണ് #ശിവാജി_ഗണേശ-ന്റെ കൂടെയുള്ള #മുതൽ_മരിയാദൈ എന്ന ചിത്രത്തിലെ കുയിലി.നിർഭാഗ്യം ഒന്ന് കൊണ്ട് മാത്രം ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ് തലനാരിഴക്ക് രാധക്ക് ഈ വേഷത്തിലൂടെ നഷ്ടമായി.

തമിഴ്(75),തെലുഗ്(65),കന്നഡ(5) ചിത്രങ്ങൾ എന്നിവയിൽ വേഷമിട്ട രാധ മാതൃഭാഷയായ മലയാളത്തിൽ വെറും 5 ചിത്രങ്ങളിൽ ആണ് വേഷമിട്ടത്.എങ്കിലും രേവതിക്കൊരു പാവക്കുട്ടിയിലെ #സൂസന്ന,ഇരകളിലെ #നിർമല,അയിത്തത്തിലെ #ചിന്നപ്പൊണ് എന്നീ വേഷങ്ങൾ രാധയുടെ കരിയർ ബെസ്റ്റ് കഥാപാത്രങ്ങളാണ്.

1981-ൽ ഭാരതിരാജയുടെ തമിഴ് ചിത്രമായ #അലൈകൾ_ഓയ്വ്തില്ലൈ മുതൽ 1991-ൽ പി.ജി വിശ്വംഭരന്റെ #ഇന്നത്തെ_പ്രോഗ്രാം വരെ അഭിനയത്തിൽ സജീവമായ രാധ അതെ വർഷം തന്നെ മലയാളിയായ മുംബൈ ബേസ്ഡ് ബിസിനസ്‌മാൻ രാജശേഖരൻ നായരെ വിവാഹം ചെയ്തു മുംബൈയിൽ സെറ്റിൽ ചെയ്തു.ഇപ്പോൾ മുംബൈ,തിരുവനന്തപുരം എന്നിവിടങ്ങളിലായി ജീവിക്കുന്നു.മക്കൾ കാർത്തിക,തുളസി എന്നിവർ ചില മലയാളം,തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്,മകൻ വിഗ്നേഷ്.

Report Page