*/

*/

Source

എന്റെ ആകാശമെന്റെ ഭൂമിയേ തൊടുന്നു...

ഇക്കാക്കയും അനിയനും എങ്ങനെ ആയിരിക്കണം എന്ന് അവരോടെനിക്ക് പറഞ് കൊടുക്കാനാവില്ല...

ഞാനും അജുവും ഉദാഹരണങ്ങളാവുകയാണ് ഇഷ്ടം...
ഹാദിക്ക് മിലൂനെ അങ്ങനെയാകണം എന്നല്ല.. അതിനും അപ്പുറത്തേക്കാവണം എന്നാണാഗ്രഹം...

നിങ്ങള് നിങ്ങളുടെ ജേഷ്ഠനോടോ കൂടപ്പിറപ്പുകളോടോ പിണങ്ങിയും ദേഷ്യത്തോടെയും ജീവിക്കുമ്പോൾ നിങ്ങളുടെ കുഞ്ഞുങ്ങൾ തമ്മിൽ സ്നേഹമുണ്ടാകണമെന്ന് നിങ്ങൾക്കെങ്ങനെ വാശി പിടിക്കാൻ കഴിയും..?

കൂടപ്പിറപ്പുകൾ കൂട്ടമായ പ്രാർത്ഥനയുടെ ബലം തന്നെയാണ്....

റൂമി കുഞ്ഞുങ്ങളെപ്പറ്റി പറഞ് വെച്ചത് മനോഹരമാണ്...

"കുഞ്ഞുങ്ങൾ ഒപ്പമുള്ളത് കൊണ്ടാണ് അവരുടെ കളി ചിരികൾ കാണുമ്പോഴാണ് നമ്മുടെ ഹൃദയം സുഖപ്പെടുന്നത് "✨

മിലൂന് ഇക്കാക്കയാണ് എല്ലാം...
ഹാദിക്കാണേൽ അനിയൻ എക്‌സ്ട്രീം ആണ്....

എന്നുമിങ്ങനെ രണ്ടുപേരുമുള്ള ചിത്രം ലഭിക്കാൻ വാശി പിടിക്കുന്നൊരു ഉപ്പയാണ് ഞാൻ...

മക്കളെ വളർത്തുമ്പോൾ കൂടപ്പിറപ്പിനോടുള്ള 'ഹുബ്ബ്‌' ഓരോ അവസരത്തിലും ചേർത്ത് വളർത്തുക...

കണ്ണിന് കുളിർമയുള്ള മക്കളെന്ന് നമ്മള് പറയാറില്ലേ.. അതിങ്ങനെ ദിവസവും കണ്മുന്നിൽ കാണുന്നതിനെപ്പറ്റി ഓർത്ത് നോക്കൂ....

അത് നമ്മുടെ മുറിവുണക്കും... നമ്മളെ സുഖപ്പെടുത്തും... നമ്മളെ സ്നേഹം കൊണ്ട് കീഴ്പ്പെടുത്തും...!!

വരൂ... നമുക്ക് കൂടപ്പിറപ്പുകളെപറ്റി പറയാം..!!

Yasir Erumapetty

Report Page