*/

*/

Source

കോവിഡ് വാക്സിൻ കേന്ദ്രം എല്ലാവർക്കും സൗജന്യമായി നൽകണമെന്നാവശ്യപ്പെട്ട് സി .പി .എം ഇന്നലെ ഗൃഹാങ്കണങ്ങളിൽ സത്യാഗ്രഹം നടത്തി .

എല്ലാത്തിനും കേന്ദ്രത്തെ കുറ്റം പറഞ്ഞു രാഷ്ട്രീയനേട്ടം ഉണ്ടാക്കുക മാത്രമാണ് ഇതിന്റെ ലക്ഷ്യം .

കേന്ദ്രം ഇതുവരെ 75 ലക്ഷം ഡോസ് കേരളത്തിന് ഫ്രീയായി നൽകിക്കഴിഞ്ഞു .എന്നാൽ അവ കൃത്യമായി മികവുറ്റ ആസൂത്രണത്തോടെ വിതരണം ചെയ്യുന്നതിൽ സംസ്ഥാനത്തിന് വീഴ്ച പറ്റിയിട്ടുണ്ട് എന്ന് നാം അംഗീകരിക്കണം .

എത്രയും പെട്ടന്ന് കുത്തിവെപ്പ് നടത്തി പ്രതിരോധം വളർത്തേണ്ട ഈ നിർണ്ണായക ഘട്ടത്തിൽ എല്ലാം ഫ്രീയാക്കണം എന്ന് നിർബന്ധം പിടിക്കുന്നത് മണ്ടത്തരമാണ് ; വിവരക്കേടാണ് .

ഇന്ത്യയിൽ രണ്ടു സ്ഥാപനങ്ങൾ മാത്രമേ വാക്സിൻ ഉല്പാദിപ്പിക്കുന്നുള്ളു .അതിന്റെ 50 % തുടർന്നും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് കൊടുക്കും .

എല്ലാവരെയും ഫ്രീ വാക്സിനിലേക്കു ആകർഷിക്കുന്നത് ഇത്തരുണത്തിൽ വിവരം കെട്ട തീരുമാനമാണ് .പണമുള്ളവർ ടെസ്റ്റും ചികിത്സയും നടത്തുന്നത് ഇപ്പോഴും സ്വകാര്യ ആശുപത്രിയിലാണ് .ഈ നയം തന്നെയാണ് വാക്സിന്റെ കാര്യത്തിലും നാം സ്വീകരിക്കേണ്ടത് .കാരണം പ്രതിരോധം വളർത്തേണ്ടത് അടിയന്തിര പ്രാധാന്യത്തോടെ ചെയ്യേണ്ടതാണ് .

ഒരു കോടി വാക്സിൻ വാങ്ങാൻ ഇന്നലെ മന്ത്രിസഭായോഗം തീരുമാനിച്ചു .എന്തിനാണ് ഈ തീരുമാനമെടുക്കാൻ ഇത്രയും വൈകിയത് ? സംസ്ഥാനങ്ങൾക്ക് കമ്പനിയിൽ നിന്ന് 400 രൂപയ്ക്കു നേരിട്ട് വാക്സിൻ വാങ്ങാം എന്ന തീരുമാനം ഉണ്ടായിട്ടു ഇന്നേക്ക് 8 ദിവസമായി .എന്നാൽ തീരുമാനമെടുത്തതല്ലാതെ ഇന്നേ വരെ കേരളം ഓർഡർ നൽകിയിട്ടില്ല .

ഉൽപ്പാദിപ്പിക്കുന്ന വാക്സിനിന്റെ 50 % കേന്ദ്രത്തിനു നൽകി ബാക്കി 50 % ആണ് പൊതുവിപണിയിലുള്ളത് .ഇതിനായി 90 ഓളം വിദേശരാജ്യങ്ങളും ഇന്ത്യയിലെ സംസ്ഥാനങ്ങളും സ്വകാര്യ ആശുപത്രികളും ആവശ്യക്കാരായിട്ടുണ്ട് .ഇവരിൽ ഭൂരിഭാഗം പേരും ഓർഡർ നൽകിക്കഴിഞ്ഞു .അസം ഒരുകോടി വാക്സിന് ഓർഡർ നൽകി ഒരാഴ്ച കഴിഞ്ഞു .

ആദ്യം ഓർഡർ നൽകിയവർക്ക് ആദ്യം നൽകുക എന്ന സാമാന്യ നീതി പാലിച്ചാൽ ഏറ്റവും ഒടുവിലായിരിക്കും കേരളത്തിന് ലഭിക്കുക .

ഒരു കോടി വാക്സിന് നിലവിലെ കുറഞ്ഞ വില വെച്ച് വേണ്ടത് 300 - 350 കോടി മാത്രമാണ് .അഞ്ചു വർഷം കൊണ്ട് ഒന്നര ലക്ഷം കോടി പൊതുകടമെടുക്കുകയും 20000 കോടിയുടെ പാക്കേജ് പ്രഖ്യാപിക്കുകയും 5000 കോടി ട്രഷറിയിൽ ബാക്കിയുണ്ടെന്ന് പറയുകയും ചെയ്യുന്ന സർക്കാർ എന്തിനാണ് തുച്ഛമായ 350 കോടി നൽകി ഓർഡർ നൽകാൻ ഇത്രയും വൈകുന്നത് ?

ഇനിയിപ്പോൾ ഓർഡർ നൽകിയാലും മുൻഗണനാക്രമം വെച്ച് നോക്കിയാൽ 3 മുതൽ 6 മാസമെങ്കിലുമെടുക്കും ഇത് ജനങ്ങളുടെ ശരീരത്തിലേക്കെത്താൻ .

കേരള സർക്കാർ ഒന്നും മുൻകൂട്ടി കാണുന്നില്ല .എല്ലാം ചെയ്യുന്നുണ്ടെന്നവകാശപ്പെടുകയും എന്നാൽ ഒന്നും വേണ്ടവിധം ചെയ്യാതിരിക്കുന്ന അവസ്ഥയുമാണിന്നു കേരളത്തിൽ .

വാക്സിൻ കുത്തിവെപ്പിൽ പണമുള്ളവനെ സ്വകാര്യമേഖലയുടെ സേവനം ഉപയോഗപ്പെടുത്താൻ പ്രേരിപ്പിക്കുകയാണ് സർക്കാർ ഇപ്പോൾ ചെയ്യേണ്ടത് .അല്ലാതെ സൗജന്യ വാക്സിൻ എന്ന രാഷ്ട്രീയ മുദ്രാവാക്യത്തിന്റെ പൊന്നിൽ കുളിച്ചു കൊണ്ട് നേട്ടമുണ്ടാക്കുകയല്ല .

Report Page