*/

*/

Source

കീരി രാഘവൻ ....

നായ്ക്കും നരിക്കുമില്ലാതെ മണ്ണെടുത്ത പ്രണയം ...

അമ്പലക്കടവിൽ വച്ചോ ,,,ഭഗവതികാവിൽ വച്ചോ

എവടെ വച്ചാണെന്നറിയില്ല രാഘവൻ അവന്റെ ജാനകിയെ ആദ്യമായി കണ്ടത് ..

അതായത് റേഷൻകടക്കാരൻ കൃഷ്ണൻ കെട്ടുന്നതിനും മുൻപേയുള്ള കൗമാരക്കാരി ജാനകി ...

അതിനും മുൻപേ യൂപി സ്കൂളിൽ വച്ച് ..

ആദ്യമായി അവളോട്‌ പ്രണയം തോന്നിയതും അവിടെ വച്ചായിരുന്നു ..

ഗവണ്മെന്റ് സ്കൂൾ ആയതുകൊണ്ട് ഉച്ചക്കഞ്ഞിയുടെ സമയം

രാഘവൻ ആണ് പ്രധാന വിളമ്പല്കാരൻ .

അങ്ങനെ രാഘവൻ അവന്റെ ക്ലാസ്സായ ഏഴ് എ യുടെ മുന്നിലെ വരാന്തയിൽ വരിവരിയായി ചോറ്റുപാത്രം പിടിച്ചിരിക്കുന്ന സഹപാടികൾക്ക് കഞ്ഞി വിളമ്പി ...

ഓരോ പത്രത്തിൽ വിളമ്പുമ്പോഴും രാഘവന്റെ കണ്ണ് അവന്റെ ജാനകിയെ തേടിക്കൊണ്ടിരുന്നു ..വരിമൊത്തം വിളമ്പിതീരാറായി ..

എവിടെ എന്റെ ജാനകി ???

അവൾ വന്നിട്ടില്ലേ ??

രാഘവന്റെ കണ്ണുകൾ ചുറ്റും പരതി ..ഇടയ്ക്ക് ക്ലാസ്റൂമിലെക്കു നോക്കിയപ്പോൾ അതാ ജാനകി അവിടെ രണ്ടുമൂന്നു കുട്ടികളുടെ കൂട്ടത്തിലിരുന്നു ചോറുണ്ണുന്നു ..രാഘവൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു ..

പ്രണയാർദ്രമായ ഭാവത്തോടെ മൃദുലമായി അവളോട്‌ ചോദിച്ചു ..

ജാനകി ഇന്ന് കഞ്ഞി വേണ്ടേ ??

ജാനകി :::വേണ്ട ,,ഇന്ന് ഞാൻ ചോറ് കൊണ്ടുവന്നിട്ടുണ്ട്

രാഘവൻ ഒന്ന് നിരാശപ്പെട്ടെങ്കിലും പ്രണയദേവത രാഘവന്റെ നാവിൽ പ്രത്യക്ഷപ്പെട്ടു ..

അവളുടെ കണ്ണുകളിൽ നോക്കി അവൻ വീണ്ടും ചോദിച്ചു ..

കഞ്ഞി വേണ്ടെങ്കിൽ വേണ്ട ,,ഇന്ന് പയറിൽ കടുക് വറുത്തിട്ടത് ഞാനാണ് ,,കുറച്ചെടുക്കട്ടെ ???

ജാനകി :::വേണ്ട

എന്തുകൊണ്ട് അവൾ അങ്ങനെ പറഞ്ഞു എന്ന് രാഘവാനറിയില്ല ..പക്ഷെ എന്നൊക്കെ രാഘവൻ സ്നേഹത്തോടെ അവളോട്‌ അടുത്തിടപഴകാൻ നോക്കിയിട്ടുണ്ടോ അപ്പോഴെല്ലാം അവൾ രാഘവനിൽ നിന്ന് അകന്നുപോയ്ക്കൊണ്ടേ ഇരുന്നു ...

അങ്ങനെ ക്ഷമ കെട്ട ഒരുനാൾ ..

പെൺകുട്ടികളുടെ മൂത്രപ്പുരയുടെ മുന്നിൽ വച്ച് അവളെ തടഞ്ഞുനിർത്തി രാഘവൻ ചോദിച്ചു ..

ജാനൂ ,,ഞാൻ ഇത് പറഞ്ഞേ ആകണം ..

ഈയിടെയായി രാത്രി കിടന്നാൽ ഉറക്കമേ വരുന്നില്ല

പുളിങ്കുരു കൂട്ടിവച് നിന്റെയും എന്റെയും പേരുകൾ എഴുതും

ക്ലോക്കിലെ സൂചി തിരിച് സമയത്തെ ഓടിക്കും

എത്രയും വേഗം രാവിലെ ആവണേ

ഉത്സവം നടന്നാൽ പോലും അമ്പലത്തിൽ കേറി തൊഴാത്ത എനിക്കിപ്പോ നീ എന്നും പോകാറുള്ള അമ്പലത്തിലേക്ക് വരാൻ തോന്നുന്നു

നിന്റെ പിന്നാലെ എപ്പോളും സൈക്കിളിൽ ചുറ്റാനും തോന്നുന്നു ..

"""പറയാതെ വയ്യ ജാനു""

"""നീ അത്രയും അഴക് ""

അഞ്ചാംക്ലാസ്സ്‌ മുതൽ ഞാൻ മുറുക്കെ പിടിക്കാൻ തുടങ്ങിയതാ നമ്മടെ സ്കൂളിലെ കഞ്ഞിക്കയ്യിൽ ,,ഈ ഏഴാംക്ലാസ്സ്‌ കഴിഞ്ഞാൽ ഈ കഞ്ഞിയും പയറുമൊക്കെ വിട്ട് മറ്റേതെങ്കിലും സ്കൂളിലേക്ക് ചേക്കേറണം ,,ഇവിടുന്നിറങ്ങുമ്പോൾ ഇന്ന് ഞാൻ ചേർത്തുപിടിച്ച കഞ്ഞി വിളമ്പുന്ന കയ്യിലിന് പകരം നിന്റെ കൈ ചേർത്തുപിടിക്കണം എന്ന് ഈ രാഘവൻ ആഗ്രഹിക്കുന്നു

എന്താ നിന്റെ അഭിപ്രായം ജാനൂ ???

ജാനകി ദേഷ്യത്തോടെ അവനെ നോക്കി ..എന്നിട്ടു പറഞ്ഞു ..

നിക്ക് അന്റെ കഞ്ഞിയും വേണ്ട പയറും വേണ്ട നിന്നെയും വേണ്ട ,,വഴീന്നു മാറിയില്ലെങ്കിൽ ഞാൻ ടീച്ചറോട് പറയും ..

പെട്ടന്ന് അതുകേട്ടപ്പോൾ രാഘവനും ദേഷ്യമായി

എന്നാൽ നീ അങ്ങനെ പോകണ്ട എന്ന് പറഞ്ഞ് അവളുടെ കയ്യിൽക്കയറി പിടിച്ചു ..അവൾ വിടാൻ പറഞ്ഞ് കരഞ്ഞു ..കൈ വലിച്ചൂരാൻ നോക്കി ..പക്ഷെ കഞ്ഞിപ്പാത്രം പിടിച്ചു തഴമ്പിച്ച രാഘവന്റെ കയ്യീന്ന് കുതറാൻ അവൾക്ക് കഴിഞ്ഞില്ല ..അവൾ ശരിക്കും കരഞ്ഞു !!!!

പെട്ടെന്ന് ...

മൂളി വന്ന ഒരു ഇഷ്ടികയുടെ കഷ്ണം ..

രാഘവന്റെ തലയിൽ കൊണ്ടു ..രാഘവൻ പിടിവിട്ടു ..രാഘവന്റെ നെറ്റിപൊട്ടി ..ചോര വന്നു ..പതറിപ്പോയ രാഘവൻ ഒരുകൈകൊണ്ട് തല പൊത്തിപ്പിടിച്ചു ഏറു വന്ന ഭാഗത്തേക്ക് നോക്കി ..ഒപ്പം ജാനകിയും ..

അവ്യക്തമായ ആ രൂപം കൂടുതൽ തെളിഞ്ഞു കണ്ടു ..

വേലായുധൻ !!!!!

അഗാധമായ വെറുപ്പും ആഴത്തിലുള്ള പ്രണയവും ഉടലെടുത്ത ആ ദിവസം

ജാനകിക്ക് രാഘവനോട് വെറുപ്പും

വേലായുധനോട് പ്രണയവും ..

അതുവരെ കഞ്ഞി വിളമ്പിക്കൊടുത്ത രാഘവനെ കുപ്പയിലെറിഞ്ഞതാ മണ്ണും ചാരി നിന്നവൻ പെണ്ണിനേയും കൊണ്ടു പോകുന്നു ..

അന്ന് നിർത്തിയതാണ് ..

ആ സ്കൂളിലെ കഞ്ഞിയും പയറും പഠിപ്പും !!!

കാലം കടന്ന് പോകവേ

രാഘവൻ കീരിരാഘവൻ ആയി

വേലായുധൻ മുള്ളൻകൊല്ലി വേലായുധൻ ആയി

ജാനകി റേഷൻകടക്കാരൻ കൃഷ്ണന്റെ ഭാര്യയായി ..

ജാനകിയെ കൃഷ്ണൻ കെട്ടിയപ്പോൾ അവളോടുള്ള ഇഷ്ടം മുഴുവനും ഒളിച്ചുവെച്ചു വേലായുധൻ അവളിൽ നിന്നും ഒരുപാട് മാറി കുന്നുമ്മൽ ശാന്തചേച്ചിയുടെ അടുത്തേക്ക് താമസം മാറ്റി ..പക്ഷെ അന്നും കീരി ജാനകിയോടുള്ള പ്രണയം മനസ്സിൽ സൂക്ഷിച്ചു ..

ജാനകി പോകാറുള്ള അമ്പലത്തിലും മുള്ളൻകൊല്ലി ചന്തയിലും എല്ലാം അവൾ അറിയാതെ അവളെ അനുഗമിച്ചു ..മാറിനിന്ന് അവളെ ആസ്വദിച്ചു ..

അങ്ങനെ ഒരു ദിവസം ..

ജാനകി കൃഷ്ണനോട് ,,,

അതെ വരുമ്പോ ഒരു അഞ്ചുറുപ്പിക്കു മീൻ വാങ്ങി വരുമോ ???കൂട്ടാൻ വക്കാൻ ഒന്നുമില്ല

കൃഷ്ണൻ :::എന്തിനാ അഞ്ചുറുപ്പിക്കു ആക്കുന്നെ ,,ഒരു പത്തുറുപ്പിക്കു വാങ്ങാം ,,പകുതി വക്കേം വറക്കേം ചെയ്യാം

അൾട്ടിമേറ്റ് പുച്ഛഭാവത്തിൽ അവളെയും കുട്ടിയേയും പെരുവഴിയിൽ വച്ച് ചീത്ത പറഞ്ഞ് കൃഷ്ണൻ പോകുമ്പോൾ നിസ്സഹായയായ അവളെ അവളറിയാതെ നോക്കി കീരി നില്പുണ്ടായിരുന്നു ..

കീരി അവളെയോർത്തു സഹതപിച്ചു ..ഒപ്പം കൃഷ്ണനെ കൊല്ലാനുള്ള ദേഷ്യവും വന്നു ..കെട്ടിയ പെണ്ണിനെ നോക്കാൻ കഴിവില്ലാത്ത ചെറ്റ !!!!

ദേഷ്യം നിയന്ത്രിക്കാൻ കഴിയാതെ കീരി പുറപ്പെട്ടു

ഷാപ്പിലേക്ക് !!!

അനിയന്ത്രിതമായ ദേഷ്യമടക്കി നിന്നിരുന്ന കീരിയെ നോക്കി കൃഷ്ണൻ ഒന്ന് ചൊറിഞ്ഞു ..

കുപ്പിയൊന്നു പൊട്ടി ..

കൃഷ്ണന്റെ വയറിലൊന്നു കയറി !!!!

ചോരക്കളി !!!!

നാട്ടാർ മൊഴിഞ്ഞു ...

കീരി കൃഷ്ണനെ തീർത്തു ...

മദ്യലഹരിയിൽ !!!!!

പക്ഷെ കൃഷ്ണൻ തീർന്നതിനു പിന്നിലെ യഥാർത്ഥലഹരി പ്രണയമായിരുന്നെന്ന് ആരുമറിഞ്ഞില്ല !!!!!!

ഞാൻ മാത്രം അറിഞ്ഞു !!!!

കാരണം ,,,ചെറിയമ്പ്യാർ കൊടുത്തുവിട്ട വാഴക്കുലയുടെ കൂടെ രണ്ടുമൂട് കപ്പയും കൂടി തള്ളിയപ്പോൾ ,,,,

അവൾ ആരുടേയും ഔദാര്യം വേണ്ടാന്ന് പറഞ്ഞ് ആട്ടി വിട്ടപ്പോൾ ,,,

കുല വേണ്ടെങ്കിൽ വേണ്ട ,,,കിഴങ്ങു് എന്റെയാണ് അതെടുത്തോ എന്ന് പറഞ്ഞ ആ സെക്കൻഡിൽ ,,ആ മൊമെന്റിൽ മനസ്സിലാക്കി ഞാനെ ,,ഞാൻ മാത്രമേ ,,,

കീരി തൻ പ്രണയം !!!!!

കാലമെത്ര കഴിഞ്ഞാലും ഇരുളെത്ര മറഞ്ഞാലും ജാനകിയെ മണ്ണെടുത്താലും മരിക്കുകില്ല ,,മറക്കുകില്ല കീരി എന്ന രാഘവന് അവളോടുള്ള പ്രണയം !!!!!!

Report Page