*/

*/

Source

ബിരിയാണി കണ്ടതിന് ശേഷം മിണ്ടാതിരിക്കുകയായിരുന്നു. അജ്ജാതി ബോറൻ പൾപ്പ് ഇസ്ലാമൊഫോബിക് സിനിമ ഇനി മലയാളത്തിലിറങ്ങാൻ യാതൊരു സാധ്യതയും ഇല്ല.

സന്തോഷം തോന്നിയത്, പടം കണ്ട മുസ്ലിം സ്ത്രീകൾ മൊത്തം അയ്യേ ഇതെന്ത് ചീച്ചിലാണെന്നാണ് പറയുന്നത്. എന്നാൽ മണ്ടന്മാരും ചില മുസ്ലിം വിരുദ്ധരും പടം ഒരു ഇൻറർനാഷണൽ ലെവലായാണ് കാണുന്നത്.ആ തരായി മണ്ടൂസുകൾക്കുള്ള വിഭവങ്ങൾ.

കടലിൽ മീൻ പിടിക്കാൻ പോണ വാപ്പ മകളെ പത്തിലെ പഠനത്തോടെ നിർത്തി. മകനെ എഞ്ചിനിയറാക്കി. പഠനം കഴിഞ്ഞയുടനെ ജോലി കിട്ടിയ എഞ്ചിനിയർ തീവ്രവാദത്തിന് പോയി. തീവ്രവാദിയാക്കാനുള്ള രണ്ട് കാരണം, ഒന്ന് അവനെ ജോലിക്ക് സഹായിക്കാൻ പോയ കൂട്ടുകാരൻ ലൗജിഹാദ് നടത്തി സിറിയയിലേക്ക് പെൺകുട്ടികളെ കടത്തുന്നവൻ. രണ്ട് അഞ്ചു നേരം പള്ളിയിൽ പോയി നിസ്ക്കരിക്കണവൻ. പോരെ തീവ്രവാദിയാകാൻ.എന്തായാലും ആളെ സർക്കാർ എൻകൗണ്ടറിലൂടെ വകവരുത്തി.

ഇനി മകളിലേക്ക് വരാം, പത്തോടെ പ്രായത്തിന് മുതിർന്ന ഒരാളെ കെട്ടേണ്ടി വന്ന ഹതഭാഗ്യാ..ഭർത്താവിൽ നിന്ന് നല്ല സെക്സ് കിട്ടാത്തവൾ,wank ചെയ്യാൻ പോലും പറ്റാത്തവൾ. കൂനിന്മെ കുരൂ എന്ന പറഞ്ഞപോലെ സഹോദരൻ തീവ്രവാദത്തിന് പോയപ്പൊ , ഭ്രാന്തി ആയായ ഉമ്മാനെ നോക്കാനായി ഭർത്താവിനെയും മകനെയും വിട്ടു പോരേണ്ടി വന്നു. മകനാവട്ടെ അതിഭീകര ഡിസ്ഗസ്റ്റിംഗ് സുന്നത്ത് കർമ്മത്തിന് വിധേയനായകുന്ന സമയം. അമ്മായിഅമ്മ മരക്കാത്തി പെണ്ണിനെ കെട്ടിയെന്ന ജാതിവരെ കൊണ്ടുവന്നു.
.തീവ്രവാദി മകൻ കൊല്ലപ്പെട്ടതോടെ ഭ്രാന്തിയുമ്മ ദു:ഖം താങ്ങാതെ മരിച്ചു. പിന്നീടവൾ വേശ്യയായി. പിള്ളാര് മുതൽ രാഷ്ട്രീയക്കാര് വരെ വൻ കച്ചോടം , അതിനിടയിൽ ഗർഭിണി. അല്ലേലെ ദുർബല ,അതിലൂടെ ഗർഭിണിയും. പിന്നെ ആ കൊച്ചിനെ പൊലീസ്കാരൻറെ പീഡനത്തിലൂടെ ചാപിള്ളയായി. അതിനെ പൊതിഞ്ഞ് സൂക്ഷിച്ച് ഇവർക്കൊക്കെ ഒരു ഇഫ്താർ ബിരിയാണി വെച്ചുകൊടുത്തു ഉമ്മു കുൽസു ഛെ ഖദീജ പകവീട്ടുകയാണ് സൂർത്തുക്കളെ വീട്ടുകയാണ്.ഇഫ്താറിന് ക്ഷണിക്കാൻ പോയ വീട്ടിലെ ഏതോ ഒരു കാക്കു ഉണ്ട് ചായ കപ്പുമായി അകത്തെക്ക് പോകുന്നത്. പണ്ട് ഒരു നോമ്പ് കാലത്ത് അയൽവാസി എന്നെയും ഉമ്മാനെയും തുറക്കാൻ വിളിക്കാൻ വന്നു. ഞാൻ വരുന്നില്ലെന്ന് പഠിച്ച പണി പറഞ്ഞിട്ടും അവര് കേട്ടില്ല. അവസാനം സൂത്രത്തിൽ ഞാൻ ഒളിപ്പിച്ച അവിൽ മിൽക്ക് കപ്പ് കണ്ട് ഉമ്മവരെ നാണിച്ചുപോയ കഥ ഓർമ വന്നു. എന്നാലും ഇഫ്താറിന് ക്ഷണിക്കാൻ വരുന്ന നേരം ആ ശെയ്ത്താൻ അണ്ണാക്കിലേക്ക് ഒന്നും തള്ളാതെ വെറുതെ ഇരുന്നൂടെ...

സജിൻ ബാബുവിനോട് പറയാൻ ഒന്നെയൊള്ളു.ഇപ്പൊയുള്ള സിപിഐഎം മെമ്പർഷിപ്പ് കളഞ്ഞ് ശാഖയിലേക്ക് പോകാനൊരു കളസം തയിപ്പിച്ചോളൂ..നല്ല ഫിറ്റാകും. അതിനിടക്ക് സിനിമക്കുള്ളിലെ പുരോഗമനമായി ചില ടി വി അവതാരക നാട്യം കണ്ടപ്പൊ തോന്നിയത് സിറിയിലേക്ക് ഒരു വിസ കിട്ടോ, ആടിനെ മേക്കാൻ പോവാൻ എന്നാണ് എനിക്ക് തോന്നിയത്.

Report Page