*/

*/

Source

ജയഭാരതി: എന്നെപ്പറ്റി അവൻ, എപ്പോഴെങ്കിലും സംസാരിച്ചിട്ടുണ്ടോ? റഹ്മാൻ: ഉണ്ട് പലപ്പോഴും. (ഒരൽപ നിമിഷനേരത്തെ നിശബ്ദത) ജയഭാരതി: എനെയവന്, ഇഷ്ടമായിരുന്നോ? റഹ്മാൻ: ഹ്മ്മ്

(ജയഭാരതി കരയുന്നു)

ഒരുപക്ഷെ മൂന്നാം പക്കത്തിലെ അധികമാരും ചർച്ച ചെയ്യാത്ത ഒരു ഇമോഷണൽ രംഗമായിരിക്കും ഇത്. എന്തുകൊണ്ട് ഈ രംഗത്തിന് ഒരു significance ഉണ്ട് എന്നറിയാൻ പാച്ചു ഭദ്രയോട്, കടപ്പുറത്തു വെച്ച് ആദ്യമായി സംസാരിക്കുന്ന ആ രംഗമൊന്ന് ശ്രദ്ധിച്ചാൽ മതി. പാച്ചുവിനു സത്യത്തിൽ തന്റെ അമ്മയെപറ്റി യാതൊരു അഭിപ്രായവുമില്ല. അച്ഛന്റെ മരണശേഷം ഇരുവരും ഒരു moneyorderനപ്പുറത്തേക്ക് ബന്ധപ്പെട്ടിട്ടുമില്ല. ദീർഘകാലം അകന്നിരിക്കുക ആയിരുന്നു ഇരുവരും.
എങ്കിലും മുത്ത്ച്ഛന്റെ സ്വത്ത്‌ മൊത്തം പാച്ചുവിന് വേണ്ടി എഴുതി വെച്ചതിനു ശേഷം, പാച്ചുവിന്റെ അമ്മയെ കത്തെഴുതി അതറിയിക്കുന്നതിനെ പറ്റി മുത്തശ്ശൻ പറയുന്നുണ്ട്. ആ കത്ത് എഴുതിയയച്ചതിന് മുൻപാണോ/ശേഷമാണോ പാച്ചുവിന് അപകടമുണ്ടായത് എന്നത് ഇപ്പോഴും അജ്ഞാതം(കതെഴുതിയിരുന്നോ ഇതിനോടകം എന്നും അറിഞ്ഞുകൂട). എങ്ങനെ ആണെങ്കിലും അത് ദുഖകരം തന്നെയായിരുന്നു. ഒരുപക്ഷെ ഈ വിഷയത്തെ പറ്റി ഉള്ള ചർച്ചയുടെ പേരില്ലെങ്കിലും പാച്ചുവും, അമ്മയും, ഒടുവിൽ ഒരുമിച്ചേനെ. പക്ഷെ വിധി അവർക്കായി കാത്തു വെച്ചത് മറ്റൊന്നായിരുന്നു.
ലോപ്പസിന്റെ(റഹ്മാൻ) മുഖഭാവത്തിൽ നിന്ന് തന്നെ പാച്ചുവിനു തന്റെ അമ്മയോട് കാര്യമായ താല്പര്യമില്ലായിരുന്നു എന്ന് അയാൾക്കറിയാമായിരുന്നു, എന്ന് മനസിലാക്കാൻ സാധിക്കും. പക്ഷെ മകൻ മരിച്ച വിഷമത്തിലിരിക്കുന്ന ഒരമ്മയോട്, യാഥാർഥ്യം വെളിപ്പെടുത്താനും ആ സുഹൃത്തിനു സാധിക്കില്ല. ലോപാസിനെപ്പോലെ തന്നെ രഞ്ജിത്തിനെ സംബന്ധിച്ചും, എങ്ങനെ പ്രതികരിക്കണം എന്നറിയാത്ത അവസ്ഥയാണ്.
മകനെ എത്ര മാത്രം സ്നേഹിച്ചിരുന്നു എന്ന് പ്രകടിപ്പിക്കാൻ കഴിയാതെ പോയി വിഷമിച്ചു നിന്ന അമ്മ(ഒരുപക്ഷെ, അവർ പോലും ആ ഒരു സന്ദര്ഭത്തിലാകും അത് മനസിലാക്കിയേ) ഒരു ഭാഗത്ത്‌. ഒരുപക്ഷെ നാളുകൾക്കു ശേഷമെങ്കിലും അമ്മയുമായി അടുക്കാനും, വഴക്കും വിദ്വേഷവുമൊക്കെ തുടച്ചു മാറ്റി, എല്ലാം മറന്നു, സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിച്ച പാച്ചു മറ്റൊരു ഭാഗത്ത്‌.
ഒരു ഒഴുക്കിൽ പൊലിഞ്ഞുപോയ ഒരു ജീവൻ മൂലം നഷ്ടങ്ങൾ അനുഭവിച്ചവരുടെ കൂട്ടത്തിൽ, മുത്തശ്ശനും, ഭദ്രക്കും, പാച്ചുവിന്റെ കൂട്ടുകാർകുമൊപ്പം, ആ അമ്മയും ഉൾപ്പെടുന്നു.....

Report Page