|

|

Source
">

കാസർകോട് :കഴിഞ്ഞ ഏതാനും ദിവസമായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന ഒന്നാണ് ഭക്തരെ തെയ്യം ഓടിച്ചിട്ട് തല്ലുന്ന വീഡിയോ. അതേസമയം അടിയേറ്റവർ ആശുപത്രിയിൽ ചികിത്സയിലായിലാണെന്ന പ്രചാരണവും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഭക്തര്‍ക്ക് നടുവില്‍ നില്‍ക്കുന്ന തെയ്യം പലരെയും ഓടിച്ചിട്ട് അടിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു വിഡിയോയിൽ ഉണ്ടായിരുന്നത്. അടിയേറ്റവര്‍ ആശുപത്രിയില്‍ ചികിത്സ തേടി എന്ന അടിക്കുറിപ്പോടെ തെയ്യത്തിന്റെ ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക


വീഡിയോയിലെ കോലധാരി സോഷ്യല്‍ മീഡിയയിയിലൂടെ ഏറെ വിമര്‍ശനങ്ങൾ കേൾക്കേണ്ടി വന്നു. ഇതോടെ സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് തെയ്യം കെട്ടിയ വിനീത് പണിക്കര്‍.വീഡിയോ ഇങ്ങനെ തെറ്റായ രീതിയില്‍ പ്രചരിപ്പിക്കുന്നതിനു പിന്നില്‍ ചിലരുടെ ദുരുദ്ദേശമാണെന്നും പക്ഷെ എത്രയൊക്കെ ദുശ്പ്രചരങ്ങൾ നടത്തിയാലും ഈ രീതിയില്‍ തന്നെ തെയ്യം ഇനിയും പെരുമാറുമെന്നും നാട്ടുകാർക്കോ അമ്പലകമ്മിറ്റിക്കോ അതിൽ യാതൊരു പ്രശ്നവും ഇതുവരെ ഉണ്ടായിട്ടില്ലെന്നും ചിലർ മനപ്പൂർവം സ്ഥിതി വഷളാക്കിയതാണെന്നും വിനീത് കേരളാ ഓൺലൈൻ ന്യൂസിനോട് പറഞ്ഞു.


കാഞ്ഞങ്ങാട് തെരുവോത്തു മൂവാളം കുഴിയിൽ നടന്ന സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ചാമുണ്ഡിതെയ്യമായിരുന്നു വീനിത് കെട്ടിയാടിയത്. തെയ്യത്തിന്റെ കൈയ്യില്‍ നിന്ന് തല്ലുകൊള്ളുന്നത് ആളുകള്‍ അനുഗ്രഹമായാണ് കാണാറെന്നും ഏതൊക്കെ തരത്തിലുള്ള പ്രചാരണങ്ങൾ ഉണ്ടായാലും തെയ്യത്തിന്റെ ആചാരങ്ങളിൽ നിന്ന് പിന്തിരിയില്ലെന്നാണ് വിനീതിന്റെ തീരുമാനം.


വര്ഷങ്ങളായി കെട്ടിയാടുന്ന മൂവാളം കുഴി ചാമുണ്ഡി തെയ്യത്തിന്റെ കയ്യിൽ നിന്നും അടികിട്ടിയതിന്റെ പേരിൽ ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്നും എല്ലാവരും ഇതിനെ ആവേശമായി കാണുന്നുവെന്നും ക്ഷേത്ര കമ്മിറ്റി അംഗമായ ശശി കേരളാ ഓൺലൈൻ ന്യൂസിനോട് പ്രതികരിച്ചു.


രണ്ട് തന്ത്രിമാര്‍ തമ്മിലുള്ള വൈരാഗ്യത്തിന്റെ ഫലമായിട്ടാണ് ചാമുണ്ഡി ശക്തി രൂപം കൊണ്ടത്. രൗദ്രരൂപത്തിലുള്ള രൂപമായിട്ടാണ് ഈ തെയ്യത്തെ കണക്കാക്കുന്നത്. തന്ത്രിമാര്‍ക്കിടയിൽ വേലൂർകനകമണികല്ല് തർക്കം പരിഹാരമാവാമാവാതെ വന്നപ്പോൾ മൂവാളം കുഴി ചാമുണ്ഡി ഭഗവതി തന്റെ മുലക്കച്ചമുറുക്കി യുദ്ധത്തിനിറങ്ങിയതാണ് തെയ്യത്തിനു പിന്നിലെ ഐതിഹ്യം . ചൂരൽ വടികൊണ്ട് യുദത്തിനെന്നോണം മൂവാളം കുഴി ചാമുണ്ഡി ക്ഷേത്രാഗണത്തിൽ പോരിനിറങ്ങുന്നു. തെയ്യത്തിന്റെ കയ്യിൽ നിന്നും അടിവാങ്ങുന്നത് ആവേശവും ഒപ്പം അനുഗ്രഹവുമായാണ് ഏവരും കരുതുന്നത്.


കേരളഓണ്‍ലൈന്‍ ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Report Page