*/

*/

Source

ഫോർത്ത് വാൾ ബ്രേക്കിംഗിലെ കൃത്യതയും മൂർച്ചയും അനുഭവേദ്യമാക്കിയ ഒരു രംഗം..

കെ.ജി.ജോർജ്ജ് എന്ന മാസ്റ്റർ ക്രാഫ്റ്റ്മാൻ്റെ പ്രതിഭയെ അടയാളപ്പെടുത്തുന്ന അനേകം സിനിമാ മുഹൂർത്തങ്ങളിലൊന്നു മാത്രമാണ്, ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള ഈയൊരു സീൻ..

ആദാമിൻ്റ വാരിയെല്ല് എന്ന പടത്തിൻ്റെ ക്ലൈമാക്സ് സീക്വൻസിൻ്റെ അവസാനഭാഗത്ത് പടത്തിലെ ഒരു പ്രധാന സ്ത്രികഥാപാത്രം തടവറയ്ക്ക് തുല്യമായ ഒരു റെസ്ക്യൂഹോമിൽ നിന്ന് തൻ്റെ സഹഅന്തേവാസികൾക്കൊപ്പം പുറത്തെ സ്വാതന്ത്യത്തിലേക്ക് ഇറങ്ങിയോടുന്നതാണ് ആ രംഗം..

സിനിമയിലെ കഥാപാത്രം മാത്രമായി ഒതുക്കിനിർത്താതെ ആ ക്യാരക്ടറിനെ അഥവാ ആ ഒരു പെൺകൂട്ടത്തെ യഥാർത്ഥ സമൂഹത്തിലേക്ക് തുറന്നു വിടാനാണ് സംവിധായകൻ്റെ താല്പര്യം.. അഥവാ കഥാപാത്രം എന്നതിനപ്പുറത്തേക്ക് വളർന്ന് പ്രതിബന്ധങ്ങളെയും ചട്ടക്കൂടുകളെയുമെല്ലാം ഭേദിച്ചെറിഞ്ഞുകൊണ്ട്, അടിച്ചമർത്തപ്പെട്ടവരുടെ ആ കൂട്ടമെന്നത് സിനിമയേക്കാൾ വലിയൊരു യാഥാർത്ഥ്യം എന്ന തലത്തിലേക്ക് ഉയർന്ന് പൊതുസമൂഹത്തിലേക്ക് ഇറങ്ങുന്നതായാണ് ചിത്രീകരിക്കേണ്ടത്..

സാധാരണയായി ഇത്തരം സന്ദർഭങ്ങളിൽ ചെയ്യാൻ ഓപ്ഷൻസ് പലതുണ്ട്.. നറേഷനെ കൂട്ടുപിടിച്ച് തൻ്റെ മനസ്സിലുള്ള ആശയം നേരിട്ടങ്ങ് സ്പൂൺഫീഡ് ചെയ്തു തന്ന് പടം തീർക്കാം.. അല്ലെങ്കിൽ അവസാനഷോട്ടിൽ എഴുതിക്കാണിച്ചു കൊടുക്കാം.. 'ഇവൾ വെറുമൊരു കഥാപാത്രമല്ല'.. എന്നൊക്കെപ്പറഞ്ഞ് തുടങ്ങുന്ന ഒരു യമണ്ടൻ കാപ്ഷൻ..

പക്ഷേ K.G. ജോർജ്ജ് എന്ന സംവിധായകൻ വളരെ ബ്രില്യൻറായിട്ട് അഭിനേതാക്കൾക്കും പ്രേക്ഷകനുമിടയിലെ ആ സാങ്കല്പിക മതിൽ പൊളിച്ച്‌ കാര്യം നടത്തി..

അവസാനരംഗത്തിൽ, ഷൂട്ട്‌ ചെയ്യുന്ന ക്യാമറയും സന്നാഹങ്ങളുമെല്ലാം തട്ടിമറിച്ച്, സംവിധായകനെയും ക്യാമറാമാനേയുമെല്ലാം തള്ളിമാറ്റിക്കൊണ്ട് ആ പെൺപട റെസ്ക്യൂഹോമിൻ്റെ ഗേറ്റ് തുറന്ന് പുറത്തേക്ക് കുതിമ്പോൾ, അന്തംവിട്ട് നിൽക്കുന്ന K.G. ജോർജ്ജ് എന്ന ഡയറക്ടറുടെ മുഖം ഫ്രെയിമിൽ തെളിയുന്നു.. സംഗതി സിംപിളാണ്, ബട്ട് പവർഫുൾ..!

മലയാളസിനിമയിലെ ഓരോ കാലഘട്ടത്തിലെയും മഹാരഥന്മാർ ചെയ്തുവച്ചിരിക്കുന്ന കാലാതീതമായ 'ബ്രില്യൻസു'കൾ ഇനിയമെത്രയെത്ര..!

#M3db
#M3dbseban

Report Page