*/

*/

Source

"പൊട്ടാത്ത പൊന്നിൻ കിനാവ് കൊണ്ടൊരു പട്ടു നൂലൂഞ്ഞാല് കെട്ടി ഞാൻ.."

കാല്പനികത യുടെ അങ്ങേയറ്റം അല്ലെ.

"നാളികേരത്തിന്റെ നാട്ടിലെനിക്കൊരു നാഴി ഇടങ്ങഴി മണ്ണുണ്ട്
അതിൽ നാരായണ കിളി കൂടു പോലുള്ളൊരു നാലുകാലോല പുരയുണ്ട് "

ഇന്നും വിദേശ ത്തു താമസിക്കുന്ന വരുടെ തുൾപ്പെടെ നമ്മുടെ ഇഷ്ടഗാനം.

"മാമല കൾ ക്കപ്പുറത്തു മരതക പട്ടുടുത്തു മലയാളം എന്നൊരു നാടുണ്ട്

കൊച്ചു മലയാളമെന്നൊരു നാടുണ്ട് 💞"

അതെ പറഞ്ഞു വരുന്നതു പ്രിയ കവി പി.ഭാസ്കരൻ മാഷിനെ പറ്റി യാണ് 😍
ലാളിത്യത്തിന്റെ കവി.
കവി ആയിരുന്ന അദ്ദേഹം സിനിമ ക്ക് പാട്ടുകൾ എഴുതാൻ തുടങ്ങി യപ്പോൾ കടിച്ചാൽ പൊട്ടാത്ത വാക്കുകൾ തന്റെ വരികളിൽ തിരുകി കയറ്റിയില്ല.അദ്ദേഹത്തിന്റെ വരികളുടെ അർത്ഥം നിരക്ഷരന് പോലും മനസിലാകുന്നതായിരുന്നു.

"നാഴിയുരി പാല് കൊണ്ട് നാടാകെ കല്യാണം
നാലഞ്ച് തുമ്പ കൊണ്ട്...."

ഏത് സാധാരണ കാരനും മനസ്സിലാകുന്ന പദങ്ങൾ.

"വാസന്ത പഞ്ചമി നാളിൽ വരുമെന്നൊരു കിനാവ് കണ്ടു
കിളി വാതിലിൽ മിഴിയും നട്ടു കാത്തിരുന്നു ഞാൻ "

സ്ത്രീ ഹൃദയത്തിന്റെ വേദന വരികളിൽ ആവഹിക്കാൻ അദ്ദേഹത്തിന് എത്ര എളുപ്പം കഴിയുന്നു!!
.ഈ പാട്ടിന്റെ സംഗീതം വരികളെ ഒന്ന് കൂടി ഭംഗിയാക്കുന്നു.

പക്ഷെ സംഗീതം പോലുമില്ലാതെ വെറുതെ വായിച്ചാൽ പോലും സുന്ദരമായ കവിത അല്ലെ ഇത്?

"അവിടുന്നെൻ ഗാനം കേൾക്കാൻ
ചെവിയോർത്തിട്ടാരികിലിരിക്കെ
സ്വരരാഗ കന്യക മാർക്കോ അരികിൽ വരാൻ എന്തൊരു നാണം "

ഒരു സ്ത്രീ യുടെ മാനസിക വ്യാപാരങ്ങൾ ഇത്ര ഭംഗിയായി ഒരു കവി എങ്ങനെ എഴുതി???

ഇപ്പോൾ കേട്ടാലും ഈ കാലത്തിലെത് എന്ന് തോന്നുന്ന

"ഒരു പുഷ്പം മാത്രമെൻ പൂങ്കുലയിൽ നിർത്താം ഞാൻ ഒടുവിൽ നീയെത്തുമ്പോൾ മുടിയിൽ ചൂടാൻ ഒരു ഗാനം മാത്രമെൻ ഹൃദയത്തിൽ സൂക്ഷിക്കാം

ഒടുവിൽ നീയെത്തുമ്പോൾ ചെവിയിൽ മൂളാൻ 💞

ഒരു മുറി മാത്രം ഞാൻ തുറക്കാതെ സൂക്ഷിക്കാം
അതി ഗൂഡമെന്നുടെ ആരാമത്തിൽ "

ഒരാൾക്കായ് മാത്രം സൂക്ഷിക്കുന്ന ഒരു മുറി എല്ലാവരുടെയും ഹൃദയത്തിൽ കാണും ഇല്ലേ 😍

ഈ പാട്ടിനെകുറിച്ച് പറയാൻ ഞാൻ ആളേയല്ല 🙏🙏.

നിങ്ങളുടെ ഇഷ്ടപെട്ട ഭാസ്കര ഗാനം ഏതാണ്??

('നീല ' പാട്ടിന്റെ പോസ്റ്റിൽ ഞാൻ കേൾക്കാത്ത എത്രയോ ഗാനങ്ങൾ വന്നു. പലതും u ട്യൂബിൽ പോയി കേൾക്കാൻ കഴിഞ്ഞു. പ്രേത്യേക നന്ദി smt vasanthy vengalil.

Report Page