*/

*/

Source

82/100

വർഷം 2014
------------------
നാട്ടിൽ ഒരു അവധി ആഘോഷത്തിനിടയിലാണ് വിസ്കോൺസിന് മിൽവാക്കിയിൽ നിന്നൊരു വിളി വന്നത്. ഇവിടുത്തെ ഞങ്ങടെ സ്വന്തം ഡയറക്ടർ ആയ രമേഷ് കുമാർ ചേട്ടൻ സംവിധാനം ചെയ്യുന്ന കുമ്മാട്ടി എന്ന ടെലിഫിലിമിന് വേണ്ടി പ്രകൃതിയെക്കുറിച്ചൊരു കവിത വേണമെന്നതാണ് ആവശ്യം. "കൊച്ചുകുട്ടികളോട് പറയുന്ന രീതിയിൽ, കടുകട്ടി വാക്കുകളൊന്നും ഇല്ലാതെ, എല്ലാവർക്കും മനസിലാകുന്ന ഭാഷയിൽ വേണം കേട്ടോ " എന്നും പറഞ്ഞു.

ഒത്തിരി സന്തോഷമൊക്കെ തോന്നിയെങ്കിലും ഈ പണി എനിക്ക് അധികം അറിയാത്തത് ആണേ!
ആരെങ്കിലും പറഞ്ഞ് എഴുതാൻ പണ്ടുമുതലേ അറിയില്ല. എന്നാലോ ഈ സംരംഭത്തിൽ ഭാഗം ആകണമെന്നും തോന്നി. അങ്ങനെ രണ്ടും കൽപ്പിച്ച് എഴുതിത്തുടങ്ങി, എഴുത്തിനൊപ്പം തന്നെ ഒരീണവും വന്നു... അന്ന് നാട്ടിലെ ലാപ്ടോപ്പ് കേടായത് കൊണ്ട് പേപ്പറിൽ എഴുതി ഫോട്ടോ എടുത്ത് അയക്കുകയാണ് ചെയ്തത്. ഈണം മാറിയാലോ എന്നോർത്ത് അത് ചൊല്ലിയൊരു വോയ്സ് ക്ലിപ്പും അയച്ചു...

വെക്കേഷൻ ഒക്കെക്കഴിഞ്ഞു തിരികെയെത്തിക്കഴിഞ്ഞാണ് ശരിക്കുള്ള കഥയും ഈ കവിതയുടെ ചിത്രീകരണവും ഒക്കെ കാണുന്നത്. ആസ്വദിച്ചുതന്നെ ശ്രീ. Pramod Ponnappan അത് ആലപിക്കുകയും ചെയ്തു.

നിങ്ങൾക്കും ഇഷ്ടാകും എന്ന് കരുതുന്നു :)
ഈ നാടും നാടിന്റെ ഭംഗിയും വളരെ മനോഹരമായി അദ്ദേഹത്തിന്റെ ക്യാമറ ഒപ്പിയെടുത്തിട്ടുണ്ട്.

മനോഹരിയായ ഭൂമിയെ കാണിക്കുന്ന, വർണിക്കുന്ന ഈ പാട്ടല്ലാതെ മറ്റെന്തോർക്കാൻ ഈ ഭൗമ ദിനത്തിൽ??

"ഇപ്പുഴ പാടുന്നതാര്‍ക്കു വേണ്ടി,
ഇക്കാറ്റു വീശുന്നതാര്‍ക്ക് വേണ്ടി
അഴകെഴും പൂക്കളും കാട്ടുപൂന്തേനുമാ
പുഴുക്കളും കായ്ക്കളുമാര്‍ക്കു വേണ്ടി

കളകളമൊഴുകുന്നു കാട്ടുചോല,
പുളകിതയാക്കുന്നു പൂമരങ്ങള്‍ ,
കഥയുറങ്ങുന്നോരീ നാട്ടുമണ്ണ്‍,
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി
ആര്‍ക്കാര്‍ക്കു വേണ്ടിയിന്നാര്‍ക്കു വേണ്ടി! "

യൂട്യൂബ് ലിങ്ക് ഫസ്റ്റ് കമന്റിൽ
=========================================
#100DaysOfSongs നൂറു ദിവസത്തേക്ക് വളരെയേറെ പ്രിയപ്പെട്ട നൂറു പാട്ടുകൾ - അല്ലെങ്കിൽ നൂറുപേരെ ഓർമയിലേക്ക് കൊണ്ടുവരുന്ന പാട്ടുകൾ ചെറുകുറിപ്പുകളോടെ നിങ്ങളോട് പങ്കുവെയ്ക്കുകയാണ്.
#100SongToLove

Report Page