*/

*/

Source

പത്ത് വർഷത്തിലേറെ ജോലി ചെയ്ത പ്രിയപ്പെട്ടൊരിടം ഒഴിഞ് പുതിയൊരിടത്തേക്കുള്ള കൂടുമാറ്റം...!!
ഉത്തരവാദിത്ത്വങ്ങളും കടമകളും കൂടുതലാണെങ്കിലും ആഗ്രഹിച്ചൊരു പോസ്റ്റിലേക്ക് കയറി ഇരിക്കുന്ന തിക്കിലും തിരക്കിലും ഒക്കെയായിരുന്നു...
നിറയേ മനുഷ്യരെക്കാണാൻ... നിറയേ സാധ്യതകൾക്ക് മുൻപിലൂടെ സഞ്ചരിക്കാൻ...

അങ്ങനെ എല്ലാ തിരക്കിൽ നിന്നും ഇടക്ക് ഉൾവലിഞ് സ്വയം പാകപ്പെടുത്താൻ...


അങ്ങനെ എല്ലാറ്റിനുമുള്ള അവസരമാണ് പുതിയ ജോലി...

ജോലി മാറ്റം ഉടുത്ത തുണി മാറും പോലെ എളുപ്പമുള്ള ഒന്നല്ല...
വേരൂന്നിയിടത്ത് നിന്നും സ്വയം പറിച്ചെടുക്കാൻ നിറയേ ദിവസങ്ങൾ വേണ്ടി വരുന്ന, അതുവരെ നമ്മളെ കടന്നുപോയ മനുഷ്യരോട് സലാം പറഞ് അകലത്തിലേക്ക് മായുന്ന, പുതിയ സ്ഥലത്ത് വേരൂന്നാൻ ശ്രമിക്കുന്ന അത്യാവശ്യം ഇടങ്ങേറുള്ള സ്കീമാണത്....

അങ്ങനെയൊരു അവസ്ഥയിലൂടെയായിരുന്നു കുറച്ചു ദിവസങ്ങൾ....
ഈ റമദാനിലും പറയാനുള്ളത് അൽഹംദുലില്ലാഹ് സ്റ്റോറി തന്നെയാണ്...

റബ്ബ് ഏറ്റവും മനോഹരമായി തന്നെയാണ് നമ്മുടെ ചില ആഗ്രഹങ്ങളിലേക്ക് പൂക്കൾ വിതറുക...!!

ഒരു ജോലി മാറിയതിനാണോ ഇങ്ങനെയൊക്കെ എന്ന് ചോദിക്കരുത്...
എല്ലാ ഉന്മാദങ്ങളിലും നിറയേ അൽഹംദുലില്ലാഹ് കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുക...!!

ഒന്ന് മാത്രം പറയാം...
എല്ലായിടത്തേക്കും വഴിയുണ്ട്...
നമ്മളൊന്ന് തിരഞ്ഞാലേ കാണൂ എന്ന് മാത്രം...!!

Yasir Erumapetty

Report Page