*/

*/

Source

OTT സിനിമകൾ അധികവും ശബ്ദത്തിന്റെ കാര്യത്തിൽ ദുരന്തം ആയി മാറുകയാണ്.

തീയറ്റർ ഔട്ടിനുവേണ്ടിയുള്ള സൗണ്ട് മിക്സിംഗ് ടിവിയിലും ലാപ്ടോപ്പിലും മൊബൈലിലും ഒക്കെ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു, തുടർച്ചയായി.

ഹോം തീയറ്റർ സൗണ്ട് സിസ്റ്റം ഉപയോഗിക്കുന്നവരുടെ എണ്ണം അധികം ഉണ്ടാകില്ലല്ലോ, കാണുന്നവരുടെ മെജോറിറ്റി ടിവിയിൽ പോലുമല്ല അത് കാണുന്നത്.

സൗണ്ട് മിക്സ് ചെയ്യുമ്പോൾ തീയറ്ററിന്റെ അതേ സ്പീക്കർ സംവിധാനം വച്ചിട്ടാണ് ചെയ്യാറുള്ളത്. അതുകൊണ്ട് തന്നെ ഓരോ ശബ്ദത്തിന്റെ സെപ്പറേഷനും തീയറ്ററിൽ എന്നപോലെ അവർക്ക് കേൾക്കാം. പക്ഷേ ഇത് കാണുന്നത് തീയറ്ററിൽ അല്ലാത്തത് കൊണ്ട്, കാണുന്നവർക്ക് ആ ക്ലാരിറ്റി കിട്ടുന്നുമില്ല. ജോജി ഒക്കെ അതിന്റെ ശക്തമായ തെളിവുകൾ ആണ്. ടീവിയിൽ കണ്ടിട്ട് ഒടുവിൽ ഹെഡ്ഫോൻ വച്ച ലാപ് ടോപ്പിൽ കൂടി കണ്ടിട്ടാണ് പല ഡയലോഗും മനസിലായത്, പലതും ഇപ്പോഴും ക്ലീയർ അല്ല.

അതുപോലെ തന്നെ,ബാക് ഗ്രൗണ്ട് സ്കോറും ഡയലോഗും തമ്മിലുള്ള ശബ്ദത്തിന്റെ അനുപാതം നല്ല വ്യത്യാസം ആണ്. റിമോട്ട് കയ്യിൽ പിടിച്ചിരുന്നു സിനിമാകാണേണ്ടി വരും.

സൗണ്ട് ക്ലാരിറ്റി കൂട്ടാനായി ചെയ്തത് ഒക്കെയും അതിനെ തന്നെ പിടിച്ചു തിന്നുന്ന കാഴ്ച (അല്ല, കേൾവി).
പലപ്പോഴും മനസിൽ പറയും, പഴയ dual track സ്റ്റീരിയോ ആയിരുന്നേൽ പറയുന്നത് എങ്കിലും കേൾക്കാരുന്നു)

ഫൈനൽ മിക്സ് കഴിഞ്ഞ ഔട്ട് ഒരു ടിവിയിലോ ലാപ്ടോപ്പിലോ ഇട്ട് കണ്ട് ഉറപ്പിക്കാൻ ടെക്നിഷ്യന്മാർ തയ്യാറാകണം. കാരണം ഇവിടെ തീയറ്റർ അതാണ്.

ഇതിൽ ഒരു ശ്രദ്ധവേണം, കേൾപ്പിച്ചതിൽ എല്ലാ ഡയലോഗും പ്രേക്ഷകന് കേൾക്കാനുള്ളതാണെങ്കിൽ.

Report Page