*/

*/

Source

ഇന്നാണ് സീതി സാഹിബ് പോയത്..!

ഇക്കര മുഴുവൻ ഇരുട്ട്. അക്കര വെളിച്ചവും. അങ്ങോട്ട് പോവാൻ കൊതിച്ച് ഒരു സമൂഹം, എങ്ങനെ നീന്തി അവിടെ ചെന്നുകയറും എന്നറിയാതെ എല്ലാവരും പരസ്പരം നോക്കുന്നു.

നിഷ്കളങ്കത മുറ്റിയ ആ നിരക്ഷരർക്ക് ഒരു ചങ്ങാടം കെട്ടാൻ പോലും കഴിയുന്നില്ല. നേരം ഇരുട്ടിത്തുടങ്ങി. ഇനിയും വൈകിയാൽ നിലാവ് കാണും വിധം ഇവിടെ തന്നെ നിലത്ത് കിടക്കേണ്ടി വരും. മറുകര എത്തിയേ തീരൂ.

നിസ്സംഗതയുടെ നിമിഷങ്ങൾക്കിടയിൽ ദൂരെ നിന്ന് ഒരു റാന്തലിന്റെ നുറുങ്ങു വെളിച്ചം ഇങ്ങോട്ട് വരുന്നു. ഓരോ നിമിഷവും കഴിയുന്തോറും അത് അടുത്തടുത്ത് വരുന്നു. കൂടി നിന്നവരുടെ മുഖത്തെ പ്രതീക്ഷയുടെ നോട്ടം പുഞ്ചിരിക്ക് വഴിമാറിക്കൊടുത്തു.

വന്നയാൾ തോണി കരയടുപ്പിച്ച് റാന്തലുമായി അവരുടെ അടുത്തേക്ക് ചെന്നു. സഹായിക്കണം എന്ന് ചോദിക്കാൻ പോലും അറിയാത്ത അവരുടെ മനസ്സ് ആദ്ദേഹം വായിച്ചെടുത്തു. ചെറിയൊരു വഞ്ചിയിൽ എല്ലാവരെയും ഉൾക്കൊള്ളുക അസാധ്യം. കുറച്ച് പേരെ വെച്ച് പലപ്പോഴായി അദ്ദേഹം എല്ലാവരെയും മറുകര എത്തിച്ചു. വെളിച്ചം ലഭ്യമാവുന്ന പുതിയ അന്തരീക്ഷം അവർ അനുഭവിച്ചു തുടങ്ങി.

ആരെയെങ്കിലും കാത്തു നിന്ന ആ സമുദായത്തെ മറുകര എത്തിച്ച തോണിക്കാരന്റെ പേരാണ് കെ.എം സീതി സാഹിബ്.

പൊതുപ്രവർത്തകൻ ആയില്ലായിരുന്നു എങ്കിൽ ജഡ്ജി ആവുമായിരുന്ന ഈ വക്കീൽ, എല്ലാ സൗഭാഗ്യങ്ങളും ഉപേക്ഷിച്ച് ആ സമുദായത്തിനിടയിൽ കഴിഞ്ഞു കൂടി. ഭരണകൂടം ഓഹരി വെക്കുന്ന അവകാശപ്പൊതികളിൽ നിന്ന് അർഹമായത് കൊണ്ടുവന്ന് അവർക്കിടയിൽ വിതരണം ചെയ്ത് അവർ ചിരിക്കുന്നതും നോക്കി നിന്നു.

"Water water everywhere
But nor a drop to drink"

"വെള്ളം വെള്ളം സർവത്ര
ഒരു തുള്ളി കുടിപ്പാൻ ഇല്ലത്ര"

മഹാത്മജിയുടെ പ്രസംഗം താൻ വിവർത്തനം ചെയ്തതിനേക്കാൾ മനോഹാരിതയിൽ അദ്ദേഹം തന്റെ സമുദായത്തെ പരിവർത്തനം ചെയ്തു.

ഭംഗിയാർന്ന തന്റെ ജീവിത പ്രഭാഷണം സദസ്യർക്ക് മുന്നിൽ ചാരുതയോടെ അവതരിപ്പിച്ച ശേഷം മാത്രം മലബാറിന്റെ സർ സയ്യിദ് അതിനു ഉപസംഹാരം കുറിച്ചു.!

- Nishan Parappanangadi

Report Page