*/

*/

Source

Video Transcript

അല്ല പ്രകാശൻ മാസ്റ്റ്റൊക്കെ ഇങ്ങനെ ഹൃദയശൂന്യമായി സംസാരിക്കരുത്. ഇവിടെ ഞാനായാലും ശരി തന്നെ ശ്രീ പ്രകാശ് ബാബു ആയാലും ശരി തന്നെ ഞങ്ങളൊക്കെ പറഞ്ഞത് ആളുകൾ കൊല്ലപ്പെട്ടതിൻറെ കഥകളാണ്. ആ കഥകൾ പറയുമ്പോൾ അദ്ദേഹം പറയുകയാണ് കേൾക്കാൻ നല്ല രസമുണ്ടെന്ന്. ആളുകൾ മരിക്കുന്ന കഥകളൊക്കെ കേൾക്കാൻ പ്രകാശൻ മാസ്റ്റർക്ക് നല്ല രസമുണ്ടായിരിക്കും. പക്ഷേ നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് അത്ര വലിയ രസമൊന്നുമില്ല. ഇനി താങ്കൾ പറഞ്ഞ ഒന്ന് രണ്ട് argumentsലേക്ക് തന്നെ ഞാൻ വരാം. ഒന്ന് താങ്കൾ പറഞ്ഞു രതീഷിൻ്റെ അമ്മ പറഞ്ഞിരിക്കുന്നു ലീഗുകാർ എൻ്റെ മകനെ അതിക്രൂരമായി മർദ്ദിച്ചിരിക്കുന്നു. അതുകൊണ്ട് ഈ മരണത്തിന് ഉത്തരവാദി ലീഗാണ് എന്നാണ് പരോക്ഷമായി സൂചിപ്പിച്ചത്. അങ്ങനെ അമ്മയുടെ മൊഴിയാണ് അല്ലെങ്കിൽ അമ്മ പറയുന്ന വാചകമാണ് നമ്മുടെ നീതിന്യായ സംവിധാനത്തിൽ മുഖവിലക്കെടുക്കേണ്ടതെങ്കിൽ നിങ്ങളുടെ മുഖ്യമന്ത്രി ഉണ്ടല്ലോ പിണറായി വിജയൻ. അയാൾ ജയിലിൽ പോയി കിടക്കണം. മറ്റൊന്നിനും വേണ്ടിയിട്ടല്ല. TP ചന്ദ്രശേഖരനും ഇതുപോലെ ഒരു അമ്മയുണ്ടായിരുന്നു. മാതൃഭൂമി ചാനലിനോടാണ് TP ചന്ദ്രശേഖരൻറെ അമ്മ പറഞ്ഞത് എൻറെ മകൻറെ ഘാതകൻ പിണറായി വിജയനാണെന്ന്. അപ്പൊ പ്രകാശൻ മാസ്റ്റർ നേരത്തെ പറഞ്ഞ മുറയ്ക്കാണ് അതാണ് ഈ രാജ്യത്തെ നിയമമെങ്കിൽ പിണറായി വിജയനെ അകത്തിടാനുള്ള സമ്മതം താങ്കൾക്കുണ്ടോ? ഒന്ന്. രണ്ട്, നിങ്ങൾ പറഞ്ഞു രതീഷ് വളരെ നല്ല മാന്യനായ മനുഷ്യനാണ്. അദ്ദേഹം മാന്യനായ പൊതുപ്രവർത്തകനാണ്. അദ്ദേഹത്തിന് കുറ്റബോധം സഹിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം ഇതുവരെ ഒരു കേസിലെങ്കിലും പ്രതിയാണോ എന്ന് വെല്ലുവിളി രൂപത്തിൽ ഞങ്ങളോട് ചോദിച്ചു. അങ്ങനെ പറയുമ്പോ ഞങ്ങള് തിരിച്ചൊരു പേജിൽ പറഞ്ഞു തരാം. രതീഷിൻ്റെ പേരിനോട് വളരെ സാമ്യമുള്ള ഒരു പേരാ ടിപി രജീഷ്. കേട്ടിട്ടുണ്ടാകുമല്ലോ. ടി. പി. ചന്ദ്രശേഖരൻ്റെ കൊലപാതക കേസിലെ നാലാമത്തെ പ്രതിയാ രജീഷ്. ഈ രജീഷിനെതിരായിട്ട് ആരോപണം ഉന്നയിക്കപ്പെട്ടപ്പോഴും CPM നേതാക്കന്മാർ എന്താ പറഞ്ഞത് എന്നറിയാമോ? രജീഷ് കുഴപ്പക്കാരനല്ല. ഒരൊറ്റ കേസിൽ പോലും പ്രതിയല്ല എന്ന്. ആ രജീഷ് ബോംബെയിൽ പോയി ഒളിച്ച് താമസ സമയത്ത് കേരള പോലീസ് അദ്ദേഹത്തെ പിടിച്ചതിന് ശേഷം ആ രജീഷ് തന്നെ കുറ്റസമ്മതം നടത്തി. CPM ഉൾപ്പെട്ടിട്ടുള്ള CPM പ്ലാൻ ചെയ്ത ഏഴോളം കൊലപാതക കേസിലെ പ്രതിയാണ് താനെന്ന് രജീഷിന് സമ്മതിക്കേണ്ടി വന്നു. പോലീസിൻറെ മുന്നിൽ ചെല്ലുമ്പോഴാ പ്രകാശൻ മാഷേ പലതും സമ്മതിക്കേണ്ടി വരുന്നേ. നിങ്ങളുടെ മുഖ്യമന്ത്രി ഉണ്ടല്ലോ പിണറായി വിജയൻ. അദ്ദേഹം ഒരു കൊലക്കേസിൽ നിന്ന് കഷ്ടിച്ചല്ലേ രക്ഷപ്പെട്ടത്. ലോസ് ആഞ്ചലസ് ഒളിമ്പിക്സില് പിടി ഉഷയ്ക്ക് വെങ്കല മെഡൽ നഷ്ടമായത് പോലെ തലനാരിഴയ്ക്ക് മാത്രമാണ് ഒരു കൊലക്കേസിൻറെ പ്രതിസ്ഥാനത്ത് നിന്ന് പിണറായി വിജയൻ രക്ഷപ്പെട്ടത്. അതൊന്നും നിങ്ങൾ മറക്കരുത്. CPMനെ ശരിക്ക് പറഞ്ഞാൽ പ്രകാശൻ മാസ്റ്റ്റെ പോലൊരാൾക്ക് എങ്ങനെയാണ് CPMൽ പ്രവർത്തിക്കുവാൻ കഴിയുക? ഭയാശങ്കകളില്ലാതെ. കാരണം ഇവരെന്താ ചെയ്യുക? ആദ്യം ഒരാളോട് എതിർപ്പുണ്ട് എങ്കിൽ അവരെ കൊല്ലുവാൻ വേണ്ടിയിട്ട് ഒരു killer ഗ്രൂപ്പിനെ അയക്കും. അതിനുശേഷം ആ killer ഗ്രൂപ്പിലെ ആളുകൾ ഈ ആഹ്വാനം നൽകിയ, ഓർഡർ നൽകിയ നേതാക്കന്മാരിലേക്ക് അവരുടെ പേരുകൾ എത്തും. Lead എത്തുമെന്ന് തോന്നിയാൽ ആ കില്ലർ ഗ്രൂപ്പിനെ കൊല്ലുവാൻ വേണ്ടിയിട്ട് അടുത്ത ആളുകളെ ഏർപ്പാട് ചെയ്യും. എന്ത് പാർട്ടിയാണ്? എന്നിട്ട് ഇതിൻ്റെയൊന്നും ഉത്തരവാദിത്വം ഏറ്റെടുക്കത്തില്ല. ലോകത്തിലെ ഒരു കൊലപാതകം നടത്തിയതിൻ്റെ ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരേയൊരു ഭീകര സംഘടന എന്ന് പറയുന്ന അത് CPM മാത്രമാണ്. ഇവിടെ താങ്കൾ അടുത്ത വീടിന്റെ കഥയും അതുപോലുള്ള വൈകാരികതകളും പറയുന്നുണ്ടല്ലോ. ഇവിടെ ഞങ്ങളുടെ മൻസൂറിനും ഉണ്ട് ഒരു ബാപ്പ ആ മൻസൂറിന്റെ ബാപ്പയുടെ ഒരു പഴയ ഫേസ്ബുക് ലൈവും വീഡിയോയും ഇപ്പം പ്രചരിക്കപ്പെട്ടുകൊണ്ടിരിക്കുകയാ. ഈ കൊലപാതക കേസിൽ തന്റെ മകനെ കൊന്ന പ്രതികളിൽ ഒരാളോടൊപ്പം കുറച്ചുനാൾ മുമ്പ് അദ്ദേഹം ഒരുമിച്ച് പങ്കിടുന്ന വീഡിയോ ഈ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുകയാ. ഒരൽപമെങ്കിലും മനസാക്ഷി CPMകാർക്കുണ്ടോ? ഈ ഈ മൻസൂർ എന്ന് പറയുന്ന ചെറുപ്പക്കാരനെ കൊല്ലുന്ന പ്രതികളിൽ ഒരാൾ എല്ലാ ദിവസവും അവനോടൊപ്പം വോളിബോൾ കളിക്കാൻ വേണ്ടി പോകുന്ന ആളാണ്. ഇവിടെ കഴിഞ്ഞ ദിവസം ഒരു പ്രധാനപ്പെട്ട മാധ്യമത്തില് TP ചന്ദ്രശേഖരൻറെ വിധവ രമ അവരുടെ ഒരു ആർട്ടിക്കിൾ വന്നു. അതായത് CPM SFI ആകുന്ന കാലഘട്ടം തൊട്ട് പഠിപ്പിച്ചു വിടുന്ന ഒരു രാഷ്ട്രീയമുണ്ട്. ഞാനും ശ്രീ മഞ്ജുഷുമെല്ലാം കോളേജിൽ പഠിച്ചപ്പോൾ നമുക്ക് നേരിട്ട് ബോധ്യപ്പെട്ട കാര്യമാണ്. അതായത് SFIക്കാരായിട്ടുള്ള ആളുകളെ പഠിപ്പിച്ചു വിടുകയാണ്. മറ്റു പാർട്ടിയിലെ ആളുകളുമായി നിങ്ങൾ സംസർക്കപ്പെടുവാൻ പാടില്ല. നിങ്ങൾ മിണ്ടുവാൻ പാടില്ല. ഇങ്ങനെ ശത്രുപക്ഷത്ത് നിർത്തിയിട്ട് എന്ത് രാഷ്ട്രീയമാണ് നിങ്ങൾ മുന്നോട്ടുവയ്ക്കുന്നത്? ഇവിടെ നിങ്ങൾ പ്രകാശൻ മാസ്റ്റർ പ്രകാശ് ബാബുവിനോടായിട്ട് സൂചിപ്പിക്കുന്ന ഇവിടെ ഇന്ത്യയിൽ ഏറ്റവുമധികം ആളുകളെ കൊല്ലുന്ന പാർട്ടി BJP അല്ലേ RSS അല്ലേ എന്ന്. അതിൽ ഞങ്ങൾക്ക് തർക്കമൊന്നുമില്ല. ആ തർക്കം ഞങ്ങൾക്ക് മാത്രമല്ല ഇല്ലാത്തത് P ജയരാജൻ ഈ സംസ്ഥാന സർക്കാരിന് കീഴിൽ P ജയരാജൻ എന്ന് പറയുന്ന നിങ്ങളുടെ തലമുതിർന്ന നേതാവ് പിണറായി വിജയൻറെ പോലീസിന് പരാതി കൊടുത്തല്ലോ. ഈ സംസ്ഥാനത്തിനകത്ത് RSS ആയുധപരിശീലനം നടത്തുന്നു. ആ ആയുധ പരിശീലനങ്ങൾ ഒഴിവാക്കണം. ആ ആയുധ പരിശീലനം നടത്തുന്ന ആളുകൾക്കെതിരെ കേസെടുക്കണമെന്ന് P ജയരാജൻ പറഞ്ഞിട്ട്. ഞങ്ങളൊക്കെ പറയുന്നത് പോകട്ടെ. P ജയരാജൻ പറഞ്ഞിട്ട് ഇന്നത്തെ ദിവസം വരെ ഒരു കേസ് എങ്കിലും എടുത്തോ? പിന്നെ ആറ എസിനെ പറ്റി പറയാൻ നിങ്ങൾക്ക് യോഗ്യതയുണ്ടോ? അപ്പോൾ നമ്മൾ സംസാരിക്കുന്നത് മൻസൂറിൻറെ കൊലപാതകത്തെ പറ്റീട്ടാണ്. അതായത് ഇവിടെ CPM ഒരു സംഘർഷത്തിനിടയിൽ കൊല്ലപ്പെടുന്നതല്ല. ഇവിടിപ്പോ ഈ പറയുന്ന രതീഷിൻ്റെ പേര് പറഞ്ഞു. രതീഷിൻ്റെ ബൂത്ത് നമ്പർ എത്രയാണ്? ഇവിടെ ബൂത്തിലെ തർക്കത്തിൻ്റെ പേരിലാണ് ഈ കൊലപാതകവും സംഘർഷവും ഒക്കെ ഉണ്ടായത് എന്നാണല്ലോ പ്രകാശൻ മാസ്റ്റ്റുടെ ഭാഷ്യം. രതീഷിൻ്റെ ബൂത്ത് നൂറ്റി അൻപത്, കൂത്തുപറമ്പ് നൂറ്റി അൻപതാം നമ്പർ ബൂത്തിലെ ആളാണ് വോട്ടറാണ് രതീഷ്. നൂറ്റി നാല്പത്തി ഒമ്പതാം ബൂത്തിനകത്ത് ഉണ്ടാകുന്ന തർക്കത്തിൽ ഈ രതീഷ് വന്ന് പെടുന്നുണ്ട് എങ്കിൽ രതീഷ് അത്ര നിഷ്കളങ്കനാണ് എന്ന് നിങ്ങൾക്ക് ഇവിടെ നേരത്തെ ഞാൻ സൂചിപ്പിച്ചല്ലോ ഇവിടെ പ്രകാശൻ മാസ്റ്റർ പറഞ്ഞത് ശരിയാണ്. അതായത് ഇത് ലീഗിന് വലിയ സ്വാധീനമുള്ള ഒരു പ്രദേശമാണ്. ലീഗിന് സ്വാധീനമുള്ള പ്രദേശത്ത് ഇവർ സാധാരണഗതിയിൽ എന്താ ചെയ്യുക? അതിനു വേണ്ടിയിട്ടല്ലേ ഞാൻ നേരത്തെ സൂചിപ്പിച്ചതുപോലെ തലശ്ശേരിക്കാരനായ അനൂപിനെ ഈ ലീഗിൻറെ സ്വാധീന പ്രദേശത്ത് എന്തിന് വേണ്ടിയിട്ടാ തലശ്ശേരിയിൽ ശ്രീ പ്രകാശ് മാസ്റ്റർ നേരത്തെയും രാഹുൽ പറഞ്ഞിരുന്നു. അതെന്താണ് ഈ അനൂപിൻറെ വിഷയം? ഇവിടെ ഇദ്ദേഹം പറയുന്നത് കേട്ടാൽ തോന്നുക മാർക്സിസ്റ്റ് പാർട്ടിയുടെ പണി എന്ന് പറഞ്ഞാൽ ആളുകളെ കൊല്ലലാണെന്നാണ്. ഹില്ലർ ഗ്രൂപ്പ് ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ് കില്ലർ ഗ്രൂപ്പ്. തമാശ എന്നല്ലാതെ എന്താ പറയുക? ഞാൻ SFIയുടെ നേതാവായിട്ട് രാഷ്ട്രീയത്തിൽ വന്നവനാ. SFIക്കാർ മറ്റാരോടും മിണ്ടാൻ പാടില്ല എന്ന് പറയുന്നു. താങ്കളെ കൊല്ലുന്നതിനെയൊക്കെ ഇങ്ങനെ തമാശ പറയല്ലേ. ഇടപെടുന്ന ആളല്ല. ആളെ കൊല്ലുന്നതിന് നിങ്ങൾ ദയവ് ചെയ്ത് തമാശ എന്ന് പറയരുത്. നിങ്ങൾക്കത് തമാശയാണ്. കേരളത്തിൻറെ പൊതുസമൂഹം നിങ്ങൾ തമാശയായിട്ട് തോന്നത്തില്ല. അതാ ഞാൻ പറഞ്ഞത് ഈ ചർച്ച കണ്ടുകൊണ്ടിരിക്കുന്ന പ്രേക്ഷകർ തന്നെ പരാമർശിക്കട്ടെ. കഴിഞ്ഞ ആഗസ്റ്റ് കഴിഞ്ഞ

Report Page