*/

*/

Source

തമാശക്കപുറത്ത്, കെ.ടി ജലീൽ ഇന്ന് പങ്കുവെച്ച ഫെയ്സ്ബുക്ക് രാജിക്കത്തിലെ രണ്ടു കാര്യങ്ങൾ മാത്രം ശ്രദ്ധിച്ചാൽ മതി, ഇയാൾ എന്തുകൊണ്ട് മന്ത്രിസ്ഥാനം രാജിവെക്കണമെന്ന് ബോധ്യപ്പെടും.

1: പ്രതിപക്ഷ നേതാവ് മകൻ്റെ കൂടെ ഡൽഹിക്ക് പോയത് സിവിൽ സർവ്വീസ് ഇൻ്റർവ്യൂവിന് മാർക്ക് കൂട്ടാൻ ശിപാർശ നൽകാനാണ് പോലും. (മൂന്നാമത്തെ തവണയാണ് ഇയാള് ഈ ആരോപണം ആവർത്തിക്കുന്നത്)

യാഥാർത്ഥ്യം: സിവിൽ സർവ്വീസ് പരീക്ഷ ഇൻ്റർവ്യൂവിൻ്റെ ബോർഡ് സെലക്ഷൻ നടപടി അറിയാത്ത ആളാണോ ഉന്നത വിദ്യാഭ്യാസ മന്ത്രി.?

അഭിമുഖ പരീക്ഷക്കെത്തുന്ന വിദ്യാർത്ഥികൾക്കിടയിൽ നറുക്കിട്ടോ റാൻഡമായി തെരഞ്ഞെടുത്തോ ആണ് ഓരോ ഉദ്യോഗാർഥിയുടെയും ബോർഡ് ഏതാണെന്ന് തീരുമാനിക്കുന്നത്. അതും അല്പം മുമ്പുമാത്രം. ഉദ്യോഗാർത്ഥികളുടെ മെയിൻ പരീക്ഷയുടെ മാർക്ക് എത്രയെന്ന് ബോർഡ് അംഗങ്ങൾക്ക് ലഭിക്കുകയുമില്ല. അതറിഞ്ഞാലല്ലെ IAS ലഭിക്കാൻ അഭിമുഖത്തിന് എത്രമാർക്ക് കൂട്ടിക്കൊടുക്കണം എന്നറിയാൻ കഴിയൂ.

2: ആരുടെയെങ്കിലും ഓശാരം പറ്റി വീടും കാറും മറ്റു സൗകര്യങ്ങളും അനുഭവിച്ചിട്ടില്ല.

മുസ്ലിം ലീഗ് മാനേജ്മെൻ്റ് നേതൃത്വം നൽകുന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ ഹിസ്റ്ററി വിഭാഗത്തിൽ അധ്യാപകനായി കയറാൻ താങ്കൾക്കുവേണ്ടി ഒരു ലീഗ് നേതാവും ശിപാർശ നൽകിയില്ലെന്ന് പറയാൻ കഴിയുമോ.? ഇനി തവനൂരിൽ തോറ്റാൽ അങ്ങോട്ട് തന്നെ അധ്യാപക വൃത്തിക്ക് മടങ്ങിച്ചെല്ലുന്ന സമയത്ത്, രക്തവും മജ്ജയും ഉള്ള മനുഷ്യനാണ് താങ്കളെങ്കിൽ അല്പമെങ്കിലും ലജ്ജ തോന്നണം. ഗ്യാസും ലാൻഡ് ഫോണും സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കാലത്ത് ലീഗ് എം.പിമാർ വഴിയല്ലേ താങ്കളത് നേടിയത്. സ്വാധീനങ്ങൾ വഴിയാണ് താങ്കൾ ഇതുവരെ നേടിയതെല്ലാം. ലീഗ് വിരോധം ചർദ്ധിക്കുക വഴി പ്രീണനം നടത്തി നേടിയതാണ് ഇപ്പോൾ രാജിവെച്ച മന്ത്രിസ്ഥാനം പോലും.

:
സാരസമ്പൂർണ്ണമായ ഒരു കവിതാശകലം മാത്രം നിങ്ങൾക്കുമുന്നിൽ അവതരിപ്പിച്ച് ഞാനെൻ്റെ കൊച്ചുഭാഷണം ഉപസംഹരിക്കട്ടേ.

'നമുക്ക് നാമേ പണിവതു നാകം നരകവുമതുപോലെ.'

- Nishan Parappanangadi

Report Page