*/

*/

Source

കൃത്യം ഒരുവർഷം മുൻപ് ഭൂരിപക്ഷം പത്രങ്ങളുടെയും ടി.വി ചാനലുകളുടെയും തലക്കെട്ടുകൾക്ക് സമാനസ്വഭാവമായിരുന്നു. അതിലേറെയും 'തബ്‌ലീഗ് കോവിഡ്' എന്നായിരുന്നു.

ഡൽഹിയിലെ നിസാമുദ്ദീൻ മർക്കസിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചു നടത്തിയ തബ്‌ലീഗ് സമ്മേളനം ജിഹാദി കോവിഡിന്റെ പ്രഭവകേന്ദ്രമാക്കി. വംശീയ വിദ്വേഷത്തിന്റെ പലവിധ വിഷം ചീറ്റലുകൾ അന്നു കണ്ടു. ' താലിബാനി കുറ്റകൃത്യം' എന്നായിരുന്നു കേന്ദ്ര ന്യൂനപക്ഷ കാര്യ വകുപ്പു മന്ത്രി മുക്താർ അബ്ബാസ് നഖ്വിയുടെ വിശേഷണം.

അന്ന് ആയിരത്തിൽത്താഴെ കേസുകൾ മാത്രം രാജ്യത്ത് പ്രതിദിനം റിപ്പോർട്ട് ചെയ്യുന്ന സമയമായിരുന്നു. എങ്കിലും കുറ്റകരമായ അനാസ്ഥ തന്നെയായിരുന്നു അത്.

പക്ഷേ ഇന്നത്തെ അവസ്ഥ ഒന്നു നോക്കൂ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോർട്ട് ചെയ്തത് 1.52 ലക്ഷം കേസുകൾ. രണ്ടാംഘട്ട ലോക്ഡൗൺ പോലും ചർച്ചയിൽ വരുന്ന ദിവസങ്ങൾ.

ഈ സമയം ഉത്തരാഖണ്ഡിലെ ഹരിദ്വാറിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആശീർവാദത്തോടെ കുംഭമേള അരങ്ങേറുന്നു. ഏപ്രിൽ 12, 14, 27 തീയതികളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് റെയിൽവേയുടെ വക 25 സ്പെഷ്യൽ ട്രെയിനുകൾ ഉണ്ടത്രേ. "ദൈവത്തിലുള്ള വിശ്വാസം കോവിഡ് ഭീതി അകറ്റും. കോവിഡിന്റ പേരിൽ മേളയ്ക്കു വരുന്നതിൽ നിന്ന് ആരെയും തടയില്ല." താടിയിൽ മാസ്ക് ധരിച്ച ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ വാക്കുകളാണ്.

പക്ഷേ, ഒരിക്കലും കുംഭമേള 'കോവിഡ് മേള'യാവില്ല. അതിൽ പങ്കെടുക്കുന്നവർ കോവിഡ് പരത്തുകയുമില്ല.

NB: തൃശ്ശൂർ പൂരത്തിനു വേണ്ടി വാദിക്കുന്ന മന്ത്രിയും പരിവാരങ്ങളുമുള്ള നാട്ടിലാണ് കുംഭമേളയെക്കുറിച്ചു പറയുന്നതെന്നറിയാം.

Report Page