*/

*/

Source

സംവിധായകനും തിരക്കഥാകൃത്തും മുൻപേ കൂട്ടി പറഞ്ഞിരുന്നുവെന്നത് കൊണ്ടുമാത്രമാണ് ജോജിയെ മാക്ബത്തുമായി ചേർത്ത് താരതമ്യപ്പെടുത്തലുകളും പഠനങ്ങളുമൊക്കെ ഇങ്ങനെ നിരനിരയായി പോരുന്നത്..!

ജോജി കാണുമ്പോൾ ഒരു മലയാളസിനിമാപ്രേമിയ്ക്ക് ഏറ്റവുമാദ്യം ഓർമ്മവരുന്നത് കെ.ജി ജോർജിന്റെ ഇരകൾ ആണ്..
എന്നാൽ ജോജി ബേബിച്ചനാകാൻ പുറപ്പെട്ടതേയുള്ളു.. അടുത്തെങ്ങുമെത്തിയിട്ടില്ല.!
എൺപതുകളുടെ പകുതിയിൽ ജോർജ് സൃഷ്ടിച്ച ബേബിച്ചനായിരുന്നു "സൊസൈറ്റി വെറും മൈരാണ്." "Society Fucked me" എന്നൊക്കെ പറഞ്ഞതെങ്കിൽ ഞാനൊന്നും നോക്കാതെ കയ്യടിച്ചേനെ..

കാരണം ആ കഥാപാത്രത്തിന് അത്ര ആഴമുണ്ട്..!

ഉറക്കത്തിൽ നിന്നൊരാളെ കഴുത്തുഞെരിച്ചുണർത്തുന്ന,
രാത്രി താമസിച്ചെത്തിയിട്ട് കാരണം ചോദിക്കുന്ന സഹോദര ഭാര്യയോട് "ഒരാളെ കൊല്ലാൻ പോയതാണ്" എന്നു പറയുന്ന ബേബിയെവിടെ,..?
സദാ സമയം പുതപ്പിനടിയിൽ കിടക്കുന്ന, കള്ളം പറഞ്ഞ് കാശടിച്ചുമാറ്റി സുഖിക്കുന്ന, അവസാനം സ്വത്തിന് വേണ്ടി അപ്പനേം തട്ടി, അതു കണ്ടുപിടിക്കാതിരിക്കാൻ ചേട്ടനേം തട്ടുന്ന, അവസാനം മിച്ചമുള്ള ചേട്ടനോട് കൂടെ നിന്നാൽ നമുക്ക് ഒരുമിച്ച് എല്ലാരേം വലിപ്പിയ്ക്കാം ഇല്ലങ്കിൽ ഞാൻ നിങ്ങളെ വലിപ്പിയ്ക്കുമെന്നു പറയുന്ന ജോജിയെവിടെ..?!

സൊസൈറ്റിയെ കുറ്റം പറയാൻ ഇവൻ പുതപ്പിന്റടീന്ന് എഴുന്നേറ്റ് സൊസൈറ്റി കണ്ടിട്ടുണ്ടോ എന്നാരും ചോദിക്കാത്തത് ആ പറഞ്ഞത് ഒരു സത്യമായത് കൊണ്ടുമാത്രമല്ല.. ഈ ഡയലോഗ് കയ്യടിയ്ക്കുവേണ്ടി ചുമ്മാ കുത്തിക്കയറ്റിയത് ശ്യാം പുഷ്ക്കരനായതുകൊണ്ടും കൂടിയാണ്..!

സച്ചിദാനന്ദൻ പറഞ്ഞതുപോലെ കെ ജി ജോർജിനെ മോഷ്ടിക്കാൻ ഷേക്സ്പിയറിനെ മറയാക്കിയതാണ് ദിലീഷ് പോത്തനും ശ്യാം പുഷ്കരനും..!
സിനിമയിലെ തന്നെ ഡയലോഗ് കടമെടുത്തു പറഞ്ഞാൽ എന്നിട്ടും ജോജിയ്ക്ക് 'ശ്യാം പുഷ്കരൻ വിചാരിച്ച ആളാകാൻ പറ്റിയിട്ടില്ല '..!!

NB : സിനിമയെന്ന നിലയിൽ നല്ലവണ്ണം രസിപ്പിച്ചതു തന്നെയാണ് ജോജി. ബാബുരാജ് ഞെട്ടിയ്ക്കുകയും ചെയ്തു.. ഈ എഴുത്ത് 'ബ്രില്യൻസ്' പോസ്റ്റുകളുടെ കുത്തൊഴുക്ക് കണ്ട് സഹിക്കാൻ പറ്റാതെ എഴുതിയതാണ്..!

Report Page