*/

*/

Source

മുഖ്യമന്ത്രി പിണറായി വിജയന് രോഗശാന്തി നേരുന്നു.!

നിങ്ങളീ ചിത്രം കണ്ടോ.? കോവിഡ് ബാധ സ്ഥിരീകരിച്ച ശേഷം പിണറായി വിജയൻ സ്വന്തം കാറിൽ, രോഗം ബാധിക്കാത്ത സാധാരണക്കാരെ പോലെ മാസ്ക് മാത്രം വെച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ വന്നിറങ്ങുന്നു. അദ്ദേഹത്തെ സല്യൂട്ട് അടിക്കാൻ കാത്തുനിൽക്കുന്ന പോലീസ് സന്നാഹം. ഒരു തരത്തിലുമുള്ള സോഷ്യൽ ഡിസ്റ്റൻസും PPE കിറ്റുമില്ല.

വാഹനുമായി ബന്ധപ്പെട്ട് എനിക്ക് കിട്ടിയ ഒരു സമൻസ് കാണിച്ചപ്പോൾ വക്കീൽ പറഞ്ഞു, ഇതിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിനുള്ള വകുപ്പും ചാർത്തിയിട്ടുണ്ട്, അതിനുള്ള ഫൈനും അടക്കേണ്ടി വരും. ഇന്നലെയാണ് അതടച്ചത്. ഒരു കാര്യവുമില്ലാതെ പൊതുജനങ്ങൾക്ക് ഫൈനിട്ട് ഷോ ഓഫ് കാണിക്കുന്ന ഈ മലരുകളാണ് വിനീതകുനീതരായി സല്യൂട്ടടിച്ച് നിൽക്കുന്നത്.

തെക്കൻ കേരളത്തിൽ വികസന മുന്നേറ്റ ജാഥ നയിച്ച ബിനോയ് വിശ്വത്തിന് കോവിഡ് സ്ഥിരീകരിച്ചു. ക്ലോസ് കോൺടാക്ട് ഉണ്ടായിരുന്ന പിണറായി വിജയൻ തൊട്ടടുത്ത ദിവസങ്ങളിലായി പൊതുപരിപാടികളിൽ പങ്കെടുത്തു. സാനിറ്റൈസർ നൽകാൻ മുതിർന്ന വളണ്ടിയറായ പെൺകുട്ടിയുടെ കൈ ഇയാൾ അഹങ്കാരത്തോടെ തട്ടിമാറ്റുന്ന കാഴ്ച്ച നമ്മൾ കണ്ടതാണ്. എന്നിട്ടാണ് ഇടുക്കിയിലെ കോൺഗ്രസ് നേതാവിൻ്റെ ബോധപൂർവ്വമല്ലാത്ത റൂട്ട് മാപ്പ് എടുത്ത് മാധ്യമങ്ങൾക്ക് മുമ്പിൽ ഇയാൾ കുറ്റപത്രവായന നടത്തിയത്. ഇയാളെന്ന വിളി ഇനി ഇഷ്ടമാവുമോ എന്തോ?!

രണ്ടു ദിവസംകൊണ്ടു കേരളം ഇനിയും കോവിഡ് നിയന്ത്രണങ്ങളിലേക്ക് നീങ്ങും. പഴം വാങ്ങാൻ പോയവനും മൂത്രമൊഴിക്കാൻ ഇറങ്ങിയവനുമൊക്കെ ഇനി സെൻ്റർ പാഡ് വെച്ച് നടന്നില്ലെങ്കിൽ അനുഭവിക്കേണ്ടി വരും. മൃഗശാലയിൽ നിന്ന് ചാടിയ മൃഗങ്ങളെ വലയിട്ടു പിടിക്കുന്ന പോലെ ഗൾഫിൽ നിന്ന് വന്ന പ്രവാസികളെ വളഞ്ഞിട്ടു പിടിക്കുന്ന നന്മയുള്ള കേരളത്തിൻ്റെ പ്രഹസന നാടകം തുടരും.

എനിക്കുറപ്പുണ്ട്, മുഖ്യമന്ത്രിയുടെ മകൾ വീണക്കും മരുമകനും കൊച്ചുമകനും രോഗം ബാധിച്ചത് ക്വാറൻ്റൈനിൽ കിടക്കാത്ത സാമൂഹ്യ ദ്രോഹിയായ ഈ മരണവ്യാപാരിയിൽ നിന്നുതന്നെയാണ്. (പ്രയോഗം എൻ്റെയല്ല, സിപിഎമ്മുകാരിൽ നിന്ന് കടമെടുത്തതാണ്).

- Nishan Parappanangadi

Report Page