*/

*/

Source

ഒരാൾ അനശ്വരനാകുന്നത് എങ്ങിനെയാണ്.
ജീവിതം അടയാളപ്പെടുത്തലാവുമ്പോഴാണ്.

ഗാന്ധിയും മാർക്സും ബുദ്ധനും അശോകനും ചർച്ചിലും ജിബ്രാനും ചെഗ്വേയും നെരുദയും ചരിത്രത്തിൻ്റെ ചിതലരിക്കാത്ത മടക്കുകളിൽ രക്തത്താലും അക്ഷരങ്ങളാലും സങ്കൽപങ്ങ

ളാലും ഉണർന്നിരിക്കുന്നത് അതുകൊണ്ടല്ലേ..

ഹോചിമിൻ പറഞ്ഞിട്ടുണ്ട്.

''The Death is not real when one has done
his life's work well..''

രണ്ടാം ലോകമഹായുദ്ധകാലം ജപ്പാനിലെ സ്പെ ഷ്യൽ ഏജൻ്റ് ഡെങ്ങ് മൊക്കനെന്ന തന്ത്രജ്ഞ നെ വധിക്കാൻ ഹോങ്കോങ്ങ് യൂനിവേഴ്സിറ്റി വിദ്യാർത്ഥിനി സെംഗ് പിംഗ്രോയുടെ പരാജയപ്പെട്ട ശ്രമത്തെ അവലംബിച്ച് അലീങ്

ചാങ് എഴുതിയ നോവലാണ് 'ലസ്റ്റ് കോഷൻ'.

2007-ൽ വിഖ്യാത സംവിധായകൻ ആങ് ലീ അതേ പേരിൽ അതിനൊരു ചലച്ചിത്ര ഭാഷ്യ മൊരുക്കി. ടാങ് വെയും ടോണി ലിയോ ങ്ങും യഥാക്രമം വോങ്ചിയ എന്ന വിദ്യാർത്ഥിനിയാ

യും യീ എന്ന ഏജൻ്റായും വേഷമിട്ടു.

എഴുതപ്പെട്ട ചരിത്രത്തിൻ്റെ മേൽമണ്ണ് മാറ്റിയാ ൽ നാടിനു വേണ്ടി രക്തം ചിന്തിയ അറിയപ്പെടാ

ത്തവരുടെ ജീവിതവും കാണാം.

ഇവിടെ വോങ്ചിയക്കൊപ്പം പിടിക്കപ്പെട്ട മറ്റുള്ള
വരെക്കുറിച്ച് നാം കേട്ടിട്ടുണ്ടോ..

ആങ് ലി മനോഹരമായ ഒരു പ്രണയ
വും അതിൽ സമ്മാനിക്കുന്നുണ്ട്.

Movie : Lust Caution 2007 Dir: Ang Lee Tang Wei as Wong chia

Tony Leung as Yee

പലരെയുമെന്ന പോലെ പ്രതീക്ഷകളുടെ ചിറകേറി
എത്തിയതായിരുന്നു വോങ്ചിയ ഹോങ്കോങ്ങിൽ. കുവാങ് യുമിൻ എന്ന സഹപാഠിയുടെ സ്നേഹ നിർബന്ധത്താൽ അവർ കുറച്ച് പേർ ചേർന്നൊരുക്കിയ നാടകത്തിനായി

ചായമിടും വരെ രാഷ്ട്രീയമെന്തെന്ന് ചിന്തയിൽ


പോലും വരാത്തൊരാൾ.

പിന്നീട്.. അവരുൾപ്പെടുന്ന ദേശസ്നേഹികളുടെ സംഘ ത്തിൻ്റെ ഭാഗമാവുകയും ആ സംഘം ഏറെനാളാ യ് ആലോചിച്ചു വരുന്ന എതിരാളിയുടെ കൊലപാ

തകമെന്ന തീരുമാനത്തിൻ്റെ ശരി മനസ്സിലാക്കി


കൂടെ നിൽക്കുകയും ചെയ്യുന്നു.

യീ -യെ അറിയണം. ദൗർബ്ബല്യങ്ങളിൽ വിഷം ചേർക്കണം. കൂടെ ചേർന്ന് നിൽക്കണം.

പിന്നെ, കൊലയ്ക്ക് ഒരു സമയമൊരുക്കണം.

വോങ്ചിയ വിചാരിച്ചതിലും എളുപ്പത്തിൽ നട ന്നു കാര്യങ്ങൾ. ഒരു ധനാഢ്യൻ്റെ ഭാര്യയായ് ലീയുടെ ഭാര്യയുടെ തോഴിയായ് ;ആകർഷകത്വം

ഉണ്ടെങ്കിലും പരിഗണിക്കപ്പെടാത്തതിൻ്റെ

വേദനയുമായ് അവൾ വശ്യമായ ചിരിയോടെ

അയാൾക്ക് മുന്നിൽ നിറഞ്ഞു നിന്നു.

പാതി വിടർന്ന മൊട്ടിനെ തുരന്ന് വണ്ട് തേൻ നുകരും പോൽ ആ യൗവനത്തെ യീ എന്ന കാമുകൻ മതിയാവോളം നുകർന്നു. കുഞ്ഞു മുലകളിൽ തടിച്ചു നിന്ന കാമത്തെ പേപ്പട്ടിയുടെ നുരയോടെ അയാൾ മലിന

പ്പെടുത്തി.

അന്ന്..
അതൊക്കെ വിശുദ്ധമാക്കപ്പെടേണ്ട ദിനം. വോങ്ചിയ സംഘങ്ങൾക്ക് സ്ഥലവും സന്ദർ

ഭവും സൂചിപ്പിച്ചു.

പക്ഷെ യീ അവളെ കൊണ്ടു ചെന്നത് അപൂർവ്വ മായ രത്നങ്ങൾ വിൽക്കുന്ന സ്ഥലത്താണ്. അവിടുത്തെ ഏറ്റവും വില കൂടിയ ഏറ്റവും ഭംഗിയുള്ള വജ്രമോതിരം അവളെ അയാൾ അണിയിക്കുമ്പോൾ ആ കണ്ണിലെ പ്രണയം കണ്ട്

അവൾ പറഞ്ഞു പോകുന്നു..

'ഇവിടെ നിന്ന് രക്ഷപ്പെടൂ...'

അത് അവൾക്കും കൂട്ടർക്കും മരണത്തിലേക്കു
ള്ള വഴിയൊരുക്കലാണെന്നറിഞ്ഞിട്ടു പോലും അയാളുടെ പ്രണയത്തെ കാണാതിരിക്കാൻ
അവൾക്കായില്ല.

Report Page