*/

*/

Source

ജോജി -2021ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമ ❣️❣️❣️❣️❣️

മലയാള സിനിമയുടെ കഴിഞ്ഞ പന്ത്രണ്ടു വർഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ നിരവധി മാറ്റങ്ങൾ കാണാനാവും. പുതിയ താരോദയങ്ങൾ

മാറിയ സിനിമാ കാഴ്ചപ്പാടുകൾ അങ്ങനെ പലതും.2009 മുതൽ 2021 വരെ നീളുന്ന പന്ത്രണ്ടു വർഷങ്ങൾക്കിടയിൽ ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയെ വിസ്മയിപ്പിച്ചതെങ്ങനെ എന്ന് ചോദിച്ചാൽ


പന്ത്രണ്ടു വർഷങ്ങൾ കൊണ്ട് തന്നിലെ നടനെ അടയാളപ്പെടുത്തുക മാത്രമല്ല ഒരു താരമാകാൻ ശ്രമിക്കാതെ വീണ്ടും വീണ്ടും മികച്ചൊരു നടനാകാനാണ് അദ്ദേഹം ശ്രമിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ ഓരോ സിനിമകളും സാക്ഷ്യപ്പെടുത്തുകയാണ്.

2021ൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച സിനിമയാണ് ജോജി.സിനിമയെ കുറിച്ച് ഞാൻ മറ്റൊന്നും പറയുന്നില്ല.കാരണം ഈ സിനിമ അതിന്റെ പൂർണതയിൽ തന്നെ കാണുക നിങ്ങൾ ഓരോരുത്തരും. എന്നിട്ടു അനുഭവിച്ചറിയണം പനച്ചേല്‍
കുട്ടപ്പനെയും കുടുംബത്തെയും.

ദിലീഷ് പോത്തന്‍, ശ്യാം പുഷ്‌കരന്‍, ഫഹദ് ഫാസില്‍,ബേസിൽ ജോസഫ്, പി എൻ സണ്ണി ,ബാബുരാജ്, ഉണ്ണിമായ,

ഷമ്മി തിലകന്‍, ജോജി മുണ്ടക്കയം,അലിസ്റ്റർ അലക്സ്‌ 🔥🔥🔥🔥

❣️Hats off to Dileesh Pothan and the entire cast and crew behind Joji❣️

🔥🔥🔥സൊസൈറ്റി ഒരു മൈ***ണ്🔥🔥
**രാഗീത് ആർ ബാലൻ **

Report Page