*/

*/

Source

മരണവീട്ടിൽ കുരിശു വയ്ക്കാൻ വരുന്നയാളായിട്ടാണ് നമ്മൾ ആദ്യം അദ്ദേഹത്തെ തിരശ്ശീലയ്ക്കു മുമ്പിൽ കാണുന്നത്....

പിന്നീട് കണ്ടത് ഒരു ഫാക്റ്ററി സൂപ്പർവൈസറുടെ വേഷത്തിലായിരുന്നു....

2014 മുതൽ സിനിമയുടെ വെള്ളി വെളിച്ചത്തിലുണ്ട് ഇദ്ദേഹം.
ദിലീഷ് നായരുടെ അസിസ്റ്റന്റ് സംവിധായകനായി ആദ്യം പിന്നീട് മറ്റൊരു ദിലീഷിൻ്റെ അസോസിയേറ്റ് സംവിധായകനായും തൻ്റെ സിനിമാ ജീവിതം കൊണ്ടു നടന്നു. ഇതിൻ്റെ ഇടയിലാണ് ഈ അഭിനയവും.

2021 മുതൽ രഞ്ജിത്ത് രാജൻ എന്ന ഇദ്ദേഹം അറിയപ്പെടുന്നത് ഗിരീഷ് എന്ന ജോജിയുടെ വീട്ടിലെ എല്ലാം എല്ലാമായ കാര്യസ്ഥനായ കഥാപാത്രമായിട്ടായിരിക്കും.

കഥാപാത്രത്തിന് ഉതകുന്ന രീതിയിൽ മനോഹരമായ ശരീര ഭാഷ പകർന്നു നല്കിയിട്ടുണ്ട് രഞ്ജിത്ത് ജോജിലെ ഗിരീഷിന്. സംഭാഷണ ശൈലിയും, സാഹചര്യത്തിനനുസരിച്ചുള്ള വോയിസ് മോഡുലേഷനുകളുമെല്ലാം ഗംഭീരം. പ്രേക്ഷകനുമായി നേരിട്ട് സംവധിക്കുന്ന തരത്തിലുള്ള അഭിനയ സപര്യ ഇനിയും തുടരട്ടെ... അഭിനന്ദനങ്ങൾ....

പിൻകുറിപ്പ് :

ഞാൻ ആദ്യം പരാമർശിച്ച രഞ്ജിത്തിൻ്റെ രണ്ടു കഥാപാത്രങ്ങൾ
മഹേഷിന്റെ പ്രതികാരത്തിലും , കുമ്പളങ്ങി നൈറ്റ്സ് എന്നീ സിനിമകളലിലാണ്

കൂടാതെ ജോജിയിൽ രഞ്ജിത്ത് ഡബ്ബിൾ റേളിലാ .. അഭിനയം മാത്രമല്ല, അതിനാപ്പം സിനിമയിൽ അസോസിയേറ്റ് സംവിധായക വേഷം കൂടെയുണ്ട് കെട്ടോ...!

DB ലിങ്ക്:

https://m3db.com/renjith-rajan-0

Report Page