*/

*/

Source

സി.പി.എമ്മിൻ്റെ കൊലപാതക രാഷ്ട്രീയം ചർച്ച ചെയ്യുന്നതിനിടയിൽ വിട്ടുപോകാൻ പാടില്ലാത്ത ഒരു കാര്യമുണ്ട്..

മൻസൂറിനെ അവർ തുണ്ടം തുണ്ടമാക്കിയത് ജനാധിപത്യമാർഗ്ഗത്തിൽ വോട്ട് സംഘടിപ്പിക്കാൻ ശ്രമിച്ചതിനാണ്. മുമ്പും അവർ പലരെയും കൊന്നതും ജീവച്ഛമാക്കിയതും ഇതേ കാരണത്തിനാണ്. മനുഷ്യൻ്റെ രാഷ്ട്രീയ അവകാശങ്ങളെ കുറിച്ച് നെടുനീളൻ ലേഖനം എഴുതിയവരുടെ മുൻനിരയിൽ കമ്യൂണിസ്റ്റുകളായിരുന്നു. എന്നാൽ, ഈ അവകാശ ധ്വംസനങ്ങൾക്ക് കൂട്ടുന്നിന്നവരിൽ കൂടുതലും ഇവർ തന്നെയായിരുന്നു.

ലീഗിന് ആധിപത്യമുള്ള മലപ്പുറത്ത്, മൃഗീയാധിപത്യമുള്ള ഏതെങ്കിലും ഒരു ബൂത്തിൽ സി.പി.എം പ്രവർത്തകർക്ക് പരസ്യമായി വോട്ടുചോദിക്കാൻ കഴിയാത്ത ഒരിടമുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കൂ.

കാപട്യത്തിന് രാഷ്ട്രീയ കേരളം സംഭാവന ചെയ്ത പര്യായനാമമാണ് സിപിഎം.!

- Nishan Parappanangadi

Report Page