*/

*/

Source

മൗനം അത്ര മോശമൊന്നുമല്ല
........................................................... പി.കെ. പാറക്കടവു്

...........................................

ഇത് ഖദർ വസ്ത്രം ഇത് ഗാന്ധിക്കണ്ണട ഗോഡ്സെക്ക് അമ്പലം പണിതതും ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചതും

ഗോഡ്സെയുടെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കുന്നവർ


ഇന്ദ്രപ്രസ്ഥത്തിൻ്റെ സിംഹാസനത്തിലിരുന്നതും ഞാനറിഞ്ഞേയില്ല. ഞാനാകെ കാണുന്നത് പരശുരാമൻ മഴുവെറിഞ്ഞ കേരളം - അത് ഗുജറാത്ത് പോലെയാകണം. ഗുജറാത്ത് അത്ര മോശമൊന്നുമല്ല അവിടത്തെ പോർബന്ധറിലാണ് മഹാത്മാ ജനിച്ചത്.

ഇപ്പോഴത്തെ ഗുജറാത്തിനെക്കുറിച്ചൊന്നും


എനിക്കറിയില്ല.

ഇത് ഖദർ വസ്ത്രം ഇത് ഗാന്ധിക്കണ്ണട എൻ്റെ കൈയിലെപ്പോഴും 'എൻ്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ' ഒരിക്കൽ പുസ്തക ഷെൽഫിൽ നിന്ന് മാറിപ്പോയി എടുത്തതാണ്

ഇപ്പോൾ നിങ്ങൾ കാണുന്ന 'വിചാരധാര'.

ഇത് ഖദർ വസ്ത്രം ഇത് ഗാന്ധിക്കണ്ണട അങ്ങ് തലസ്ഥാനത്ത് കർഷകർ പോരാട്ടത്തിയിൽ സ്വയം വേവുകയാണെന്നോ? ഞാനറിഞ്ഞേയില്ല. ബാബരി മസ്ജിദ് തകർക്കുമ്പോഴും പതിനാലു് ഭാഷകളറിയാവുന്ന ഞങ്ങളുടെ നരസിംഹം ഒരൊറ്റ ഭാഷയിലും

മുരണ്ടിരുന്നില്ലല്ലോ?


മൗനവൃതം അത്ര മോശമൊന്നുമല്ല.

ഇത് ഖദർ വസ്ത്രം ഇത് ഗാന്ധിക്കണ്ണട പച്ചനോട്ടുകൾ അട്ടിയട്ടിയായി കൈയിൽ വീഴുമ്പോൾ ഞാൻ മാറുമെന്നോ? മാറി യാലെന്ത്?

ആ പച്ചനോട്ടുകളിലത്രയും

മഹാത്മാവിൻ്റെ ചിത്രമല്ലേ? ഗാന്ധിജിയെ ഞാൻ കൈവിടില്ല

സത്യം .

(ദേശാഭിമാനി വാരിക 4 ഏപ്രിൽ 2021)

Report Page