*/

*/

Source

രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് സ്ഫടികം റിലീസ് ആകുന്നത് ,,അതോണ്ട് തന്നെ പടത്തിനെക്കുറിച്ചുള്ള തിയേറ്റർ ഓർമ്മകൾ മനസ്സിൽ ഇല്ല !!!!

പക്ഷേങ്കില് ക്ലാസ്സുകൾ ഓരോന്നും ചാടിക്കടക്കവേ കൂട്ടുകാർ ഒന്നിച്ചുള്ള തിമിർക്കലുകൾക്കിടയിൽ പിന്നീടങ്ങോട്ട് കെട്ടിയാടാൻ ഒരു കനപ്പെട്ട വേഷം കിട്ടി !!!

ഞയറാഴ്ചകളിൽ മാത്രമുള്ള ചില ടീവി കാഴ്ചകളിൽ നിന്ന് !!!

ആട് തോമയുടെ വേഷം !!!

"ആട് തോമ "ഉണ്ടാക്കിയ ഓളത്തിനെ പറ്റി പറയുന്നത് കടലിൽ കായം കലക്കുന്നതിനേക്കാൾ ശ്രമകരമാണ് ,,,

പണ്ട് സ്ഫടികത്തിന്റെ ടീവി ഓർമ്മ മനസ്സിലേക്ക് കയറുന്നതിന് മുൻപേ എന്റെ ഓർമയിൽ തെളിയുന്ന ഒരു സംഭവമുണ്ട് ,,,

പണ്ട് ഞങ്ങളുടെ വീടിന്റെ അടുത്ത് ഒരു തെരുവ് സർക്കസ് ടീം വന്ന് തമ്പടിച്ചു ,,,ഏതാണ്ട് പത്ത് ദിവസത്തോളം രാത്രികൾ അവർ അവിടെ പരിപാടി അവതരിപ്പിച്ചിരുന്നു ,,,

ചില്ലറ ശരീരപ്രകടനങ്ങളും സ്റ്റേജിലുള്ള കോമഡി പരിപാടികളുമൊക്കെയായി അവർ ഓരോ ദിവസവും കാണികളെ രസിപ്പിച്ചിരുന്നു ,,,എല്ലാ ദിവസവും സാധാരണ അവർ അവതരിപ്പിക്കുന്ന കലാപരിപാടികൾ കഴിയുമ്പോൾ ഉണ്ടായിരുന്ന ഒരു ചടങ്ങായിരുന്നു ലേലം വിളി !!!!

അവരുടെ പക്കൽ ഉള്ള ചെറിയ വസ്തുക്കൾ കണികൾക്കിടയിൽ വച്ച് ലേലം വിളി നടത്തും ,,,ചിലപ്പോൾ ഒരു ടോർച് ,,അല്ലെങ്കിൽ ഒരു ബക്കറ്റ് ,,അല്ലെങ്കിൽ ഒരു ലുങ്കി മുണ്ട് മുതലായ ഐറ്റംസ് ഒക്കെ ആയിരിക്കും ലേലപ്പൊരുളുകൾ !!!

ദേശത്ത് പ്രവർത്തിച്ചിരുന്ന പ്രധാനപ്പെട്ട പാറമടയിൽ പണിയെടുത്തിരുന്ന ചില മെയിൻ മേട്ടകളും വൈകുന്നേരം പണിയൊക്കെ മാറ്റി ലേശം തരിപ്പ് കിട്ടാനുള്ളതൊക്കെ സേവിച്ചുകൊണ്ട് കണികൾക്കിടയിൽ സീറ്റ് പിടിച്ചിട്ടുണ്ടാകും !!!

ഈ ലേലം വിളി പ്രധാനമായും ചെന്ന് പതിക്കുന്നതും അവരിലാകും !!!അത്യാവശ്യം മൂഡിൽ ഇരിക്കുന്ന ആ ടീംസ് ആവേശത്തോട് കൂടി തന്നെ ലേലം വിളിയിൽ പങ്കെടുക്കും ,,,ലേലം വിളിക്കുന്ന മൊതലിന്റെ മൂന്നിരട്ടി പൈസയൊക്കെ കൊടുത്ത് കൊണ്ട് അവർ അവിടെ കൂടി നിൽക്കുന്ന കാണികൾക്കു മുൻപിൽ മാസ്സ് കാണിച്ചിരുന്നു !!!!

സാധാരണ അവരുടെ കളി കാണാൻ വരുന്നവർ കൊടുക്കുന്ന പൈസയേക്കാൾ മുകളിൽ തുക ഈ ലേലം വിളിയിൽ കൂടി മാത്രം അവർക്ക് കിട്ടിയിരുന്നു !!!

മിക്ക കാണികളും സാധാരണ ഈ ലേലം വിളിയും കൂടി കഴിഞ്ഞായിരുന്നു വീടുകളിൽ പോയിരുന്നത് ,,

ലേലപ്പൊരുളും കയ്യിൽ പൊക്കിപ്പിടിച്ചുകൊണ്ട് സ്റ്റേജിന് മുന്നിൽ നിന്ന് ഒരാൾ ലേലം വിളി തുടങ്ങും ,,,കൂടെയുള്ളൊരാൾ കണികൾക്കിടയിൽ ഓടി നടക്കും ,,,കാണികൾക്കിടയിലിരുന്ന് പറയുന്ന തുക അയാൾ സ്റ്റേജിന് മുന്നിലെ ആളോട് ഉറക്കെ പറയും ,,,പുള്ളിക്കാരൻ അത് മൈക്കിലൂടെ അത്യാവശ്യം പൊലിപ്പിച്ചും കേൾക്കുന്ന മറ്റുള്ളോരെ ആവേശം കയറ്റുന്ന തരത്തിലും വിളിച്ചു പറയും !!!

ലേലം വിളിക്കുന്ന ടീംസ് ഓരോരുത്തരും അവർക്കായി ഇടുന്ന രസകരമായ ഓരോ പേരുകൾ ഉണ്ട് ,,,ആ പേരിന്റെ കൂടെയായിരുന്നു ലേലത്തുക പറഞ്ഞിരുന്നതും !!!

പഞ്ചാരമുക്ക് ,, കാക്കപ്പാറ ,, അഞ്ഞൂറാൻ ,,

അങ്ങനെ തുടങ്ങുന്ന കുറെ പേരുകൾ മൈക്കിലൂടെ മുഴങ്ങിക്കേട്ടിടത്ത് അന്നൊരുനാൾ മറ്റൊരു പേര് മുഴങ്ങി !!!!

"ആട് തോമ "

മൈക്കിലൂടെ ആ പേര് കേട്ടപ്പോൾ എല്ലാവരുടെയും കണ്ണുകൾ ആ പേര് പറഞ്ഞ ഉറവിടത്തിലേക്ക് പാഞ്ഞു !!!

പാറമടയിൽ ലോറി ഓടിക്കുന്ന നാട്ടിലുള്ളവർ "അച്ചായൻ "എന്ന് വിളിക്കുന്ന ഒരു മൊതല് !!!

അന്ന് ലേലം വിളിക്കുന്ന ഐറ്റം ഒരു ക്രീം ബിസ്ക്കറ്റ് അയിരുന്നു ,,,അന്നത്തെ മെയിൻ ടീമുകളെയെല്ലാം ലേലത്തിൽ തറ പറ്റിച്ചുകൊണ്ട് അന്ന് വരെയുള്ള എല്ലാ ലേലം വിളികളെയും തകർത്തുകൊണ്ട് അന്ന് അച്ചായൻ അവിടെ റെക്കോർഡ് ഇട്ടു !!!

"ആട് തോമ" യുടെ പേരിൽ !!!!

ഏതാണ്ട് 30 രൂപ മാത്രം വിലയുള്ള ബിസ്ക്കറ്റ് അച്ചായൻ സ്വന്തമാക്കിയത് ഏതാണ്ട് 400ന് മുകളിൽ തുകയ്ക്ക് !!!!

പഞ്ചാരമുക്കിലിരുന്നവരും
കാക്കപ്പാറക്കുന്നിലിരുന്നവരും
അഞ്ഞൂറാനും എല്ലാം ആ മാസ്സിന്റെ മുന്നിൽ ചിന്നഭിന്നമായി !!!!

ലേലമുതൽ കൈക്കലാക്കി സ്റ്റേജിൽ കയറി അത് വാങ്ങി അതിൽ നിന്നും ഒരു ബിസ്ക്കറ്റ് മാത്രം കഴിച്ച് ബാക്കി അവർക്ക് തന്നെ കൊടുത്ത് ശേഷം അയാൾ കാണികൾക്കു മുന്നിലൂടെ മാസ്സ് ആയി നടന്നു .....
അന്ന് അച്ചായന് വേണ്ടി അവരുടെ കൂട്ടത്തിലെ ഡാൻസ്കാർ എല്ലാംകൂടി "ഏഴിമല പൂഞ്ചോല "പാട്ടിന് ചുവടും വച്ചു !!!

'"ആട് തോമ "എന്ന പേര് ആദ്യമായി ആവേശം നിറച്ചത് അവിടെ നിന്നായിരുന്നു !!!
അതും ബിഗ് സ്‌ക്രീനിൽ നിറഞ്ഞാടിയ യഥാർത്ഥ ആട് തോമയുടെ ഒരു ആരാധകന്റെ ചെയ്തികളിൽ നിന്നും !!!

ടീവി കാഴ്ചകൾ സുലഭമായി തുടങ്ങിയപ്പോൾ അത് വരെ മനസ്സിൽ രൂപപ്പെടുത്തി വച്ചിരുന്ന ആട് തോമയ്ക്ക് പുതിയ ഭാവങ്ങൾ തെളിയുകയായിരുന്നു !!!

ഓർമ്മ തെളിഞ്ഞിട്ട് ഇന്നേ വരെ കണ്ട മോഹൻലാൽ പടങ്ങളിൽ പകരം വയ്ക്കാൻ എനിക്ക് മറ്റൊരു പടമില്ല !!!

അന്നും ഇന്നും എന്റെയുള്ളിൽ പകരം വയ്ക്കാനില്ലാത്ത തിളങ്ങുന്നത് ഈ സ്ഫടികമാണ് !!!

എന്തുകൊണ്ട് സ്ഫടികം എന്ന് ചോദിച്ചാൽ ,,,,

മുട്ടനാടിന്റെ ചങ്കിലെ ചോര കുടിയെക്കാൾ ഏറെ ,,,
എസ് ഐ യെ തൂക്കി പൊട്ടക്കിണറ്റിൽ തൂക്കിയിട്ടതിനേക്കാൾ ഏറെ ,,, ജഡ്ജിയുടെ കാർ തടഞ്ഞതിനേക്കാൾ ഏറെ ,,,

പൂക്കോയയുടെ നെഞ്ചത്ത് ചവിട്ടിയും വെറി പൂണ്ട് നടന്നതിനേക്കാൾ ഏറെ ,,,,

സ്ഫടികം തിളങ്ങുന്നത് ആട് തോമ കറുത്ത കൂളിംഗ് ഗ്ലാസ്സ് കൊണ്ട് മറച്ച ചില വികാരങ്ങളിൽ ആണ് !!!!

എന്റെ മകളുടെ കല്യാണത്തിന് ഇവൻ വരണ്ട ചീഫ് സെക്രട്ടറി വരും എന്ന് പറഞ്ഞ് സ്വന്തം മകനെ പള്ളിയിൽ നിന്ന് ഇറക്കി വിടുമ്പോൾ ,,,,

പള്ളിമേടയിലെ പടികൾ ഇറങ്ങുമ്പോൾ കറുത്ത കൂളിംഗ്ലാസ്സിനിടയിലൂടെ തോമാച്ചായന്റെ കണ്ണിൽ നിന്നും അടർന്ന് വീഴുന്ന ആ തുള്ളികളുടെ വികാരങ്ങളിൽ !!!

കറുത്ത ഗ്ലാസ്സിന് തടുക്കാൻ പറ്റാത്ത വിധം
അണപൊട്ടിയൊഴുകുന്ന വികാരങ്ങളിൽ !!!!

[സ്ഫടികത്തിന്റെ 26വർഷം ]

Report Page