*/

*/

Source

ആദ്യത്തെ പദ്യം കൊണ്ട് മൂന്നുലോകവും കോര്‍ത്തു ഞാന്‍ പാടും പരിശുദ്ധന്‍

പാണ്ഡുരംഗനെപ്പറ്റി.

രണ്ടാമത്തേതാല്‍ ലോക-
ത്തന്യരേയില്ലാതാക്കും
പാണ്ഡുരംഗനെക്കാണും
മര്‍ത്ത്യരില്‍, മരങ്ങളില്‍.

മൂന്നാമത്തേതില്‍ കാണും ഞാനപാരമാം സ്ഥലം കാടിനെ, ജനത്തിനെ

ദൈവത്തിന്നുള്ളില്‍ കാണും

നാലാമത്തേതോ ഉരല്‍ പോലെ, ഞാന്‍ പൊടിച്ചിടും

ലോകത്തെയൊന്നായ്,

പാണ്ഡുരംഗനായ്

മാറ്റിത്തീര്‍ക്കും.

അഞ്ചാമത്തേതെന്‍ജന്മ- ഗൃഹമാം, പാടും വീണ്ടും വീണ്ടും ഞാന്‍ പിതാവായ

പാണ്ഡുരംഗനെപ്പറ്റി.

ആറാമത്തേതിന്‍ മൂലം
ആറു വേദത്തിന്നന്ത്യം പാണ്ഡുരംഗനെന്‍ ഗുരു

അവിടെ വസിക്കുന്നു

ഏഴാമത്തേതില്‍ കാണും മാറാത്ത മഹാസ്മൃതി പാണ്ഡുരംഗനെന്‍ കണ്ണില്‍

നിശ്ചലം സ്ഥിതിചെയ്യും

എട്ടാമനിരുപത്തി- യെട്ടുകാലവും ചാടി- യെത്തിടും പ്രഭുവിങ്കല്‍

ചന്ദ്രഭാഗ തന്‍തീരേ.

ഒന്‍പതാം പദ്യത്തോടെ കറക്കം തീരും, മൃതി- ചക്രത്തില്‍ നിന്നും ലോകം

മുക്തി നേടിടുമപ്പോള്‍.

പത്തില്‍ ഞാന്‍ ദശാവതാ-
രങ്ങളോടായിച്ചൊല്ലും:
പോക്കില്ലയിനിയൊരു
ലോകത്തിലേക്കും തുക്കാ.

ഇടിമിന്നല്‍ പോല്‍ നാവു ചടുലം, അതുകൊണ്ടു കഴിയുന്നില്ലാ പ്രാണ-

പ്രഭവങ്ങളിലെത്താന്‍,

അതു ചഞ്ചലം, അതേ വേദന, പന്ധാര്‍പൂരിന്‍ പ്രഭു, ആരറിയുമെന്‍

ദുരിതമതിന്‍ മൂലം?

അവര്‍ക്കൊരാരാധനാ- പാത്രം ഞാന്‍, അതിനാല്‍ ഞാ- നഹങ്കാരിയായ്, ഇല്ല മോചനമെനിക്കിനി. എനിക്ക് വേണം നിന്റെ

തീര്‍ച്ചയാമടയാളം,

അഹത്തില്‍ ശ്വാസം മുട്ടി

ഞാന്‍ മരിച്ചിടും മുന്‍പേ.

തുക്കാറാം/ സച്ചിദാനന്ദന്

Report Page