*/

*/

Source

ഗുരുവല്ല ഞാന്‍, പെയ്യും മഴപോല്‍, മുനിമാരേ, ചെവിയില്‍ വീഴും ശബ്ദം

മഴ പെയ്യുവതല്ലോ.

അതൊരു കുഞ്ഞിന്‍ കൊഞ്ചല്‍, അതു വീഴുന്നൂ വാക്കിന്‍ പ്രഭവത്തില്‍ നി,ന്നാദി-

നിനദം മഹാബ്രഹ്മം.

ഒരു നാളവനുടെ
യാദിമകമ്മട്ടത്തില്‍ ഉരുകി, അടിയേറ്റൂ, പുറത്തു വരുന്നിപ്പോള്‍ പതിയെ, അവനുടെ

നാണയങ്ങളെപ്പോലെ.

ഒന്നു മോന്തുക , തുക്കാ, എന്തിന്, പാനം ചെയ്ക മതിയാവോളം, കണ്ടു

പിടിച്ചൂ ഉറവ ഞാന്‍.

തുക്കാറാം / സച്ചിദാനന്ദന്

Report Page