*/

*/

Source

അയ്യപ്പനും വിജയനും അഴിമതിയും . !

നടക്കാൻ പോകുന്നതൊരു പൊതു തിരഞ്ഞെടുപ്പാണ്. ഭരണപക്ഷം അവിടെത്തുടരാനും പ്രതിപക്ഷം അവരെ ഇറക്കാനുമുള്ള പൊരിഞ്ഞ പോരാട്ടത്തിലാണ്.. !

തിരഞ്ഞെടുപ്പും അയ്യപ്പനുമായി നേരിട്ടൊരു ബന്ധമുണ്ടാകുന്നത് 2019 ൽ മാത്രമാണ്. പാർലമെന്റു തിരഞ്ഞെടുപ്പിനു മുമ്പുള്ള ആറു മാസക്കാലം ശബരിമല വിധിയുടെ പശ്ചാത്തലത്തിൽ അയ്യപ്പനെയും നായർ സമുദായത്തിലെ സ്ത്രീകളെയും അധിക്ഷേപിക്കലായിരുന്നു കേരളത്തിലെ പുരോഗമന ലക്ഷണം.!
അതിന്റെ ഭാഗമായി മതിലു കെട്ടി, ആർപ്പോ ആർത്തവം നടത്തി ...!അങ്ങനെ എന്തൊരു ബഹളമായിരുന്നു.

ഇലക്ഷൻ കഴിഞ്ഞു. 2020 ൽ കോവി ഡു വന്നു. ലോക് ഡൗൺ വന്നു. ലോക് ഡൗണിന്റെ മറ പറ്റി സ്പ്രിംഗ്ളർ വന്നു. !പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് വന്നു. !ഇ മൊബിലിറ്റി വന്നു. !ബെവ്കോ ആപ്പുവന്നു. .!പമ്പാമണൽ മുതൽ അറബിക്കടൽ വരെ വില്കാനുള്ള കരാറുകൾ ഉണ്ടായി. !പ്രതിപക്ഷ നേതാവ് ഓരോന്നായി കണ്ടുപിടിച്ച് പൊളിച്ചടുക്കി . അതോടെ പ്രതിപക്ഷ നേതാവിനെ അധിക്ഷേപിക്കലായി പുരോഗമന ലക്ഷണം. സൈബർ സഖാക്കൾ അരയും തലയും മുറുക്കി കളത്തിലിറങ്ങി.

കൂടാതെ സ്വർണ്ണം വന്നു. !സ്വപ്ന വന്നു. !ഫെലോസ് വന്നു.! ശിവ ശങ്കർ അകത്തായി. ! കരുതൽ മൂലം സെക്രട്ടറിയേറ്റിൽ തീ പിടിച്ചു. ! പാർട്ടി സെക്രടറിയുടെ മകൻ മയക്കുമരുന്നു കേസിൽ അകത്തായി. !സെക്രട്ടറി പദം തെറിച്ചു. ! സെക്രട്ടറിയുടെ ഭാര്യയ്ക്ക് ഐഫോൺ കിട്ടി. !

ഒരു സസ്പെൻസ് ത്രില്ലർ സിനിമയെ വെല്ലുന്ന സംഭവങ്ങളാൽ കേരളക്കര പുളകിതമായി.!

എല്ലാറ്റിനെയും കിറ്റിലൊതുക്കാൻ നോക്കിയിട്ടും പറ്റാതെ വരുമ്പോൾ ഭരണപക്ഷം വേഗം അയ്യപ്പനിലെത്തും.!

ഒരാൾ പറയും . ശബരിമല വിഷയത്തിൽ തെറ്റുപറ്റി. !
വേറൊരാൾ പറയും ..... നിലപാടു മാറില്ല .... ശബരിമലക്കാര്യത്തിൽ പഴയ അഭിപ്രായം തന്നെയാണ് .....!

അഴിമതിയുടെ കാര്യത്തിൽ അമ്പു കൊള്ളാത്തവരില്ലാ കരുക്കളിൽ എന്ന അവസ്ഥയിൽ നിൽക്കുന്ന ഭരണപക്ഷത്തിനു കിറ്റിലൊതുങ്ങാത്ത വിഷയങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള ഉപാധിയാണിന്നു ശബരിമല . തിരഞ്ഞെടുപ്പു വിഷയങ്ങളെ ശബരിമലയിലേയ്ക്ക് ചുരുക്കാനുള്ള തീവ്ര ശ്രമമാണ് നടക്കുന്നത്. !

അപ്പോൾ നമ്മൾ പറയണം .

1. സി എം ഓഫീസിലെക്കാര്യം ചോദിക്കുമ്പോൾ എനക്കറിയില്ല എന്നു പറഞ്ഞത് പ്രതിപക്ഷ നേതാവല്ല. 2 സ്വപ്നയെ നിയമിച്ചതു പ്രതിപക്ഷമല്ല. 3. ഫെലോസിനെ നിയമിച്ചതു പ്രതിപക്ഷമല്ല. 4. പിൻവാതിൽ നിയമനങ്ങൾ നടത്തിയത് പ്രതിപക്ഷമല്ല. 5. പി എസ് സി നിയമ ന ങ്ങൾ നടത്താത്തതു പ്രതിപക്ഷമല്ല. 6.ശിവ ശങ്കർ ഭരിച്ചത് കന്റോൺമെന്റ് ഹൗസല്ല . 8. പ്രളയ ഫണ്ടു മുക്കിയത് പ്രതിപക്ഷമല്ല. 9. ട്രഷറി തട്ടിപ്പു നടത്തിയത് പ്രതിപക്ഷമല്ല. 10. വ്യാജ വോട്ടർ പട്ടിക ഉണ്ടാക്കിയത് പ്രതിപക്ഷമല്ല. 11. കടൽ വിറ്റു കാശാക്കാൻ ശ്രമിച്ചത് പ്രതിപക്ഷമല്ല. 12. വാളയാറും പാലത്തായിയും സംഭവിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്തല്ല.

13. 8 മാസമായി സ്കൂൾ കുട്ടികൾക്ക് അരി കൊടുക്കാതിരുന്നതും ഇലക്ഷൻ വന്നപ്പോൾ പെട്ടന്ന് അരി വിതരണം നടത്തിയതും പ്രതിപക്ഷമല്ല.


14 . റിവേഴ്സ് ഹവാല പ്രതിപക്ഷത്തിന്റെ സംഭാവനയല്ല.
15 . കോവി ഡി ന്റെ മറവിൽ മനുഷ്യാവകാശങ്ങൾ കാറ്റിൽ പറത്തിയത് പ്രതിപക്ഷമല്ല. 16. കോവി ഡ് രോഗി പുഴുവരിച്ചു കിടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്തല്ല.

17. സർക്കാർ വക ആംബുലൻസിൽ വെച്ച്‌ രോഗി ബലാൽസംഗത്തിനിരയായതും ഉമ്മൻ ചാണ്ടിയുടെ കാലത്തല്ല.

18 . കോവിഡ് പ്രതിരോധം അവാർഡിനു മാത്രമായതും പ്രതിരോധം പാളി കേരളം കോവിഡിന്റെ കേന്ദ്രമായതും ഞങ്ങൾ കണ്ടു കഴിഞ്ഞു.

19. ഭരണ നേട്ടം ധൂർത്തും പരസ്യവും നുണയും കൊണ്ട് ഉണ്ടാക്കിയെടുക്കാനുമാവില്ല.

20.എല്ലാറ്റിലുമുപരി സൗജന്യം പറ്റിക്കഴിയുന്ന സമൂഹം ക്ഷേമ രാഷ്ട്ര സങ്കല്പത്തിന്റെ ഭാഗമല്ല. ഗതികെട്ട വളർച്ച മുരടിച്ച സമൂഹത്തിന്റെ വിഷമാവസ്ഥയുടെ നേർക്കാഴ്ചയാണത്. നമുക്കു വേണ്ടത് കൂടുതൽ നിക്ഷേപവും കൂടുതൽ തൊഴിലവസരങ്ങളും സ്വയം പര്യാപ്തതയുമാണ്. കടം വാങ്ങി മാത്രം ഏറെ നാൾ കഴിയാനാവില്ല.

ഡോ.ബെറ്റി മോൾ മാത്യു .

Report Page