*/

*/

Source

സിപിഎമ്മിൻ്റെ സാംസ്കാരിക മുന്നണി പോരാളികളായ പുകസക്ക് മാത്രമായി പ്രത്യേകിച്ച് എന്തെങ്കിലും പിന്തിരിപ്പത്തമോ സവർണതയോ മുസ്ലിം വിരുദ്ധതയോ ഉണ്ടോ?
ഇല്ല. അവരുടെ പിതൃ രാഷ്ട്രീയ സംഘടനയായ സിപിഎം സമൂഹത്തിൽ പറയുന്നതും പ്രവർത്തിക്കുന്നതും 'സാംസ്കാരികമായി പരിഭാഷപ്പെടുത്തുക' എന്ന കുറ്റം മാത്രമല്ലേ അശോകൻ ചെരുവിലും മറ്റ് സാംസ്കാരിക കമ്മിസാർമാരും ചെയ്യുന്നുള്ളൂ?

90 ശതമാനത്തിലേറെ സവർണർ ജോലി ചെയ്യുന്ന ദേവസ്വം ബോർഡിൽ 10 ശതമാനം സവർണ സംവരണം കൂടി നടപ്പാക്കിയത് സിപിഎം നയിക്കുന്ന പിണറായി വിജയൻ സർക്കാരാണ്. മുന്നാക്ക സംവരണം നടപ്പാക്കാൻ ബിജെപി സർക്കാരിനെ വെല്ലുവിളിച്ചത് സിപിഎമ്മാണ്. മുന്നാക്ക സമുദായ കോർപ്പറേഷനിൽ അഴിമതിയുടെ പേരിൽ ജയിലിൽ കിടന്ന എൻഎസ്എസുകാരൻ പിള്ളക്ക് കാബിനറ്റ് റാങ്ക് നൽകിയത് എൽഡിഎഫ് സർക്കാരാണ്.

ദലിതർക്കും മത്സ്യത്തൊഴിലാളികൾക്കും ലൈഫ് മിഷൻ എന്ന പേരിൽ പുതിയ ഫ്ലാറ്റ് കോളനികൾ നൽകിയത് വിപ്ളവമാണെന്ന് പറയുന്നത് സിപിഎമ്മാണ്. അഗ്രഹാരത്തിലെ പാവങ്ങളുടെ ദുരവസ്ഥയെക്കുറിച്ച് വിലപിച്ചത് കോടിയേരി ബാലകൃഷ്ണനല്ലേ? സമ്പന്നമായ ദലിത്- ആദിവാസി കോളനികളെക്കുറിച്ച് പറഞ്ഞ് ഭൂപരിഷ്കരണ വിപ്ളവത്തെ അട്ടിമറിക്കാൻ സ്വത്വവാദികൾ ഗൂഢാലോചന നടത്തുന്നത് കൊണ്ടല്ലേ ഭൂപരിഷ്കരണം അഗ്രഹാരങ്ങളെ തകർക്കുന്നതിനെക്കുറിച്ച് സഖാവിന് പറയേണ്ടി വന്നത്?

മുസ്ലിം തീവ്രവാദ ബന്ധമുള്ള ലീഗാണ് യുഡിഎഫിനെ നയിക്കുന്നതെന്ന് പറഞ്ഞത് പാർട്ടി സെക്രട്ടറി എ വിജയരാഘവനല്ലേ? അത് തെരഞ്ഞെടുപ്പ് പ്രചാരണമാക്കിയതും ല്ലേ? സ്വർണ്ണക്കടത്തിന് പിന്നിലും തീവ്രവാദികളാണെന്ന് പറഞ്ഞത് ഈ സർക്കാരല്ലേ?

ഈ രാഷട്രീയം തന്നെയല്ലേ പുകസ ക്കാർ 'സാംസ്കാരികമായി പരിഭാഷ'പ്പെടുത്തിയത്? ഇതൊക്കെ പിന്നെ എങ്ങനെ വീഡിയോയിൽ പകർത്താമെന്നാണ് സഖാക്കളേ നിങ്ങൾ പറയുന്നത്? വിമർശനം വരുമ്പോൾ എല്ലാ കുറ്റവും പുരോഗമന സാംസ്കാരിക ഫ്രാക്ഷനിൽ ചുമത്തുന്നത് നീതിയാണോ? ഈ കാലത്തും പൊന്നരിവാളമ്പിളി പാട്ട് പാടണമെന്ന് പറഞ്ഞാൽ എങ്ങനെ ശരിയാകും?

Report Page