*/

*/

Source

സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ ദാരിദ്ര്യത്തിൻ്റെ കഥകൾ ധാരാളം പുറത്ത് വന്നു. ഓർമ്മിക്കുന്ന ഒരു സംഭവം.

വൃദ്ധരായവർ സ്വന്തം മക്കൾ ഹിറ്റ്ലറിൻ്റെ ഫാഷിസ്റ്റ് സേനയ്ക്കെതിരെ പൊരുതി മരിച്ച കഥകൾ കണ്ണീരൊഴുക്കിക്കൊണ്ട് തെരുവിൽ വിളിച്ചു പറഞ്ഞ് വിശപ്പടക്കാൻ മെഡലുകളും യുണിഫോമുകളും വിറ്റു. പക്ഷേ അവിടെയും ഒത്തുതീർപ്പില്ലാതെ ലോകത്തോട് അവർ പറഞ്ഞത് ഫാഷിസത്തിനെതിരെയുള്ള നിലപാടാണ്.

ഇപ്പോൾ ഇത് പറയാൻ കാരണം. FB യിൽ ഒരു സുഹൃത്ത് സിന്ധു സൂര്യകുമാർ എ കെ ആൻറണി സംഭാഷണത്തിൽ ബാബരി മസ്ജിദിൽ ആൻറണിയുടെ നിലപാട് പരാമർശിച്ചപ്പോൾ അതിൻ്റെ താഴെ ചില മുസ്ലീം സുഹൃത്തുക്കൾ പറയുന്നത് കണ്ടു. 'ഇതൊക്കെ മറന്ന് മനസമാധാനത്തോടെ ജീവിക്കുന്ന കാര്യം ' പരാമർശിച്ചത് കണ്ടു.

സത്യത്തിൽ ഈ ' മനസമാധാനം ' അഥവാ മാനസിക അടിമത്തം തന്നെയാണ് ഫാഷിസ്റ്റുകൾ ഇരകളിൽ നിന്ന് ആഗ്രഹിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ച തിരുവനന്തപുരത്തെ യുഎപിഎ വിരുദ്ധ പരിപാടിയെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞു ' ഇതൊക്കെ എന്തിനാണ് പറയുന്നത് യു എ പി എ ഇനിയും വരും. ' ശരിയാണ് അതുകൊണ്ട് നമ്മൾ മിണ്ടാതിരിക്കണോ ? ഒരു കാര്യം മനസിലാക്കുക 'ഫാഷിസ്റ്റുകൾക്ക് ഓർമ്മകളെ ഭയമാണ്. '

അനീതി പേമാരി പോലെ പെയ്യുന്ന ഈ ഫാഷിസ്റ്റ് കാലഘട്ടത്തിൽ ബാബറി മസ്ജിദ് നിരന്തരം ഓർമ്മപ്പെടുത്തുന്നത് തന്നെ ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. ഫാഷിസത്തോടും അതിൻ്റെ പ്രതിരൂപങ്ങളോടും യാതൊരു സന്ധിയുമില്ല.

# മറക്കരുത് ബാബറി മസ്ജിദ് #

Report Page