*/
Sourceആട്ചികളെയും അധികാരങ്ങളെയും മുട്ടുകുത്തിക്കുന്ന തമിഴ് മീനവരുടെ പോരാട്ടവീര്യം ഇനിയുമൊരിക്കൽ കൂടി..💙
ഇനയം തുറമുഖ പദ്ധതിക്കുശേഷം ഏറ്റവുമൊടുവിൽ കേന്ദ്ര സർക്കാർ പിന്മാറുന്ന കന്യാകുമാരി ജില്ലയിലെമാത്രം രണ്ടാമത്തെ തുറമുഖ നിർമ്മാണ പദ്ധതിയാണിത്. തങ്ങളുടെ അതിജീവന- ഉപജീവനോപാധികളിലേക്ക് കപ്പലു കയറ്റാൻ അനുവദിക്കില്ലെന്നും തങ്ങളുടെ കടലുകൾ കോർപ്പറേറ്റുകൾക്ക് കൊടുക്കില്ലെന്നും പിടിച്ച പിടിയായി പിടിച്ച കന്യാകുമാരി മാവട്ടത്തിലെ മീനവർ തങ്ങളുടെ തദ്ദേശീയ പ്രതിഷേധങ്ങളെ മറികടന്നുകൊണ്ട് പ്രകൃതി വിഭവങ്ങളെ കോർപ്പറേറ്റുകൾക്ക് വിറ്റുതുലയ്ക്കുന്ന ബിജെപി-സംഘപരിവാരത്തിനെതിരെ ഇഫക്ടീവായ പ്രതിരോധമാണ് കാഴ്ചവയ്ക്കുന്നത്. ഇടതുകേരളത്തിലെ 'ക്യാപ്റ്റൻ' മോഡൽ മൃദുഹിന്ദുത്വ- കോർപ്പറേറ്റ് പ്രീണനം പോലയേ അല്ല അത്.
കന്യാകുമാരി തുറമുഖ പദ്ധതി ഉപേക്ഷിക്കുന്നു എന്ന ഈ വാർത്ത സമർപ്പിക്കുന്നത്, വിഴിഞ്ഞം തുറമുഖ നിർമ്മാണം തുടങ്ങിപ്പോയില്ലേ ഇനി അത് അവസാനിപ്പിക്കാൻ പറ്റുമോ എന്ന് കോർപ്പറേറ്റുകളുടെ തോളിൽ കയ്യിട്ടുകൊണ്ട് വ്യാകുലപ്പെടുന്ന സംഘാക്കൾക്ക്.!
പുതിയ ക്വാറികൾ സ്വന്തമായി കൊടുത്തുകൊണ്ട്, തദ്ദേശീയരെ തങ്ങളുടെ പരമ്പരാഗത ഇടത്തു നിന്ന് കുടിയിറക്കിക്കൊടുത്തുകൊണ്ട് അദാനിയെ അളവറ്റു സഹായിക്കുന്ന കേരളത്തിലെ 'ക്യാപ്റ്റനിസ്റ്റ്' ഭരണകൂടത്തെക്കാൾ വെടിപ്പായി തമിഴ് മീനവർ തങ്ങളുടെ കടലിടങ്ങളിൽ ഫാഷിസ്റ്റു-കോർപ്പറേറ്റ് വിരുദ്ധ പോരാട്ടത്തിന് ചോരയും നീരും കൊടുക്കുന്നുണ്ട്, അവർ വിജയിക്കുന്നുമുണ്ട്..