*/

*/

Source

മെട്രോമാൻ ഇ.ശ്രീധരന്റെ താൻ മുഖ്യമന്ത്രിയാകണം എന്ന തീരുമാനം ഒട്ടും യാദൃച്ഛികമല്ല, തനിക്ക് അത് അർഹതപ്പെട്ടതാണ് എന്ന ബോധ്യമാണ് ഇന്നലെ അദ്ദേഹം വ്യക്തമാക്കിയത്...

ഗാന്ധിവധമോ നിരോധനമോ തന്നെ RSS ൽ നിന്നും പിന്തിരിപ്പിച്ചില്ല എന്നും
RSS എന്നും തന്റെ മനസ്സിലുണ്ടായിരുന്നു എന്നുമാണദ്ദേഹം പറഞ്ഞത്.

ആറെസ്സെസിന്റെ ഹിന്ദു രാഷ്ട്ര സങ്കല്പത്തെക്കുറിച്ചുള്ള ആഴമേറിയ ബോധത്തിൽ നിന്നു കൊണ്ട് തന്നെയാണ് അദ്ദേഹം കാൽ കഴുകി വന്ദിക്കാനായി മുണ്ടും പൊക്കിപ്പിടിച്ചു നിന്നത്.

ഭാരതീയ സംസ്കാരമെന്തെന്നറിയാത്തവരാണ് തന്നെ വിമർശിക്കുന്നത് എന്ന അദ്ദേഹത്തിന്റെ പ്രസ്താവന ഒരു പ്രതിരോധമായിരുന്നില്ല.
മറിച്ച് ,നിലപാട് പ്രഖ്യാപനം തന്നെയായിരുന്നു ..

തന്നെ വെറും മെട്രോമാനായി ഒതുക്കരുത്, താൻ ഒറിജിനിൽ RSS ആണ്, ശരിയായ "ഗോൾവാൾക്കർ -സവർക്കർ മേൻ " ആണ് എന്നദ്ദേഹം

കേരളത്തോടു പറയുന്നു ...

അതായത്, ഈ തെരഞ്ഞെടുപ്പിൽ ഈ മനുഷ്യനെ മുഖ്യമന്ത്രിയായി അവതരിപ്പിച്ച
NDA സഖ്യം ആവശ്യപ്പെടുന്നത് ഗാന്ധി വധത്തിന് ഒരു വോട്ട് എന്ന് തന്നെയാണ്.

താഴ്ന്ന ജാതിക്കാർ ഉയർന്ന ജാതിക്കാരുടെ കാല് കഴുകി വന്ദിക്കുന്ന "മഹത്തായ ഭാരതീയ സംസ്കാര "ത്തിന് ഒരു വോട്ട് അഥവാ "കേരളം ഒരു ഭ്രാന്താലയം" എന്നതിലേക്ക് മടങ്ങാൻ ഒരു വോട്ട്

എന്നു തന്നെയാണ് അദ്ദേഹം അഭ്യർത്ഥിക്കുന്നത് !!

NB :മെട്രോ പണിയാൻ അന്യസംസ്ഥാനത്തൊഴിലാളികളെ നിയോഗിച്ച് അവർക്ക് പകുതിക്കൂലി കൊടുത്ത് താൻ ലാഭമുണ്ടാക്കി എന്നു പറഞ്ഞിട്ടു പോലും
കേരളത്തിലെ ഇടത് - വലത് മുന്നണികൾക്ക് ഇദ്ദേഹത്തെ പഥ്യമായിരുന്നു എന്നു മാത്രമല്ല, അവർക്കും ഏറെക്കുറെ ഒരു "ആൾദൈവം" തന്നെയായിരുന്നു ഇദ്ദേഹം.. കേരളീയരുടെ ജനാധിപത്യ ബോധത്തിന്റെ പിന്നോട്ടു പോക്കിനെക്കൂടിയാണ് ഈ ആറെസ്സെസ് മേൻ അടയാളപ്പെടുത്തുന്നത് ...

സഖാവ്‌ പി ജെ ബേബി

Report Page