*/

*/

Source

കള്ളവോട്ട് ചെയ്ത് ജയിക്കുന്നതും അപരന്മാരെ നിർത്തി
വോട്ടർമാരെ കബളിപ്പിച്ച് ജയിക്കുന്നതും ജനാധിപത്യമാണോ?

അങ്ങനെ ചോദിച്ചാൽ അതങ്ങനെയാണ് എന്നാരും പറയില്ല.

പ്രത്യേകിച്ച് "പുരോഗമന ജനാധിപത്യ " ബുദ്ധിജീവികൾ. പക്ഷേ, കെ കെ രമയുടെ രണ്ടായിരം വോട്ട് തട്ടിക്കളയാൻ നാല് അപരകളെ നിർത്തുന്നതാരെന്നും അതിനെത്ര പണം ചിലവാക്കുന്നുവെന്നതും തങ്ങളുടെയോ ജനാധിപത്യത്തിന്റെയോ വിഷയമാണെന്ന് അവരാരും പറയില്ല.. അവരതറിഞ്ഞിട്ടേയില്ല ...

പക്ഷേ, കാലം അതിന് കനത്ത പ്രഹരങ്ങൾ കാത്തുവക്കുന്നത് പിന്നീട് നാം കാണുന്നു.

അബ്ദുള്ളക്കുട്ടി അത്ഭുതക്കുട്ടിയായി വാർത്തെടുക്കപ്പെട്ട കണ്ണൂർ തെരഞ്ഞെടുപ്പാണ് കളളവോട്ട് ഏറ്റവും ശാസ്ത്രീയമായി ഏറ്റവുമധികം നടത്തി വിജയം നേടിയ ഉദാഹരണം.

എന്നിട്ടെന്തു നേടി? അത്ഭുതക്കുട്ടി അവമതിപ്പോ അതോ വീരനായകനോ ആയിത്തീർന്നത്? ഇന്നയാൾ കോൺഗ്രസ് ഇടത്താവളത്തിൽ സുധാകര ശിഷ്യനായി സാമ്പത്തിക അടിതടകൾ കൂടി പഠിച്ച് സംഘ പരിവാറിന്റെ വാളും പരിചയുമായി പൊരുതുന്നു.

എന്തിന്? കേരളത്തെ ജാതി പ്രമാണികളുടെ കാൽ കഴുകിക്കുടിക്കുന്ന അടിമകളുടെ "ഭാരതീയ "സംസ്കാരത്തിലേക്ക് വീണ്ടെടുക്കാൻ !!


"മറ്റവരും കള്ളവോട്ട് ചെയ്യുന്നില്ലേ, അപരരെ നിർത്തുന്നില്ലേ " എന്ന ചോദ്യം ചോദിച്ച് ന്യായം ചമക്കുന്നത് ജനാധിപത്യത്തിനു വേണ്ടി മുന്നിൽ നിന്നു പോരാടേണ്ടവരാണ്.
എന്തൊരധ:പതനം..

പിലാത്തറയിലെ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലെ പ്രമുഖ നേതാക്കളുടെ കള്ളവോട്ട് "വിപ്ളവം " പിടിച്ചിട്ടും യാതൊരു കുലുക്കവുമില്ല. ഒരേയാൾക്ക് നിരവധി സ്ഥലങ്ങളിൽ വോട്ടേഴ്സ് ലിസ്റ്റിൽ പേരുൾപ്പെടുത്തി കള്ളവോട്ട് ചെയ്ത് ജയിക്കുകയും, അത്തരമൊരു സംഗതിയില്ല എന്നു കള്ളം പറയാൻ പഠിപ്പിക്കുകയും ചെയ്ത്, പിടിക്കപ്പെടാതെ കളവ് ചെയ്ത് ബൂർഷ്യാ ജനാധിപത്യത്തെ അട്ടിമറിക്കലാണ് മാർക്സിസം എന്ന ലളിത പാഠം പഠിപ്പിക്കുന്നവർ ബംഗാളും ത്രിപുരയും കഴിഞ്ഞിട്ടും ഒരു പാഠവും പഠിക്കുന്നില്ല. കള്ളവോട്ടങ്ങനെ കേരളീയന്റെ ജനാധിപത്യ ബോധത്തെ കൊഞ്ഞനം കുത്തിക്കൊണ്ട് തുടരുന്നു..

ബൂർഷാ ജനാധിപത്യമെല്ലാം തകരുമ്പോൾ ഉദാത്തമായ തൊഴിലാളി വർഗ ജനാധിപത്യം പുലരുമെന്ന മൂഡ സ്വപ്നങ്ങൾ സോവിയറ്റ് യൂണിയനിലും കംബോഡിയയിലും റുമേനിയയിലും ഉത്തരം കൊറിയയിലും തകർന്ന് നിലംപൊത്തി.


കുലംകുത്തികളുടെ വോട്ട് നമ്മൾ ചെയ്യുന്നതിന്റെ ഗോത്രപരമായ ആവേശം ഇന്നും കേരളത്തിൽ നിലനിർത്താനാവും എന്ന ഉറപ്പ് ഇനിയെത്ര നാൾ കൂടി?

NB :പോളിംഗ് ഓഫീസർമാരുടെ സജീവ പങ്കാളിത്തമില്ലെങ്കിൽ, ഭയത്തിനു കീഴടങ്ങിയുള്ള മൗനസമ്മതമെങ്കിലുമില്ലാതെ, ഒറ്റ കള്ളവോട്ടും സാധ്യമല്ല. അത്തരം കൃത്യവിലോപത്തിന്റെ പേരിൽ ഒരു പത്ത് "ഡോ: " , "പ്രൊ "മാരെയും, മറ്റ് തൊണ്ണൂറ് അദ്ധ്യാപക-LDC മാരെയും പിരിച്ചുവിട്ടാൽ കേരളത്തിൽ കള്ളവോട്ടുണ്ടാവില്ല. അതെന്നു നടക്കും?

Report Page