*/

*/

Source

ഇ. ശ്രീധരൻ ജി പറയുന്നത് തന്റെ കാൽ കഴുകി വന്ദിക്കുന്നതിനെ വിമർശിക്കുന്നവർ ദേശഭക്തിയില്ലാത്തവരും ഇന്ത്യൻ സംസ്കാരത്തിനെതിരായവരും ആണെന്നാണ്.

മെട്രോമാൻ ആയത് കൊണ്ട് അത് വളരെ ശരിയാണ് എന്ന് കേരളത്തിലെ സ്കൂളുകളിൽ അടുത്തിടെ ഗുരുവന്ദനം പഠിച്ചു പരിശീലിച്ചു വന്ന കുട്ടികൾ കരുതുന്നുണ്ട്.
എങ്കിലും ആകെ മൊത്തം ടോട്ടൽ കേരളീയർക്കും സംഗതിയിൽ മൊത്തത്തിൽ സംശയമാണ്. എനിക്കും സംശയമാണ്.

അവർക്കും എനിക്കും സംശയമുള്ള ഒരു കാര്യം ആരൊക്കെ
ശ്രീധരന്റെ കാൽ കഴുകി വന്ദിക്കണം എന്നതാണ്.

അതിന്റെ മാനദണ്ഡം എന്താണ്? ജാതിയാണോ, പ്രായമാണോ?

അമിത് ഷാ, നരേന്ദ്ര മോഡി തുടങ്ങിയവർ ശ്രീധരൻ ജി യുടെകാൽ കഴുകണോ?

അതോ രാഷ്ട്രപതി കോവിന്ദ്, സുരേന്ദ്രൻ, ബി മുരളീധരൻ, തുഷാർ വെള്ളാപ്പള്ളി
തുടങ്ങിയവർ അത്ചെയ്താൽ മതിയോ?

അതോ അച്ഛൻ വെള്ളാപ്പള്ളിയും നായാടി മുതൽ നമ്പൂരി വരെയുള്ളവരും
അത് ചെയ്യണോ?

അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടും വെള്ളാപ്പള്ളിയും തികഞ്ഞ ദേശഭക്തരാണ്.
എങ്കിലും അവർക്കവരുടെ ദേശഭക്തി പ്രായോഗികമായി പ്രകടിപ്പിക്കാൻ ബി ജെ പി അവസരം കൊടുത്തിട്ടില്ല. അവരെ ശ്രീധരൻപിള്ളയോ രാജഗോപാൽജിയോ പോയിട്ട് കുമ്മനംജി പോലും കാൽ കഴുകി വന്ദിക്കാൻ പഠിപ്പിച്ചില്ല.
എല്ലാം ശ്രീധരൻ ജി യുടെ ചുമലിലായി.

അവരെ ശ്രീധരൻജി ഉടനടി പിടികൂടി ദേശഭക്തി - ഇന്ത്യൻ സംസ്കാര പാഠങ്ങളുടെ ഒരു "ഡെമോ " ശാസ്ത്രീയമായി

നടത്തിപ്പിക്കണമെന്നഭ്യർത്ഥിക്കുന്നു.

ശേഷം ആര്ആരുടെയൊക്കെ കാൽ കഴുകണം, ആരൊക്കെ കഴുകിയ വെള്ളം കുടിക്കണം, ആരൊക്കെ വന്ദിക്കണം, ആരൊക്കെ കഴുകിയ ശേഷം എത്രയെത്രയടി
മാറി നിൽക്കണം എന്നതിൽ ഒരു ശാസ്ത്രീയ ക്ലാസും നടത്തണം.

ഇന്ത്യക്കാർക്ക് കാൽ കഴുകി വന്ദനമാണ് ദേശഭക്തി എന്ന് മനസ്സിലായി.

സായ്പ് ആകുമ്പോൾ അത് ഷൂനക്കൽ ആണെന്ന് നേരത്തെ
ഹിന്ദുത്വ ആചാര്യൻ ഡെമോൺസ്ട്രേഷൻ നടത്തിയിട്ടുള്ളതാണ്.

ആ നിലക്ക് ആ ട്റമ്പ് സായ്പിനെയോ മരുമകൻ സായ്പിനെയോ വിളിച്ചു കൊണ്ടുവന്ന് ശ്രീധരൻ ജി തന്നെ ഷൂ നക്കൽ "ഡെമോ '' നടത്തിക്കാണിക്കണം.
ഷൂവിന്റെ ഉറപ്പും പരിശോധിക്കാം ...

പിന്നെ ഏതൊക്കെ സായ്പിന്റെ ഷൂ ആരൊക്കെ നക്കണം എന്നൊരു ക്ലാസും നടത്തണം.

ശ്രീം എം ഒക്കെ പിന്നീട് അത് വ്യാപകമായി പഠിപ്പിച്ചോളും.
യോഗക്കൊപ്പം ദേശഭക്തി ക്ലാസും അദ്ദേഹം നടത്തട്ടെ..

പാലക്കാട്ട് തെരഞ്ഞെടുപ്പ് നടക്കുന്നതിനു മുമ്പുതന്നെ
ഈ ദേശഭക്തി ക്ലാസുകൾ പൂർത്തിയാക്കണം ...

അപേക്ഷയാണ് ... ദേശഭക്തി ചില്ലറകളിയല്ല...

Report Page